HOME
DETAILS
MAL
കൊവിഡ്: ലക്ഷദ്വീപ് കപ്പലുകള്‍ ക്വാറന്റൈന് കേന്ദ്രങ്ങളാക്കി; യാത്രക്കാര്‍ ദുരിതത്തില്‍
backup
April 25 2021 | 06:04 AM
സ്വന്തം ലേഖിക
കൊച്ചി: ജീവനക്കാര്‍ക്കും യാത്രക്കാര്‍ക്കും കൊവിഡ് ബാധ സ്ഥിരീകരിച്ചതിനെതുടര്‍ന്ന് ലക്ഷദ്വീപിലേക്കുള്ള മൂന്ന് കപ്പലുകള്‍ ക്വാറന്റൈന് കേന്ദ്രങ്ങളാക്കി കൊച്ചി തീരത്ത് അടുപ്പിച്ചു. എം.വി ലഗൂണ്‍, എം.വി കോറസ്, എം.വി മിനിക്കോയി എന്നീ കപ്പലുകളിലാണ് 60 ഓളം ജീവനക്കാര്‍ ക്വാറന്റൈനില്‍ കഴിയുന്നത്. ലക്ഷദ്വീപില്‍ നിന്നും യാത്രക്കാരുമായി കൊച്ചിയിലേക്ക് വന്ന ഈ മൂന്ന് കപ്പലുകളിലും കൊവിഡ് പോസിറ്റീവായ യാത്രക്കാരുണ്ടായിരുന്നതിനെതുടര്ന്നാണ് കപ്പലുകള്‍ ക്വാറന്റൈന് കേന്ദ്രങ്ങളായി മാറിയത്. കൊവിഡ് പോസിറ്റീവായ യാത്രക്കാരെ കൊച്ചിയിലെ ആശുപത്രികളിലും കൊവിഡ് കേന്ദ്രങ്ങളിലും പ്രവേശിപ്പിക്കുകയായിരുന്നു. എന്നാല്‍ ജീവനക്കാര്‍ കപ്പലുകളില്‍ തന്നെ നിരീക്ഷണത്തില്‍ കഴിയുകയാണ്.കപ്പലുകള്‍ ലക്ഷദ്വീപ് ഡവലപ്മെന്റ് കോര്‍പ്പറേഷന്റെ കീഴിലായതിനാല്‍ ജീവനക്കാരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റേണ്ടത് ലക്ഷദ്വീപ് ഭരണകൂടമാണ്. അതേസമയം കപ്പലില്‍ നിരവധിപേര്‍ ഒരുമിച്ചുകഴിയുന്നതിനാല് തങ്ങള്‍ ഒട്ടും സുരക്ഷിതരല്ലെന്ന് ജീവനക്കാര്‍ പറഞ്ഞു. കപ്പല്‍ സര്‍വീസ് നടത്താത്തതിനാല്‍ കൊച്ചിയില്‍ നിന്ന് ദ്വീപിലേക്ക് പോകുന്ന നിരവധി യാത്രക്കാരും ദുരിതത്തിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."