സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിനുള്ള കേരള ടീം റെഡി; കുഞ്ചാക്കോ ബോബന്‍ നയിക്കും
കൊച്ചി: സെലിബ്രിറ്റി ക്രിക്കറ്റ് ലീഗി (സി.സി.എൽ)നുള്ള കേരള ടീം തയാർ. കുഞ്ചാക്കോ ബോബനാണ് ലീഗിലെ കേരള സ്‌ട്രൈക്കേഴ്‌സ് ടീമിനെ നയിക്കുക. ഫെബ്രുവരി 19നാണ് സ്‌ട്രൈക്കേഴ്‌സിന്റെ ആദ്യ മത്സരം. കൊച്ചിയിൽ നടന്ന ചടങ്ങിൽ ടീമിന്റെ ജഴ്‌സിയും പ്രകാശനം ചെയ്തു. 2014, 2017 വർഷങ്ങളിൽ കേരള സ്‌ട്രൈക്കേഴ്‌സായിരുന്നു ലീഗിലെ റണ്ണറപ്പ്.
കേരളാ ടീം അംഗങ്ങൾ: ഇന്ദ്രജിത്, ആസിഫ് അലി, സൈജുകുറുപ്പ്, വിജയ് യേശുദാസ്, ഉണ്ണി മുകുന്ദൻ, രാജീവ്പിള്ള, അർജുൻ നന്ദകുമാർ, വിവേക് ഗോപൻ, മണിക്കുട്ടൻ, സിജു വിൽസൺ, ഷഫീഖ് റഹ്മാൻ, വിനു മോഹൻ, പ്രശാന്ത് അലക്‌സാണ്ടർ, നിഖിൽമേനോൻ, സഞ്ജു ശിവറാം, പ്രജോദ് കലാഭവൻ, ആന്റണി പെപ്പെ, സിദ്ധാർഥ്‌മേനോൻ, ജീൻ പോൾ ലാൽ.
കൊവിഡ് മഹാമാരിയെത്തുടർന്ന് നിർത്തിവച്ചതിനാൽ മൂന്നുവർഷത്തെ ഇടവേളയ്ക്കുശേഷമാണ് സെലിബ്രിറ്റി ക്രിക്കറ്റ് ലീഗ് എത്തുന്നത്. ഉദ്ഘാടന മൽസരം ചെന്നൈ റൈനോസും കർണാട ബുൾഡോസേഴ്‌സും തമ്മിലാണ്.
വമ്പൻ മാറ്റങ്ങളോടെയാണ് ഇത്തവണ ലീഗെത്തുന്നത്. ആകെ 19 മത്സങ്ങളുണ്ടാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."