HOME
DETAILS
MAL
പശു ചെയ്യുന്ന സംഭാവന പോലും മുഖ്യമന്ത്രി ചെയ്യുന്നില്ല; പരിഹാസവുമായി കെ. സുരേന്ദ്രന്
backup
February 09 2023 | 11:02 AM
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ പരിഹാസവുമായി ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്. കേരളത്തിലെ പശുക്കള്‍ നാടിന് ഒരുപാട് സംഭാവന ചെയ്യുന്നുണ്ട്. എന്നാല്‍ പശുക്കള്‍ ചെയ്യുന്ന സംഭാവന പോലും പിണറായി ചെയ്യുന്നില്ലെന്ന് സുരേന്ദ്രന് പരിഹസിച്ചു.
പശു കാരണം കൃഷിയെങ്കിലും നന്നാകുന്നുണ്ട്. മാഫിയ സര്‍ക്കാരാണ് കേരളത്തിലേത്. സംസ്ഥാന ബജറ്റിനെതിരെ പ്രതിഷേധവുമായി ബിജെപി മുന്നോട്ട് പോകുമെന്നും അദ്ദേഹം വ്യക്തമാക്കി. ജനവികാരം മനസിലാക്കി നികുതി വര്‍ധനവ് പിന്‍വലിക്കണം. ഇല്ലെങ്കില്‍ കേരളം സ്തംഭിപ്പിക്കുന്ന സമരങ്ങള്‍ ഉണ്ടാവും. മുഖ്യമന്ത്രി ദന്തഗോപുരത്തില്‍ നിന്നിറങ്ങണം. സര്‍ക്കാര്‍ പിന്നോട്ട് പോയില്ലെങ്കില്‍ ഹര്‍ത്താല്‍ ഉള്‍പ്പെടെയുള്ള സമരങ്ങളെ കുറിച്ച് ആലോചിക്കുമെന്നും സുരേന്ദ്രന് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."