HOME
DETAILS

ന്യൂനപക്ഷ നിലനിൽപ്പും ഇന്ത്യൻ ജനാധിപത്യവും

  
backup
February 16 2023 | 04:02 AM

85423-5132-4

ഡോ. ജോൺ ബ്രിട്ടാസ് എം.പി


ജനാധിപത്യത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ഉരകല്ല് വിവിധവിഭാഗങ്ങൾക്ക് ഭരണനിർവഹണത്തിന്റെ വിവിധ തലങ്ങളിൽ ലഭിക്കുന്ന പ്രാതിനിധ്യമാണ്. ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട ജനാധിപത്യ രാജ്യങ്ങളിലൊന്നായ ഇന്ത്യയിൽ ന്യൂനപക്ഷവിഭാഗങ്ങൾക്ക് എത്രകണ്ടു പ്രാതിനിധ്യം സർക്കാരിലും നിയമനിർമാണസഭകളിലും ജുഡീഷ്യറിയിലും മാധ്യമങ്ങളിലും ബ്യൂറോക്രസിയിലും ലഭിക്കുന്നുണ്ട് എന്ന ചോദ്യം നമ്മുടെ കാതുകളിൽ ഇരമ്പേണ്ടതാണ്. എന്നാൽ, ക‍ഴിഞ്ഞ കുറേ കാലമായി ഈ സുപ്രധാന ചോദ്യം നമ്മൾ പാടേ അവഗണിക്കുകയാണ്.


ഇന്ത്യൻ ജനസംഖ്യയിൽ 15 ശതമാനം വരുന്ന മുസ്‌ലിംകളുടെ കാര്യമെടുക്കാം. 20 കോടിയോളം വരുന്ന മുസ്‌ലിംകൾക്ക് ഇന്ത്യ എന്നു പറയുന്ന വലിയ രാജ്യത്തിന്റെ മന്ത്രിസഭയിൽ പ്രാതിനിധ്യംതന്നെയില്ല. മുക്താർ അബ്ബാസ് നഖ്‌വിയിലൂടെയായിരുന്നു മുസ്‌ലിം പ്രാതിനിധ്യം കേന്ദ്രസർക്കാരിൽ ഉറപ്പിച്ചിരുന്നത്. അതും അസ്തമിച്ചു. ജനസംഖ്യ നോക്കിയാൽ ലോക്സഭയിൽ മുസ്‌ലിംകൾക്ക് 74 സീറ്റെങ്കിലും വേണം. എന്നാൽ, ഉള്ളത് 27 മാത്രം. ഇന്ത്യയിൽ 28 സംസ്ഥാനങ്ങളുണ്ട്. അവയിൽ ഒന്നിൽപ്പോലും ഒരു മുസ്‌ലിം മുഖ്യമന്ത്രി ഇല്ല. 15 സംസ്ഥാനങ്ങളിൽ മുസ്‌ലിം വിഭാഗത്തിൽനിന്നു മന്ത്രിയില്ല. 10 സംസ്ഥാനങ്ങളിൽ കേവലം ഒരു മുസ്‌ലിം മന്ത്രിവീതമാണുള്ളത്. അതുതന്നെ ന്യൂനപക്ഷകാര്യ ചുമതലയിലായിരിക്കും. ഗുജറാത്തിൽ 10 ശതമാനം മുസ്‌ലിംകളുണ്ട്. 182 അംഗ നിയമസഭയിലേയ്ക്കു നടന്ന തെരഞ്ഞെടുപ്പിൽ കേവലം ഒരു മുസ്‌ലിം സ്ഥാനാർഥിയാണ് ജയിച്ചത്. പ്രാതിനിധ്യപ്രകാരം 18 മുസ്‌ലിം എം.എൽ.എമാരെങ്കിലും വേണം.


ഇതേ അവസ്ഥയാണ് ജനാധിപത്യത്തിന്റെ മറ്റു നെടുംതൂണുകളിലും നിലനിൽക്കുന്നത്. നാലാം നെടുംതൂൺ എന്നു പറയുന്ന മാധ്യമങ്ങളിലെ അവസ്ഥ ദയനീയമാണ്. ബ്യൂറോക്രസിയിലേയ്ക്കു പോയാൽ കണക്കുകൾ നമ്മളെ അമ്പരപ്പിക്കും. അഖിലേന്ത്യാ സർവിസുകളിൽ മുസ്‌ലിം പ്രാതിനിധ്യം ഒന്നുമുതൽ മൂന്നുവരെ ശതമാനം മാത്രമാണ്. കേന്ദ്ര സർക്കാർ ജീവനക്കാരിലാകട്ടെ അഞ്ചു ശതമാനത്തിൽ താ‍ഴെയും.


