HOME
DETAILS
MAL
കെ.വി തോമസിന്റെ തീരുമാനം രാഷ്ട്രീയ ആത്മഹത്യ; അന്ത്യവിശ്രമത്തിന് തെമ്മാടിക്കുഴിയില്‍ പോലും സ്ഥാനം ലഭിക്കില്ല; ചെറിയാന്‍ ഫിലിപ്പ്
backup
April 07 2022 | 06:04 AM
കൊച്ചി: പാര്‍ട്ടി വിലക്ക് ലംഘിച്ച് സി.പി.എം പാര്‍ട്ടി കോണ്‍ഗ്രസിലെ സെമിനാറില്‍ പങ്കെടുക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് കെ.വി തോമസ് പ്രഖ്യാപിച്ചതിന് പിന്നാലെ കടുത്ത ഭാഷയില്‍ പ്രതികരിച്ച് സി.പി.എം വിട്ട് കോണ്‍ഗ്രസില്‍ തിരിച്ചെത്തിയ ചെറിയാന്‍ ഫിലിപ്പ്. കെ.വി തോമസിന്റേത് രാഷ്ട്രീയ ആത്മഹത്യയാണെന്നും അന്ത്യവിശ്രമത്തിന് തെമ്മാടിക്കുഴിയില്‍ പോലും സ്ഥാനം ലഭിക്കില്ലെന്നും ചെറിയാന്‍ ഫിലിപ്പ് ഫേസ്ബുക്കില്‍ കുറിച്ചു.
കഴിഞ്ഞ ദിവസവും ചെറിയാന്‍ ഫിലിപ്പ് കെവി തോമസിനെതിരെ രംഗത്ത് വന്നിരുന്നു. കെവി തോമസ് സിപിമ്മിന്റെ പ്രണയ തട്ടിപ്പില്‍ ദയവായി കുടുങ്ങരുത്, പ്രണയം അഭിനയിച്ച് അടുത്തു കൂടി രക്തം ഊറ്റിക്കുടിച്ച ശേഷം വലിച്ചെറിയുന്ന രക്തരക്ഷസാണെന്ന് ചെറിയാന്‍ ഫിലിപ്പ് കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."