HOME
DETAILS
MAL
ആറുമാസമായി ശമ്പളമില്ല: കൊല്ലത്ത് സാക്ഷരതാ പ്രേരക് ജീവനൊടുക്കി
backup
February 09 2023 | 12:02 PM
കൊല്ലം: കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് കൊല്ലത്ത് സാക്ഷരതാ പ്രേരക് ആത്മഹത്യ ചെയ്തു. പത്തനാപുരം മാങ്കോട് സ്വദേശി ഇ.എസ്. ബിജുമോനാണ് ജീവനൊടുക്കിയത്.
ആറുമാസമായി ശമ്പളം മുടങ്ങിയതിനെ തുടര്‍ന്ന് സെക്രട്ടേറിയറ്റില്‍ നടക്കുന്ന പ്രേരകുമാരുടെ അനിശ്ചിതകാല സത്യാഗ്രഹത്തിന്റെ ഭാഗമായിരുന്നു.മികച്ച സാക്ഷരതാ പ്രേരകിനുള്ള രാഷ്ട്രപതിയുടെ പുരസ്കാരം ലഭിച്ച വ്യക്തി കൂടിയായിരുന്നു ബിജുമോന്. ഇരുപത് വര്‍ഷമായി സാക്ഷരതാ പ്രേരക് ആയി പ്രവര്‍ത്തിച്ചുവരികയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."