HOME
DETAILS
MAL
സീതാറാം യെച്ചൂരിയുടെ മകന് ആശിഷ് യെച്ചൂരി കൊവിഡ് ബാധിച്ച് മരിച്ചു
backup
April 22 2021 | 02:04 AM
ന്യൂഡല്‍ഹി: സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ മകന് ആശിഷ് യെച്ചൂരി കൊവിഡ് ബാധിച്ച് മരിച്ചു 35 വയസ്സായിരുന്നു. ഗുഡ്ഗാവിലെ വേദാന്ത ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകനായിരുന്ന അദ്ദേഹം ടൈംസ് ഓഫ് ഇന്ത്യ, ഏഷ്യാവില്‍, ന്യൂസ് 18 എന്നിവില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
ഇന്ന് പുലര്‍ച്ചെയാണ് സ്ഥിതി ഗുരുതരമായതും മരണം സംഭവിച്ചതും. മകന് കൊവിഡ് ബാധിച്ചതിനെ തുടര്‍ന്ന് സ്വയം ക്വാറന്റീനിലായിരുന്നു യെച്ചൂരി. പ്ശ്ചിമബംഗാള്‍ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ അദ്ദേഹം പങ്കെടുത്തിരുന്നില്ല.
സീമ ചിസ്തി യെച്ചൂരിയാണ് ആശിഷിന്റെ മാതാവ്. അഖില യെച്ചൂരി സഹോദരിയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."