ജർമൻ കോഴ്‌സുകൾക്ക് അപേക്ഷ ക്ഷണിച്ചു
കേരളസർവകലാശാല ജർമൻ പഠനവിഭാഗം നടത്തുന്ന ജർമൻ A1(Deutsch A1) കോഴ്‌സിനും ജർമൻ A2(Deutsch A2) എന്നീ ഹ്രസ്വകാല കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
ജർമ്മൻ A1(Deutsch A1) കോഴ്‌സ്: യോഗ്യത: പ്ലസ്ടു/തത്തുല്യ യോഗ്യത, കോഴ്‌സ്ഫീസ്: 8000/-, കാലയളവ്: 80 മണിക്കൂർ (2 മുതൽ 3 മാസം), സമയം: വൈകിട്ട് 5:30 മുതൽ 7:00 വരെ (തിങ്കൾ മുതൽ വ്യാഴം വരെ), ആകെ സീറ്റ്: 30
ജർമൻ A2(Deutsch A2) കോഴ്‌സ്: യോഗ്യത: പ്ലസ്ടു/തത്തുല്യ യോഗ്യത & ജർമ്മൻ A1 Level/തത്തുല്യ യോഗ്യത, കോഴ്‌സ്ഫീസ്: 9000/-, കാലയളവ്: 80 മണിക്കൂർ (2 മുതൽ 3 മാസം), സമയം: വൈകിട്ട് 7:30 മുതൽ 9:00 വരെ (ചൊവ്വ മുതൽ വെളളി വരെ), ആകെ സീറ്റ്: 30
അപേക്ഷാഫീസ് , രജിസ്‌ട്രേഷൻ ഫീസ് 105 രൂപയാണ്. അപേക്ഷാഫോം സർവകലാശാല ജർമൻ പഠനവിഭാഗത്തിൽ നിന്നോ ഓൺലൈനായോ (https://www.keralauniverstiy.ac.in/dept/depthome) ലഭ്യമാകും. 20 ന് വൈകിട്ട് 4:30 വരെ അപേക്ഷിക്കാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."