HOME
DETAILS

കാപ്പ നിയമത്തിന്റെ വീര്യം ചോരുന്നോ?

  
backup
April 11 2022 | 19:04 PM

12-04-2022-editorial-about-kaapa


കാപ്പ നിയമത്തിന്റെ വീര്യം കലക്ടർമാർ ചോർത്തുന്നുവെന്നാരോപിച്ച് പൊലിസ് ആഭ്യന്തര വകുപ്പിന് നൽകിയ റിപ്പോർട്ട് അതീവ ഗൗരവമുള്ളതാണ്. സംസ്ഥാനത്ത് ഗുണ്ടകൾ നടത്തുന്ന കൊലപാതകങ്ങൾ പൊതുജീവിതത്തിനുമേൽ കനത്ത ഭീഷണിയാണ് ഉയർത്തുന്നത്. ഈ പശ്ചാത്തലത്തിൽ പൊലിസ് റിപ്പോർട്ട് പ്രാധാന്യമർഹിക്കുന്നുണ്ട്. ഇതിൻ്റെകൂടി അടിസ്ഥാനത്തിലായിരിക്കും മുഖ്യമന്ത്രി ഇന്നലെ ബന്ധപ്പെട്ടവരുടെ യോഗം വിളിച്ചിട്ടുണ്ടാവുക. ഇന്റലിജൻസ് റിപ്പോർട്ടും ഇത്തരമൊരു യോഗം വിളിക്കുന്നതിന് പ്രേരണയായിട്ടുണ്ടാകണം.


ആഴ്ചകൾക്കുമുമ്പ് തലസ്ഥാന നഗരിയിലെ ഒരു ലോഡ്ജിൽ റിസപ്ഷനിസ്റ്റിനെ ഗുണ്ട വെട്ടിക്കൊലപ്പെടുത്തിയത് നടുക്കത്തോടെയാണ് കേരളം കേട്ടത്. വേറൊരു ഗുണ്ട ഒരാളുടെ കാൽ വെട്ടിയെടുത്ത് ബൈക്കിൽ പ്രകടനം നടത്തിയതും മറ്റൊരു ഗുണ്ട കോട്ടയം നഗരത്തിൽ 19കാരനെ വെട്ടിക്കൊന്ന് പൊലിസ് സ്റ്റേഷനിൽ കൊണ്ടിട്ടതും അടുത്തടുത്ത ദിവസങ്ങളിലുണ്ടായ ഭീകര സംഭവങ്ങളാണ്. ഈ ഗുണ്ടകളൊക്കെയും പൊലിസിന്റെ റിപ്പോർട്ടുകൾ മറികടന്ന് കലക്ടർമാർ വിട്ടയച്ചവരാണെന്നാണ് ഏറെ വിചിത്രം. കാപ്പ നിയമത്തിൽ ജില്ലാ മജിസ്ട്രേറ്റ് കൂടിയായ കലക്ടർമാർ വെള്ളം ചേർക്കുന്നതിനാലാണ് സംസ്ഥാനത്ത് ഗുണ്ടകൾ വിലസുന്നതെന്നും അതിനാലാണ് കൊലപാതകങ്ങൾ പെരുകുന്നതെന്നുമാണ് പൊലിസ് റിപ്പോർട്ടിൽ പറയുന്നത്.


സമൂഹത്തിന് ഭീഷണിയാകുന്ന ഗുണ്ടകളുടെ പട്ടികയുണ്ടാക്കി പൊലിസ് സമർപ്പിച്ചാൽ കാപ്പ നിയമത്തിലെ മൂന്നാംവകുപ്പ് ചുമത്തി അവരെ കരുതൽതടങ്കലിന് വയ്ക്കാൻ ഉത്തരവിടേണ്ടത് മജിസ്റ്റീരിയൽ അധികാരമുള്ള കലക്ടർമാരാണ്. കരുതൽ തടങ്കലിന് ശേഷം പുറത്തുവന്ന ഗുണ്ടക്കെതിരേ വീണ്ടും പൊലിസ് റിപ്പോർട്ട് നൽകിയാൽ കലക്ടർമാർ അത് സ്വീകരിക്കേണ്ടതാണ്. കലക്ടർമാർ അതിന് തുനിയാതെ അവരെ കാപ്പ നിയമത്തിലെ 15ാം വകുപ്പ് ചുമത്തി അടുത്ത ജില്ലയിലേക്ക് നാടുകടത്തുകയാണ് ചെയ്യുന്നതെന്ന് പൊലിസ് പറയുന്നു. നാടുകടത്തപ്പെടുന്ന ഗുണ്ടകൾ ജില്ലാ അതിർത്തിയിലിരുന്ന് ക്വട്ടേഷനുകൾക്ക് നേതൃത്വം നൽകുകയും കൊലപാതകങ്ങൾ നേരിട്ട് നടത്തുകയും ചെയ്യുന്നതിനാൽ കാപ്പ നിയമം ദുർബലമാവുകയാണ്.


