ഇന്ധന സെസ് കുറയ്ക്കില്ല: നാളെ നിയമസഭയിലേക്ക് കോൺഗ്രസ് എംഎൽഎമാരുടെ പ്രതിഷേധ നടത്തം
തിരുവനന്തപുരം: ഇന്ധന സെസ് കുറയ്ക്കില്ലെന്ന സർക്കാർ നിലപാടിൽ പ്രതിഷേധം ശക്തമാക്കാനൊരുങ്ങി കോൺഗ്രസ്. ഇന്ധന സെസ്സിൽ പ്രതിഷേധിച്ച് കോൺഗ്രസ് എംഎൽഎമാർ നാളെ കാൽനടയായി നിയമസഭയിലേക്ക് എത്തും. എംഎൽഎ ഹോസ്റ്റൽ മുതൽ നിയമസഭ വരെയായിരിക്കും പ്രതിഷേധ നടത്തം. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പ്രതിഷേധത്തിന് നേതൃത്വം നൽകും.
നികുതി വര്‍ധനവിനെതിരെ ശക്തമായ സമരവുമായി യുഡിഎഫ് മുന്നോട്ടുപോകുമെന്ന് വ്യക്തമാക്കിയതിനു പിന്നാലെയാണ് പ്രതിഷേധ നടത്തം പ്രഖ്യാപിച്ചത്. നികുതി കുറയ്ക്കാത്തത് മുഖ്യമന്ത്രിയുടെ പിടിവാശി കാരണമാണെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.
ഏറ്റവും വിനാശകരമായ ബജറ്റ് അവതരിപ്പിച്ചെന്ന ക്രെഡിറ്റാണ് ധനമന്ത്രിക്ക് ലഭിക്കുന്നത്. ഇത് കേരളത്തിന്റെ സമ്പദ് വ്യവസ്ഥയില്‍ ഗുരുതരപ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും. ജനജീവിതം പൂര്‍ണമായി ദുരിതത്തിലാകും. സര്‍ക്കാര്‍ നികുതി പിരിക്കുന്നതിലുണ്ടായ ഗുരുതരമായ പിഴവാണ് നികുതി വര്‍ധിപ്പിക്കാന്‍ ഇടയായ സാഹചര്യം ഉണ്ടായതെന്നും വി.ഡി. സതീശന്‍ മാധ്യമങ്ങളോട് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."