എന്നാൽ കേരളം ഇന്ത്യയ്ക്കു മാതൃകയാണ്. എല്ലാ മതവിഭാഗങ്ങളും മതമൈത്രിയോടെ ക‍ഴിയുന്ന ഭൂമികയാണ് കേരളം. സ്വാഭാവികമായും കേരളത്തിലെ നിലയെ ഊന്നിക്കൊണ്ട് ഇന്ത്യയിൽ ന്യൂനപക്ഷങ്ങൾ നേരിടുന്ന വേട്ടയാടലിനെക്കുറിച്ചും അനാഥാവസ്ഥയെക്കുറിച്ചും ഒക്കെ പ്രതിപാദിക്കുമ്പോൾ അതിന് അർഥവത്തായ മാനങ്ങൾ കൈവരും. ന്യൂനപക്ഷവിഭാഗങ്ങളെ ഇന്നു ചൂ‍ഴ്ന്നുനില്ക്കുന്നത് ഭയമാണ്. എപ്പോ‍ഴാണ് ബുൾഡോസറുകൾ തങ്ങൾക്കുനേരേ വരുന്നതെന്നുപോലും അവർക്കറിയില്ല.
ഇന്ത്യയിൽ വലിയ രാഷ്ട്രീയ കോലാഹലമുണ്ടാക്കിയ വിഷയമാണ് മുസ്‌ലിം പെൺകുട്ടികൾ ഹിജാബ് ധരിക്കുന്നതു തടഞ്ഞുകൊണ്ടുള്ള കർണാടക സർക്കാരിന്റെ തീരുമാനം. മുസ്‌ലിംകളെ മുഖ്യധാരയിലേയ്ക്കു കൊണ്ടുവരണമെന്നാണ് കേന്ദ്രഭരണകക്ഷി എപ്പോ‍ഴും പറഞ്ഞുകൊണ്ടിരിക്കുന്നത്. ഹിജാബ് അനുവദിക്കില്ല എന്ന തീരുമാനത്താൽ ഒരു ലക്ഷത്തോളം മുസ്‌ലിം പെൺകുട്ടികൾ കർണാടകത്തിൽ സർക്കാർ കോളജുകളിൽനിന്നും സ്ഥാപനങ്ങളിൽനിന്നും പിന്മാറി. മതനിരപേക്ഷവസ്ത്രം ധരിക്കണമെന്നു നിർബന്ധിക്കുന്നതിൽ എന്താണ് തെറ്റെന്നാണ് കർണാടക സർക്കാർ സുപ്രിംകോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ ചോദിച്ചത്. ഇന്ത്യയിലെ ഏറ്റവും വലിയ സംസ്ഥാനമായ ഉത്തർപ്രദേശിലെ മുഖ്യമന്ത്രി തീർത്തും മതപരമായ വേഷത്തിൽ സെക്രട്ടറിയേറ്റിൽ ഇരിക്കുന്നതിനെക്കുറിച്ച് ആർക്കും ഒരു പരാതിയുമില്ല. ഈ കാപട്യമാണ് നമ്മൾ തുറന്നുകാട്ടേണ്ടത്.
2020-21ലെ അഖിലേന്ത്യാ ഉന്നതവിദ്യാഭ്യാസ സർവേ റിപ്പോർട്ട്(എ.ഐ.എസ്.എച്ച്.ഇ) പശ്ചിമബംഗാൾ, തെലങ്കാന, കേരളം എന്നിവ ഒ‍ഴികെയുള്ള സംസ്ഥാനങ്ങളിൽ ഉന്നതവിദ്യാഭ്യാസ കാര്യത്തിൽ മുസ്‌ലിം പെൺകുട്ടികളുടെ സാന്നിധ്യം കുറഞ്ഞുവരുന്നതായി പറയുന്നു. യഥാർഥത്തിൽ മറിച്ചാണ് സംഭവിക്കേണ്ടത്. ഭയത്തിന്റെയും അവിശ്വാസത്തിന്റെയും ഒപ്പം ദാരിദ്ര്യത്തിന്റെയും പശ്ചാത്തലത്തിൽ ഉന്നതവിദ്യാഭ്യാസരംഗത്തുനിന്നുതന്നെ മുസ്‌ലിംപെൺകുട്ടികൾ പിൻവാങ്ങുന്നു എന്നല്ലേ ഇതു സൂചിപ്പിക്കുന്നത്?
ക‍ഴിഞ്ഞദിവസം കേന്ദ്ര ധനമന്ത്രി അവതരിപ്പിച്ച ബജറ്റിലെ നിർദേശങ്ങൾ പരിശോധിച്ചാൽ നടുക്കം രേഖപ്പെടുത്തുക മാത്രമേ മാർഗമുള്ളൂ. ന്യൂനപക്ഷ ക്ഷേമകാര്യത്തിൽ 38 ശതമാനത്തിന്റെ കുറവാണ് ബജറ്റിൽ വരുത്തിയിട്ടുള്ളത്. നാണയപ്പെരുപ്പതോതും മറ്റു ഘടകങ്ങളും പരിശോധിച്ചാൽ ന്യൂനപക്ഷ ക്ഷേമത്തിനുള്ള നീക്കിയിരിപ്പിൽ 50 ശതമാനം കണ്ടു കുറവുവരുത്തിയെന്നു മനസ്സിലാക്കാൻ പറ്റും. മദ്റസകളെ നവീകരിക്കുമെന്നാണ് ബി.ജെ.പി സർക്കാർ പറയുന്നത്. പക്ഷേ, ഈയിനത്തിൽ മുൻവർഷം 160 കോടിയായിരുന്നത് 10 കോടിരൂപയായിട്ടാണ് കുറച്ചിരിക്കുന്നത്– 93 ശതമാനത്തിന്റെ ഇടിവ്. ന്യൂനപക്ഷ വിദ്യാഭ്യാസത്തിനുള്ള ഗവണ്മെന്റ് സ്കീമുകൾക്ക് അനുവദിച്ചിരുന്ന തുകയിൽ 50 ശതമാനം കുറവു വരുത്തി – 41 കോടി 20 കോടിയായി. പ്രീ മെട്രിക് സ്കോളർഷിപ്പിനുള്ള ഫണ്ട് 1,425 കോടിയിൽനിന്ന് 433 കോടിയായി കുറഞ്ഞു. പ്രധാനമന്ത്രി ജൻ വികാസ് കാര്യ ക്രമ് എന്ന ഒരു പരിപാടിയുണ്ട് (പി.എം.ജെ.വൈ.കെ). ന്യൂനപക്ഷ കേന്ദ്രീകൃത സ്ഥലങ്ങളിൽ ചേരികൾക്കു പകരം പ്രാഥമിക സൗകര്യങ്ങളുള്ള സംവിധാനങ്ങൾ ഏർപ്പെടുത്താനുള്ള പദ്ധതിയാണിത്. 1,650 കോടിയായിരുന്നു ഇതിനുള്ള മുൻവർഷത്തെ അടങ്കൽ. ഇത് ഇക്കുറി 600 കോടിയായി കുറഞ്ഞു. ഉന്നതവിദ്യാഭ്യാസത്തിനു വേണ്ടിയുള്ള മൗലാനാ ആസാദ് നാഷനൽ ഫെല്ലോഷിപ്പ് ഏകപക്ഷീയമായി നിർത്തി. സബ് കാ സാഥ്, സബ് കാ വികാസ് (എല്ലാവർക്കുമൊപ്പം, എല്ലാവർക്കും വികസനം) എന്ന മുദ്രാവാക്യമാണ് ഇവിടെ മു‍ഴങ്ങുന്നത്. ആരുടെ വികസനമാണ് ഗവണ്മെന്റിന്റെ ലക്ഷ്യമെന്ന് ഈ കണക്കുകളിലൂടെ മനസ്സിലാകും.