കലക്ടർമാർക്ക് പൊലിസ് നൽകുന്ന റിപ്പോർട്ടുകൾ അപ്പീൽ സമിതിയായ ലീഗൽ അഡ്വൈസർമാരുടെ തീർപ്പിനായി വിടുകയാണ് പതിവ്. ലീഗൽ അഡ്വൈസർമാർ നടപടിക്രമത്തിലെ ഏതെങ്കിലും നിസാര പിഴവ് ചൂണ്ടിക്കാണിച്ച് പൊലിസ് ശുപാർശയ്ക്കെതിരായ റിപ്പോർട്ട് എഴുതുന്നു. ഇത് പരിഗണിക്കുന്ന കലക്ടർമാർ പൊലിസ് റിപ്പോർട്ട് തള്ളിക്കളയുന്നതിനാലാണ് ഗുണ്ടാ ആക്രമണങ്ങൾ സംസ്ഥാനത്ത് പെരുകുന്നത്.
ഗുണ്ടകളെ അമർച്ച ചെയ്യാനാണ് 'ഓപറേഷൻ കാവൽ' നിലവിൽ വന്നത്. 'ഓപറേഷൻ കാവൽ' നാലുമാസം പിന്നിട്ടിട്ടും ഗുണ്ടാ ആക്രമണങ്ങൾക്ക് ശമനം വരാത്തത് റിപ്പോർട്ടുകൾ കലക്ടർമാർ തള്ളിക്കളയുന്നതിനാലാണെന്നാണ് പൊലിസ് നിലപാട്. കാപ്പ നിയമത്തിൽ തീർപ്പുകൽപ്പിക്കാൻ കലക്ടർമാർക്കൊപ്പം ഡി.ഐ.ജിമാർക്കും അധികാരം നൽകണമെന്നാണ് പൊലിസ് ആഭ്യന്തര വകുപ്പിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. അപ്പോഴും കാപ്പ നിയമം ദുരുപയോഗം ചെയ്യപ്പെടുകയോ വെള്ളം ചേർക്കപ്പെടുകയോ ചെയ്തേക്കാം.


രാഷ്ട്രീയപ്പാർട്ടി നേതാക്കളുടെ ഇടപെടലുകളും കാപ്പ നിയമം ചുമത്തപ്പെടുന്ന ഗുണ്ടകൾക്ക് ഗുണകരമായിത്തീരുന്നു. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകേണ്ട പൊലിസിനെ വെല്ലുവിളിച്ച് ഗുണ്ടകൾ അഴിഞ്ഞാടുമ്പോൾ അവരെ കാപ്പ നിയമപ്രകാരമുള്ള 6 മാസം കരുതൽതടങ്കലിൽ വയ്ക്കണമെന്ന പൊലിസ് ശുപാർശ കലക്ടർമാർ തള്ളിക്കളയുകയാണ്. ഇതിലൂടെ ഗുണ്ടകൾക്ക് മുമ്പിൽ പൊലിസ് പരിഹാസ്യരാവുന്നു. അതിനാലാണ് ഗുണ്ടകൾക്ക് കൊലനടത്തി മൃതദേഹം പൊലിസ് സ്റ്റേഷനിൽ കൊണ്ടിടാൻ വരെ ധൈര്യം കിട്ടുന്നത്. 19 വയസ് മാത്രം പ്രായമുള്ള ഒരു പയ്യനെ കൊന്ന് പൊലിസ് സ്റ്റേഷന് മുമ്പിൽ കൊണ്ടിട്ട് പൊലിസിനെ വെല്ലുവിളിച്ച സംഭവം കേരള പൊലിസിന്റെ ചരിത്രത്തിൽ മുമ്പ് ഉണ്ടായിട്ടില്ല.


