കാവ്യയെ ചോദ്യംചെയ്യേണ്ടതുണ്ട്; തുടരന്വേഷണത്തിന് മൂന്ന് മാസംകൂടി വേണം പ്രോസിക്യൂഷന്‍ ഹൈക്കോടതിയില്‍
കൊച്ചി
നടിയെ ആക്രമിച്ച കേസിന്റെ തുടരന്വേഷണം പൂര്‍ത്തിയാക്കാന്‍ കൂടുതല്‍ സമയംതേടി പ്രോസിക്യൂഷന്‍ ഹൈക്കോടതിയില്‍.
ഈ മാസം 15നകം അന്വേഷണം പൂര്‍ത്തിയാക്കണമെന്നായിരുന്നു ഹൈക്കോടതിയുടെ ഉത്തരവ്. എന്നാല്‍, ഡിജിറ്റല്‍ തെളിവുകളടക്കം ലഭിച്ചിട്ടുണ്ടെന്നും ഈ അവസ്ഥയില്‍ തുടരന്വേഷണം പൂര്‍ത്തിയാക്കാന്‍ മൂന്നുമാസംകൂടി സമയം അനുവദിക്കണമെന്നുമാവശ്യപ്പെട്ടാണ് പ്രോസിക്യൂഷന്‍ ഹൈക്കോടതിയില്‍ ഉപഹരജി നല്‍കിയത്. അന്വേഷണത്തില്‍ ലഭിച്ച ഡിജിറ്റല്‍ തെളിവുകളുടെ അടിസ്ഥാനത്തില്‍ കേസിലെ എട്ടാംപ്രതിയായ ദിലീപിന്റെ ഭാര്യ കാവ്യമാധവനെ ചോദ്യംചെയ്യേണ്ടതുണ്ടെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. ചെന്നൈയിലാണെന്നാണ് കാവ്യ അറിയിച്ചിരിക്കുന്നതെന്നും അടുത്തയാഴ്ച നാട്ടിലെത്തുമെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു.
നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ ദിലീപിന്റെ കൈവശം ഉണ്ടെന്ന സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തല്‍ സ്ഥിരീകരിക്കുന്ന വസ്തുതകള്‍ ലഭിച്ചിട്ടുണ്ടെന്നാണ് ക്രൈംബ്രാഞ്ച് കോടതിയെ അറിയിച്ചത്.
ആക്രമണ ദൃശ്യങ്ങള്‍ ദിലീപും അഭിഭാഷകനും നിരവധിതവണ കണ്ടതിന്റെ തെളിവുകളും അന്വേഷണസംഘം ഹൈക്കോടതിയില്‍ ഹാജരാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."