'പരിഹാരമാണ് വേണ്ടത്, പൊള്ളയായ പ്രസംഗങ്ങളല്ല'- ആഞ്ഞടിച്ച രാഹുല്‍
ന്യൂഡല്‍ഹി: കൊവിഡ് പ്രതിരോധത്തിലെ കേന്ദ്രസര്‍ക്കാറിന്റെ പോരായ്മകള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി വീണ്ടും. കൊവിഡ് ഭീകരമായി പടരുന്ന
അവസരത്തില്‍ പൊള്ളയായ പ്രസംഗങ്ങളല്ല പരിഹാരമാണ് ഇന്ത്യക്ക് വേണ്ടതെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു.
രാജ്യത്തെ കൊവിഡ് പ്രതിദിന വര്‍ധന മൂന്ന് ലക്ഷവും കടന്ന് കുതിക്കുന്നതിനിടെയാണ് വിമര്‍ശനം.
'ഞാന്‍ ഇപ്പോള്‍ വീട്ടില്‍ ക്വാറന്റീനിലാണ്. പക്ഷേ രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള കൊവിഡ് ദുരന്തത്തിന്റെ കഥകളാണ് കേള്‍ക്കുന്നത്. കൊവിഡ് മാത്രമല്ല ഇപ്പോള്‍ ഇന്ത്യ നേരിടുന്ന പ്രതിസന്ധി. കേന്ദ്ര സര്‍ക്കാറിന്റെ ജനവിരുദ്ധ നയങ്ങള്‍ കൂടിയാണ്. തെറ്റായ ആഘോഷങ്ങളും പൊള്ളയായ വാഗ്ദാനങ്ങളുമല്ല പരിഹാരമാണ് കൊവിഡ് പ്രതിസന്ധിയില്‍ രാജ്യത്തിന് ആവശ്യം- രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു.
घर पर क्वॉरंटीन हूँ और लगातार दुखद समाचार आ रहे हैं।
— Rahul Gandhi (@RahulGandhi) April 22, 2021
भारत में संकट सिर्फ़ कोरोना नहीं, केंद्र सरकार की जन विरोधी नीतियाँ हैं।
झूठे उत्सव व खोखले भाषण नहीं, देश को समाधान दो!
കഴിഞ്ഞ ദിവസം രാജ്യത്തെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി നരേന്ദ്ര മോദി ഓക്‌സിജനും, ആശുപത്രികളില്‍ കിടക്കകളും മറ്റ് സൗകര്യങ്ങളും ഏര്‍പ്പെടുത്തുമെന്ന് അറിയിച്ചിരുന്നു. എന്നാല്‍, പ്രധാനമന്ത്രിയുടെ പ്രഖ്യാപനം വന്നിട്ടും ഇക്കാര്യത്തില്‍ യാതൊരു പുരോഗതിയുണ്ടായിരുന്നില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."