അപകടകരമാംവിധം സംസ്ഥാനത്തെ ക്രമസമാധാനം ഇല്ലാതാകുമ്പോൾ ഒറ്റപ്പെട്ട സംഭവമെന്നുപറഞ്ഞ് നിസാരവൽക്കരിക്കുന്നത് അഭിലഷണീയമല്ല. ഓരോദിവസവും അതിനിഷ്ഠുരമായ കൊലപാതകങ്ങൾ നടക്കുമ്പോൾ എങ്ങനെയാണ് അവയെല്ലാം ഒറ്റപ്പെട്ട സംഭവങ്ങളുടെ ഗണത്തിൽപ്പെടുത്തുക. പൊലിസും സ്ത്രീകളും കുട്ടികളും ഒരേസമയം ഗുണ്ടാ ആക്രമണങ്ങൾക്ക് ഇരകളായിക്കൊണ്ടിരിക്കുന്നു. എഴുന്നൂറിലധികം ഗുണ്ടകൾ സംസ്ഥാനത്തും പുറത്തുമായി വിഹരിക്കുന്നുവെന്നാണ് കണക്ക്. കൊലക്കേസ് പ്രതികൾ രാഷ്ട്രീയ സ്വാധീനത്താൽ പരോളിൽ പുറത്തിറങ്ങി വീണ്ടും കൃറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നു. നാട്ടിൽ നടക്കുന്ന കൊലപാതകങ്ങളിൽ അധികവും ലഹരിമരുന്നിന് അടിമകളായവരിൽ നിന്നാണ് ഉണ്ടാകുന്നത്.


കാപ്പ നിയമപ്രകാരം കുറ്റംചുമത്തപ്പെട്ട വ്യക്തിയെ കുറ്റവിമുക്തനാക്കുന്നതിന് മുമ്പും ആറുമാസം തടങ്കലിന് ശിക്ഷിക്കുന്നതിന് മുമ്പും ലീഗൽ അഡ്വൈസറി കമ്മിറ്റിക്ക് പൊലിസിനോട് വിശദവിവരം തേടാവുന്നതാണല്ലോ. അതു ചെയ്യാതെ ലീഗൽ അഡ്വൈസറി കമ്മിറ്റി തീരുമാനമെടുക്കുമ്പോഴാണ് കൊടും കുറ്റവാളികളായ ഗുണ്ടകൾ പൊതുജീവിതത്തിന് ഭീഷണിയാകുന്നത്.
അക്രമക്കേസിലെ പ്രതിയെ കുറ്റവിമുക്തനാക്കിയാൽ പ്രസ്തുത വ്യക്തി കുറ്റകൃത്യങ്ങളിൽ വീണ്ടും പങ്കാളിയാകാനുള്ള സാധ്യതയുണ്ടെന്നും കാപ്പ നിയമപ്രകാരം ആറുമാസം കരുതൽ തടങ്കലിന് വിധിക്കണമെന്നും പൊലിസ് റിപ്പോർട്ട് നൽകുമ്പോൾ അതേക്കുറിച്ച് വിശദമായി ചോദിച്ചറിയാൻ ലീഗൽ അഡ്വൈസറി കമ്മിറ്റി തയാറാകണം. എങ്കിൽ മാത്രമേ പെരുകുന്ന ഗുണ്ടാ ആക്രമണങ്ങൾ ഒരു പരിധിവരെയെങ്കിലും തടയാൻ കഴിയൂ.


