തുര്‍ക്കി- സിറിയ ഭൂചലനം മരണം 34,000 കടന്നു; തുര്‍ക്കിയില്‍ വീണ്ടും കുലുക്കം, തീവ്രത 4.7
അങ്കാറ: തുര്‍ക്കി, സിറിയ ഭൂകമ്പത്തില്‍ മരണം 34,000 പിന്നിട്ടു. തുര്‍ക്കിയില്‍ 29,605ലേറെ പേരും സിറിയയില്‍ 3,576 പേരുമാണ് മരിച്ചത്. സിറിയയില്‍ കൂടുതല്‍ പേര്‍ മരിച്ചത് വിമത പ്രദേശമായ ഇദ്‌ലിബിലാണ്. മരണസംഖ്യ ഇനിയുമേറെ ഉയരുമെന്ന് വിമത പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം നടത്തിയ വൈറ്റ് ഹെല്‍മറ്റ്‌സ് ആശങ്ക പ്രകടിപ്പിച്ചു. തുര്‍ക്കിയില്‍ കൊല്ലപ്പെട്ട 1,100 അഭയാര്‍ഥികളുടെ മൃതദേഹങ്ങള്‍ സിറിയക്ക് കൈമാറി.
1939ന് ശേഷം തുര്‍ക്കിയില്‍ ഉണ്ടായ ഏറ്റവും വലിയ ഭൂചലനമാണിത്.
അതിനിടെ തുര്‍ക്കിയില്‍ ഞായറാഴ്ച ഒരു ഭൂചലനം കൂടി അനുഭവപ്പെട്ടു. റിക്ടര്‍ സ്‌കെയിലില്‍ 4.7 രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടതെന്ന് നിരീക്ഷകര്‍ അറിയിച്ചു.
അതേസമയം ,ജര്‍മനി ദുരിതബാധിതര്‍ക്ക് മൂന്നുമാസത്തേക്ക് അടിയന്തര വിസ പ്രഖ്യാപിച്ചു. വിസ വേഗത്തില്‍ ലഭ്യമാക്കുമെന്ന് ജര്‍മന്‍ വിദേശകാര്യമന്ത്രി അറിയിച്ചു. കെട്ടിടങ്ങള്‍ തകര്‍ന്നത് നിര്‍മാണ തകരാറുകളെ തുടര്‍ന്നാണെന്ന പരാതിയില്‍ 113 പേരെ അറസ്റ്റ് ചെയ്യാന്‍ തുര്‍ക്കി ഉത്തരവിട്ടു. സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ജര്‍മന്‍, ഇസ് റാഈല്‍, ഓസ്ട്രിയന്‍ രക്ഷാസംഘങ്ങള്‍ തുര്‍ക്കിയില്‍ നിന്ന് പിന്മാറി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."