ഇന്ത്യയിൽ കൂടുതൽ ധ്രുവീകരണം സൃഷ്ടിക്കുന്നതിന്റെ ഭാഗമായാണ് ബി.ജെ.പി അംഗം കിരോദി ലാൽ മീന ഏക വ്യക്തി നിയമത്തിനുള്ള ബില്ലു കൊണ്ടുവന്നത്(പ്രതിപക്ഷത്തിന്റെ എതിർപ്പോടെ, 2022 ഡിസംബർ 9 നാണ് സ്വകാര്യബില്ലായി ഇതു രാജ്യസഭയിൽ അവതരിപ്പിച്ചത്). ഇന്ത്യയുടെ ഐക്യം തകർക്കുന്നതും വിവിധവിഭാഗങ്ങൾക്കിടയിൽ സംഘർഷം സൃഷ്ടിക്കാൻ ഉതകുന്നതുമായ ഈ ബില്ലിന് അവതരണാനുമതി നൽകരുതെന്ന് സഭാചട്ടം 67 പ്രകാരം രാജ്യസഭാ ചെയർമാന് രേഖാമൂലം അപേക്ഷ നൽകിയിരുന്നു. എന്നാൽ, ഇത് അവഗണിച്ചുകൊണ്ടാണ് ദുഷ്ടലാക്കോടെയുള്ള ബിൽ ഇവിടെ അവതരിപ്പിക്കുന്നത്. സഭാനേതാവും കേന്ദ്രമന്ത്രിയുമായ പീയൂഷ് ഗോയൽ ഉൾപ്പെടെയുള്ളവർ ഇതിനുവേണ്ടി നിലകൊള്ളുന്നു എന്നതിനർഥം കേന്ദ്രത്തിന്റെ സമ്പൂർണ പിന്തുണ ഈ സ്വകാര്യ ബില്ലിനുണ്ട് എന്നതാണ്. എന്തിനാണ് ഗവണ്മെന്റ് ഇത്തരത്തിലുള്ള ഒരു ഒളിച്ചുകളിക്കു മുതിരുന്നത്?
ബി.ജെ.പി ഭരിക്കുന്ന ഓരോ സംസ്ഥാനവും അവിടങ്ങളിൽ ഏക വ്യക്തി നിയമത്തിനുള്ള ബില്ലുകൾ കൊണ്ടുവരുന്ന ആഭാസകരമായ കാ‍ഴ്ചയും കണ്ടുകൊണ്ടിരിക്കുകയാണ്. ഓരോ സംസ്ഥാനത്തും ഓരോ നിയമം എന്നു പറയുന്നതുതന്നെ ഏക വ്യക്തി നിയമത്തിനു കടകവിരുദ്ധമാണെന്ന സാമാന്യയുക്തിയെപ്പോലും ബി.ജെ.പി പരിഹസിക്കുന്നുവെന്നതാണ് യാഥാർഥ്യം. ഓരോ സംസ്ഥാനത്തും ധ്രുവീകരണം സാധ്യമാക്കുക എന്നതാണ് കാര്യപരിപാടിയെന്ന് ഇതിൽനിന്നു വ്യക്തമാകും.