കേരള ആന്റി- സോഷ്യൽ ആക്ടിവിറ്റീസ് (പ്രിവൻഷൻ) ആക്ട് (കാപ്പ) നിയമം നിലവിൽവന്നത് 2007ലാണ്. പൊതുസമൂഹത്തിന്റെ സുരക്ഷയ്ക്കും സമാധാനത്തിനും ഭീഷണിയാകുന്ന കൊടുംകുറ്റവാളികളെ നിയമത്തിന്റെ പരിധിയിൽ ഉൾപ്പെടുത്തി ജയിലിലടയ്ക്കാൻ ഈ നിയമം വ്യവസ്ഥ ചെയ്യുന്നു.
മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഇന്നലെ ചേർന്ന യോഗത്തിൽ ഗുണ്ടാ ആക്ട് ഫലപ്രദമായി നടപ്പാക്കാനുള്ള തീരുമാനം ഉണ്ടായിട്ടുണ്ടാകുമെന്നാണ് പ്രതീക്ഷ. ഗുണ്ടകൾക്കുവേണ്ടി രാഷ്ട്രീയപ്പാർട്ടി നേതാക്കൾ പൊലിസ് സ്റ്റേഷനുകളിലും കലക്ടറേറ്റുകളിലും കയറിയിറങ്ങുന്നത് അവസാനിപ്പിച്ചാൽ തിരുവനന്തപുരത്ത് ഹോട്ടൽ റിസപ്ഷനിസ്റ്റും കോട്ടയത്ത് 19കാരനും കൊല്ലപ്പെട്ടതുപോലുള്ള ദാരുണ സംഭവങ്ങൾ ആവർത്തിക്കുകയില്ല. കാപ്പ നിയമം വീര്യംചോരാതെ നടപ്പാക്കാനുള്ള ആർജവമാണ് ബന്ധപ്പെട്ടവരിൽ നിന്ന് ഉണ്ടാകേണ്ടത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിഭാഗീയത രൂക്ഷം; കരുനാഗപ്പള്ളിയില്‍ സി.പി.എം ഏരിയാ കമ്മിറ്റി പിരിച്ചുവിട്ടെന്ന് എം.വി ഗോവിന്ദന്‍

Kerala
  •  15 days ago
No Image

ക്ഷേമപെന്‍ഷന്‍ തട്ടിപ്പില്‍ കടുപ്പിച്ച് സര്‍ക്കാര്‍; അനര്‍ഹമായി പെന്‍ഷന്‍ വാങ്ങിയവര്‍ക്കും സഹായിച്ച ഉദ്യോഗസ്ഥര്‍ക്കുമെതിരെ വകുപ്പുതല അച്ചടക്ക നടപടി

Kerala
  •  15 days ago
No Image

വാരണാസി റെയില്‍വേ സ്റ്റേഷനു സമീപം വന്‍ തീപിടിത്തം; 200 ബൈക്കുകള്‍ കത്തിനശിച്ചു

National
  •  15 days ago
No Image

'ജി സുധാകരന്‍ പോലും ദയനീയമായ അവസ്ഥയില്‍'; ആലപ്പുഴയില്‍ സി.പി.എം നേതാവ് ബി.ജെ.പിയില്‍

Kerala
  •  15 days ago
No Image

കണ്ണൂര്‍ ജില്ലാ കളക്ടര്‍ അരുണ്‍ കെ വിജയന് കേന്ദ്രപരിശീലനം; അനുമതി നല്‍കി സര്‍ക്കാര്‍

Kerala
  •  15 days ago
No Image

ക്ഷേമപെന്‍ഷന്‍ തട്ടിപ്പിന്റെ വിവരങ്ങള്‍ തേടി മുഖ്യമന്ത്രിയുടെ ഓഫിസ്; ഉന്നതതല യോഗം വിളിച്ചു

Kerala
  •  15 days ago
No Image

ട്രംപിന്റെ സ്ഥാനാരോഹണത്തിന് മുന്‍പ് മടങ്ങിയെത്തണം; വിദേശ വിദ്യാര്‍ഥികളോട് സര്‍വകലാശാലകള്‍

International
  •  15 days ago
No Image

ഫിന്‍ജാല്‍ ചുഴലിക്കാറ്റ് ഇന്ന് കരതൊടും; ചെന്നൈയില്‍ കനത്ത മഴ, വിമാനങ്ങള്‍ റദ്ദാക്കി

National
  •  15 days ago
No Image

വോട്ടര്‍മാര്‍ക്ക് നന്ദി പറയാന്‍ പ്രിയങ്ക ഇന്ന് വയനാട്ടില്‍, കൂടെ രാഹുലും; സ്വീകരണങ്ങളിലും പൊതുസമ്മേളനത്തിലും പങ്കെടുക്കും

Kerala
  •  15 days ago
No Image

പന്തളത്ത് വീടിനു മുകളിലേക്ക് ലോറി മറിഞ്ഞ് അപകടം; നാല് പേര്‍ക്ക് പരുക്ക്, 2 കുട്ടികളുടെ നില ഗുരുതരം

Kerala
  •  15 days ago