സ്റ്റോക്കുള്ള വാക്സിന് മൂന്നു ദിനത്തേക്കുമാത്രം: കേന്ദ്രത്തെ കാക്കാതെ കേരളം വാക്സിന് വാങ്ങുന്നു
തിരുവനന്തപുരം: സംസ്ഥാനത്ത് നിലവില്‍ സ്റ്റോക്കുള്ള വാക്സിന് മൂന്നു ദിവസത്തേക്കുമാത്രം. ഉടനെ വാക്സിനെത്തിയില്ലെങ്കില്‍ ഉത്തരേന്ത്യയില്‍ നിന്നുള്ള കാഴ്ച കേരളത്തിലും കണ്ടേക്കാം. പ്രാണവായുവിനായുള്ള നിലവിളി കേരളത്തിലുയരാതിരിക്കാന് സ്വന്തം നിലക്ക് വാക്സിന് വാങ്ങാന്‍ സര്‍ക്കാര്‍ ശ്രമം തുടങ്ങി. 330693 ഡോസ് വാക്സീന് മാത്രമാണിനി കേരളത്തിലുള്ളത്. ഒരു ദിവസം നിശ്ചിത എണ്ണം ക്രമീകരിച്ച് നല്കിയാല് പോലും പരമാവധി മൂന്ന് ദിവസത്തേക്ക് മാത്രം.
വ്യാഴാഴ്ച മുതല്‍ എങ്ങനെ വാക്സിനേഷന് നടത്തുമെന്നതിനെക്കുറിച്ച് ആരോഗ്യവകുപ്പനിറിയില്ല. ജില്ലകളില്‍ വാക്സിനേഷന് ക്യാംപുകളുടെ എണ്ണം പരമാവധി കുറച്ചിട്ടുണ്ട്. അടുത്ത ശനിയാഴ്ച വരെയുള്ള രജിസ്ട്രേഷന് പൂര്‍ണമായിട്ടുണ്ട്. ഇനി വാക്സീന് എത്തുന്ന മുറയ്ക്കുമാത്രമേ പുതിയ രജിസ്ട്രേഷന് തുടങ്ങാന്‍ കഴയുവെന്ന സ്ഥിതിയാണ്. ഈ അവസരത്തിലാണ് പണം മുടക്കി വാക്സീന് വാങ്ങാനുള്ള തീരുമാനം.
കൂടുതല്‍ സ്റ്റോക്കെത്തുകയോ വാക്സീന് നേരിട്ട് വാങ്ങുകയോ ചെയ്തില്ലെങ്കില്‍ ശനിയാഴ്ച മുതല്‍ തുടങ്ങുന്ന 18 വയസിന് മുകളിലുള്ളവരുടെ വാക്സിനേഷന് തുടങ്ങിയേക്കില്ല. അതേ സമയം കൊവിഡ് തോരോട്ടം കേരളത്തില്‍ തുടരുകയാണ്. എറണാകുളവും കോഴിക്കോടും തന്നെയാണ് മുന്നില്‍. ഇന്നലെ കണക്കില്‍ അല്പം ആശ്വാസമുണ്ടായെങ്കിലും ശനിയും ഞായറും ആയതിനാല്‍ പരിശോധനയുടെ എണ്ണം കുറഞ്ഞതുകൊണ്ടാണിതെന്നാണ് വിലയിരുത്തല്‍. തിങ്കളാഴ്ചയോടെ അവസ്ഥ വീണ്ടും ഗുരുതരമാകും. കേരളം അഗ്നിപര്‍വതം പോലെയാണെന്നായിരുന്നു കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ പ്രതികരണം. എപ്പോഴും പൊട്ടിത്തെറിക്കാം. എപ്പോഴാണെന്നാണറിയാത്തത്. അതില്ലാതാക്കാനാണ് കേരളം കിണിഞ്ഞുശ്രമിക്കുന്നത്.മുഴുവന്‍ മനുഷ്യരുടെയും ധാര്‍മികവും സാമ്പത്തികവുമായ പിന്തുണയാണ് ഇക്കാര്യത്തില്‍ തേടുന്നതും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."