ഭരണഘടനയുടെ നിർദേശകതത്വങ്ങളിൽ ഏക വ്യക്തി നിയമത്തെക്കുറിച്ചു പറഞ്ഞിട്ടുണ്ട് എന്നതാണ് ബി.ജെ.പി മുന്നോട്ടുവയ്ക്കുന്ന മുടന്തൻ ന്യായം. തൊ‍ഴിലെടുക്കുന്നവരുടെ അവകാശത്തെക്കുറിച്ചും ജനങ്ങൾക്കു നൽകേണ്ട ആശ്വാസത്തെക്കുറിച്ചുമൊക്കെ നിർദേശകതത്വം വാചാലമായി പറഞ്ഞിട്ടുണ്ട്. ഇവിടെയൊന്നും ബി.ജെ.പിയുടെ കണ്ണുടക്കില്ല.
ഇന്ത്യ വൈവിധ്യങ്ങളുടെ രാജ്യമാണ്. പതിനായിരക്കണക്കിനു സംസ്കാരങ്ങളാണ് ഇവിടെയുള്ളത്. ഗോത്രവർഗ സംസ്കാരങ്ങൾതന്നെ എടുത്താൽ ഈ വൈവിധ്യങ്ങളുടെ സമൃദ്ധി തിരിച്ചറിയാം. ആരുടെ രീതിയും ആരുടെ ആചാരവുമാണ് നമ്മൾ മറ്റു സംസ്കാരങ്ങൾക്കുമേൽ അടിച്ചേൽപ്പിക്കാൻ പോകുന്നത്? ഒരു ഭാഷ, ഒരു സംസ്കാരം, ഒരു പ്രത്യയശാസ്ത്രം, ഒരു നേതാവ് എന്ന രീതിയിലേയ്ക്ക് കാര്യങ്ങളെ എത്തിക്കുക എന്ന ഗൂഢപദ്ധതിമാത്രമാണ് ഇതിനു പിന്നിൽ. ഏക വ്യക്തി ബില്ലിനെതിരേ ഉയർത്തിയത് എന്തെങ്കിലും രാഷ്ട്രീയവിയോജിപ്പല്ല എന്നതു മനസ്സിലാക്കാൻ ലോ കമ്മിഷൻ റിപ്പോർട്ട് പരിശോധിച്ചാൽ മതി. സുപ്രിംകോടതി ജഡ്ജിയായിരുന്ന ബി.എസ് ചൗഹാന്റെ നേതൃത്വത്തിലുള്ള 21-ാം ലോ കമ്മിഷന്റെ റിപ്പോർട്ട് ഏക വ്യക്തി നിയമത്തെക്കുറിച്ചു സമഗ്രമായി പരിശോധന നടത്തി റിപ്പോർട്ട് നൽകിയിരുന്നു. ഇത്തരത്തിലുള്ള ഒരു നിയമം ആവശ്യമില്ലെന്നും അഭികാമ്യമല്ലെന്നും കമ്മിഷൻ അടിവരയിട്ടു പറഞ്ഞു. ഈ ഗവണ്മെന്റിന് വൈവിധ്യങ്ങൾ അലോസരം സൃഷ്ടിക്കുന്നു. ഭൂരിപക്ഷത്തിന്റെ ഉച്ചസ്ഥായിയിലുള്ള ശബ്ദത്തിന് അടിപ്പെടേണ്ടതല്ല നമ്മുടെ രാഷ്ട്രമെന്നും ലോ കമ്മീഷൻ അസന്ദിഗ്ധമായി രേഖപ്പെടുത്തുന്നു. ഇതൊക്കെ പരിഗണിച്ചെങ്കിലും ഏക വ്യക്തി നിയമനിർമാണം നടത്താനുള്ള ശ്രമങ്ങളിൽനിന്ന് ബി.ജെ.പി പിന്തിരിയണം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിഭാഗീയത രൂക്ഷം; കരുനാഗപ്പള്ളിയില്‍ സി.പി.എം ഏരിയാ കമ്മിറ്റി പിരിച്ചുവിട്ടെന്ന് എം.വി ഗോവിന്ദന്‍

