HOME
DETAILS
MAL
മീഡിയ വൺ: സത്യവാങ്മൂലം നൽകാൻ കേന്ദ്രത്തിന് മൂന്നാഴ്ച സമയം
backup
April 08 2022 | 08:04 AM
ന്യൂഡൽഹി
മീഡിയ വൺ ചാനലിന്റെ സംപ്രേഷണം വിലക്കിയ കേന്ദ്രസർക്കാർ നടപടി ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജികൾ പരിഗണിക്കുന്നത് സുപ്രിംകോടതി മെയ് നാലിലേക്ക് മാറ്റി. ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന്റേതാണ് നടപടി.
സത്യവാങ്മൂലം സമർപ്പിക്കാൻ നാലാഴ്ച കൂടി സമയം അനുവദിക്കണമെന്ന് കേന്ദ്രസർക്കാർ സുപ്രിംകോടതിയോട് അഭ്യർഥിച്ചിരുന്നു. എന്നാൽ കോടതി മൂന്നാഴ്ച സമയം അനുവദിക്കുകയായിരുന്നു. സംപ്രേഷണ വിലക്കിനുള്ള സ്റ്റേ തുടരും.
മീഡിയ വൺ ചാനൽ മാനേജ്മെന്റ്, എഡിറ്റർ പ്രമോദ് രാമൻ, കേരള പത്രപ്രവർത്തക യൂനിയൻ തുടങ്ങിയവരുടെ ഹർജികളാണ് കോടതിക്ക് മുമ്പിലുള്ളത്.
ചാനലിന്റെ പ്രവർത്തനം വിലക്കിയ നടപടി മാർച്ച് പതിനഞ്ചിന് സുപ്രിംകോടതി സ്റ്റേ ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."