പതിനെട്ട് വയസിനും അതിന് മുകളിലുള്ളവര്‍ക്കും വാക്‌സിന്‍ രജിസ്‌ട്രേഷന്‍ നാളെ മുതല്‍
ന്യൂഡല്‍ഹി: പതിനെട്ട് വയസിനും അതിന് മുകളിലുള്ളവര്‍ക്കും കൊവിഡ് വാക്‌സിന്‍ ലഭിക്കുന്നതിനുള്ള രജിസ്‌ട്രേഷന്‍ നാളെ മുതല്‍ ആരംഭിക്കും. കൊവിന്‍ ആപ്പ് മുഖേനയോ പോര്‍ട്ടല്‍ മുഖേനയോ രജിസ്റ്റര്‍ ചെയ്യാം.
ആദ്യ മൂന്നുഘട്ടങ്ങളില്‍ വാക്‌സിന്‍ സ്വീകരിച്ച മുന്‍ഗണന വിഭാഗങ്ങള്‍ രജിസ്റ്റര്‍ ചെയ്ത അതേ പ്രക്രിയ തന്നെയാണ് 18ന് മുകളിലുള്ളവരും പാലിക്കേണ്ടതെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. രജിസ്റ്റര്‍ ചെയ്തവര്‍ക്ക് മെയ് ഒന്ന് മുതലാവും വാക്‌സിന്‍ ലഭിച്ചുതുടങ്ങുക.
നിലവില്‍ 45 വയസിനു മുകളിലുള്ളവര്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കുമാണ് വാക്‌സിന്‍ ലഭിക്കുന്നത്. രണ്ടാം ഡോസ് എടുക്കാന്‍ ശേഷിക്കുന്നവര്‍ക്ക് മുന്‍ഗണന നല്‍കിയാകും 18ന് മുകളിലുള്ളവര്‍ക്ക് കുത്തിവയ്പ് നല്‍കുക.
എങ്ങനെ രജിസ്റ്റര്‍ ചെയ്യാം
പ്ലേ സ്റ്റോറില്‍ കൊവിന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്‌തോ co-win.gov.in എന്ന പോര്‍ട്ടലില്‍ കയറിയോ രജിസ്റ്റര്‍ ചെയ്യാം
രജിസ്റ്റര്‍ എന്ന സ്ഥലത്ത് ക്ലിക്ക് ചെയ്ത് മൊബൈല്‍ നമ്പര്‍ ടൈപ്പ് ചെയ്യുക
അപ്പോള്‍ ലഭിക്കുന്ന ഒ.ടി.പി ടൈപ്പ് ചെയ്യുക
ആധാര്‍ അടക്കമുള്ള അംഗീകൃത തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ച് തുടര്‍ന്നുള്ള വിവരങ്ങള്‍ എന്റര്‍ ചെയ്യുന്നതോടെ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയായതായി സ്‌ക്രീനില്‍ തെളിയും. അതോടൊപ്പമുള്ള സന്ദേശത്തില്‍ കുത്തിവയ്പുകേന്ദ്രവും സമയവും അറിയിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."