പള്ളി കവാടത്തില്‍ കയറി ജയ്ശ്രീറാം വിളി; ഉത്തര്‍പ്രദേശില്‍ തിരിച്ചറിയാത്ത ഒരു കൂട്ടം ആളുകള്‍ക്കെതിരെ കുറ്റപത്രം
യു.പി: പള്ളിയുടെ മുകളില്‍ കയറി ജയ് ശ്രീരാം വിളിച്ചതിന് ഉത്തര്‍പ്രദേശില്‍ തിരിച്ചറിയാത്ത ഒരു കൂട്ടം ആളുകള്‍ക്കെതിരെ കുറ്റപത്രം. ഗഹ്മര്‍ ഗ്രാമത്തിലെ പള്ളിക്ക് മുകളില്‍ കയറി മുദ്രാവാക്യങ്ങള്‍ വിളിച്ചതിന് ഗാസിപൂര്‍ പൊലിസാണ് കുറ്റപത്രം തയാറാക്കിയിരിക്കുന്നത്.
ഏപ്രില്‍ രണ്ടിന് നടത്തിയ രാം കലാഷ് യാത്രക്കിടെയാണ് അതിക്രമമുണ്ടായത്. ആളുകള്‍ക്കിടയില്‍ വിഭാഗീയതക്ക് ശ്രമിച്ചതാണ് കുറ്റം. അറസ്റ്റുകളൊന്നും നടത്തിയിട്ടില്ല. മുന്‍ എം.എല്‍.എ സുനിത സിങും അനുയായികളുമാണ് പള്ളിക്ക് മുമ്പില്‍ അതിക്രമം നടത്തിയതെന്നാണ് സമൂഹ മാധ്യമങ്ങളില്‍ വീഡിയോ പങ്കുവെച്ച പലരും കുറിച്ചിട്ടുള്ളത്.
കൊടികളുമായി ഒരു സംഘം മസ്ജിദിന്റെ കവാടത്തില്‍ കയറിനില്‍ക്കുന്നതും ജയ്ശ്രീരാം മുഴക്കുന്നതും കാണാം. സംഭവം നടന്ന ഗ്രാമത്തിലെ സാഹചര്യം സമാധാനപരമാണെന്നും പൊലീസ് പ്രതികളെ കണ്ടെത്താനുള്ള ശ്രമത്തിലാണെന്നും ഗാസിപൂര്‍ എസ്പി രാം ബദന്‍ സിങ് അറിയിച്ചു.
The video is from Gahmar of Ghazipur district in UP where former MLA Sunita Singh along with hundreds of supporters attacked the mosque, beat up the worshipers and hoisted the saffron flag on the mosque pic.twitter.com/pilaxgy53S pic.twitter.com/ImiyZRUirP
— Mohammed Shafi (@Mohamme04349495) April 5, 2022
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."