നിയമബിരുദ ധാരിയാണോ നിങ്ങൾ? എങ്കിൽ മുൻസിഫ് മജിസ്‌ട്രേറ്റ് ആകാൻ അവസരം
കേരള ജുഡീഷ്യൽ സർവീസിൽ മുൻസിഫ് മജിസ്‌ട്രേറ്റ് ആകാൻ അവസരം. ആകെ 69 ഒഴിവുകളാണുള്ളത്. റഗുലർ വിഭാഗത്തിൽ 56 ഉം എൻ.സി.എ വിഭാഗത്തിൽ 13 ഉം ഒഴിവുണ്ട്.
അപേക്ഷിക്കേണ്ട അവസാന തിയ്യതി: ഫെബ്രുവരി 23
യോഗ്യത: ബാർ കൗൺസിൽ ഓഫ് ഇന്ത്യ അംഗീകരിച്ചിരിക്കുന്ന നിയമ ബിരുദം.
പ്രായം: 2023 ജനുവരി ഒന്നിന് 35 വയസ്സ് പൂർത്തിയാകരുത്. സംവരണവിഭാഗങ്ങൾക്ക് ഇളവ്.
തിരഞ്ഞെടുപ്പ്: രണ്ട് ഘട്ടമായാണ് തെരഞ്ഞെടുപ്പ്.
പ്രിലിമിനറി പരീക്ഷയിൽ 100 മൾട്ടിപ്പിൾ ചോയ്‌സ് ചോദ്യങ്ങളടങ്ങിയ 200 മാർക്കിന്റ് പരീക്ഷ. നെഗറ്റീവ് മാർക്ക് ഉണ്ടാകും. രണ്ടര മണിക്കൂറാണ് ദൈർഘ്യം. പ്രിലിമനറി പരീക്ഷയിൽ യോഗ്യത നേടുന്നവർക്ക് മെയിൻ പരീക്ഷ എഴുതാം. മെയിൻ പരീക്ഷയിൽ നാല് പേപ്പറുകളടങ്ങിയ 400 മാർക്കിന്റ് എഴുത്ത് പരീക്ഷയായിരിക്കും.
ഇതിൽ ജയിക്കുന്നവരെ 50 മാർക്കിന്റ് വൈവാ വോസിക്ക് ക്ഷണിക്കും.
തിരഞ്ഞെടുക്കപ്പെടുന്നവർക്ക് കുറഞ്ഞത് ഒരു വർഷത്തെ പരിശീലനമുണ്ടാകും. രണ്ട് വർഷം വരെ ദീർഘിപ്പിക്കാനും സാധ്യതയുണ്ട്.
തുടക്ക ശമ്പളം: 77,840
ഫീസ്: 1,250 രൂപ. (എസ്.സി, എസ്.ടി വിഭാഗക്കാർക്കും തൊഴിൽരഹിതരായ ഭിന്നശേഷിക്കാർക്കും ഫീസില്ല)
ഇവിടെ ക്ലിക്ക് ചെയ്യുമ്പോൾ വരുന്ന ലിങ്ക് മുഖേനയാണ് അപേക്ഷിക്കേണ്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."