HOME
DETAILS
MAL
കോവിഡ്19. ഇന്ത്യയില്‍ നിന്നുള്ള യാത്രകാര്‍ക്ക് ഒമാനില്‍ പ്രവേശന വിലക്ക്
backup
April 21 2021 | 17:04 PM
മസ്കത്ത് : ഇന്ത്യയില്‍ കോവിഡ് കേസുകള്‍ ക്രമാധീതമായി വര്‍ദ്ദിച്ച് വരുന്ന സാഹചര്യത്തില്‍ ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ഒമാന്‍ പ്രവേശന വിലക്ക് ഏര്‍പ്പെടുത്തി.ഇന്ത്യ,പാകിസ്ഥാന്, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളില്‍ കഴിഞ്ഞ 14 ദിവസങ്ങളില്‍ യാത്ര ചെയ്തവര്‍ക്കും ഒമാനിലേക്ക് പ്രവേശിക്കാന്‍ അനുവാദമില്ല,
2021 ഏപ്രില്‍ 24 ശനിയാഴ്ച വൈകുന്നേരം 6 മണി മുതല്‍ പ്രവേശന വിലക്ക് പ്രാബല്യത്തില്‍ വരുമെന്ന് സുപ്രീം കമ്മിറ്റി അറിയിച്ചു.യാത്ര വിലക്ക് ടിക്കറ്റ് എടുത്ത് ഒമാനിലേക്ക് മടങ്ങാന്‍ കത്തിരിക്കുന്ന മലയാളികള്‍ അടക്കമുള്ള യാത്രക്കാരെ ബാധിക്കും. കുടുംബമൊന്നിച്ച് പെരുന്നാള്‍ ആഘോഷിക്കാന്‍ നാട്ടിലേക്ക് ടിക്കറ്റ് എടുത്തവരും യാത്ര റദ്ദാക്കാന്‍ നിര്‍ബന്ധിതരാകും.
ഒമാനി പൗരന്മാര്, നയതന്ത്രജ്ഞര്‍, ആരോഗ്യ പ്രവര്‍ത്തകര്‍, അവരുടെ കുടുംബങ്ങള്‍ എന്നിവരെ വിലക്കില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.ഇത്തരക്കാര്‍ കോവിഡ് മാനദണ്ടങ്ങള്‍ കര്‍ശനമായി പാലിച്ചിരിക്കണം.
12 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് വാണിജ്യ സമുച്ചയങ്ങളിലും ഷോപ്പുകളിലും പ്രവേശിക്കുന്നതിന് അനുവവാദമില്ല. വാണിജ്യ സ്റ്റോറുകള്‍, റെസ്റ്റോറന്റുകള്‍, കഫേകള്‍ എന്നിവിടങ്ങളില്‍ 50 ശതമാനത്തില്‍ അധികം ആളുകള്‍ പാടില്ല
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."