Kerala
  •  14 days ago
No Image

ക്ഷേമപെന്‍ഷന്‍ തട്ടിപ്പില്‍ കടുപ്പിച്ച് സര്‍ക്കാര്‍; അനര്‍ഹമായി പെന്‍ഷന്‍ വാങ്ങിയവര്‍ക്കും സഹായിച്ച ഉദ്യോഗസ്ഥര്‍ക്കുമെതിരെ വകുപ്പുതല അച്ചടക്ക നടപടി

Kerala
  •  14 days ago
No Image

വാരണാസി റെയില്‍വേ സ്റ്റേഷനു സമീപം വന്‍ തീപിടിത്തം; 200 ബൈക്കുകള്‍ കത്തിനശിച്ചു

National
  •  14 days ago
No Image

'ജി സുധാകരന്‍ പോലും ദയനീയമായ അവസ്ഥയില്‍'; ആലപ്പുഴയില്‍ സി.പി.എം നേതാവ് ബി.ജെ.പിയില്‍

Kerala
  •  14 days ago
No Image

കണ്ണൂര്‍ ജില്ലാ കളക്ടര്‍ അരുണ്‍ കെ വിജയന് കേന്ദ്രപരിശീലനം; അനുമതി നല്‍കി സര്‍ക്കാര്‍

Kerala
  •  14 days ago
No Image

ക്ഷേമപെന്‍ഷന്‍ തട്ടിപ്പിന്റെ വിവരങ്ങള്‍ തേടി മുഖ്യമന്ത്രിയുടെ ഓഫിസ്; ഉന്നതതല യോഗം വിളിച്ചു

Kerala
  •  14 days ago
No Image

ട്രംപിന്റെ സ്ഥാനാരോഹണത്തിന് മുന്‍പ് മടങ്ങിയെത്തണം; വിദേശ വിദ്യാര്‍ഥികളോട് സര്‍വകലാശാലകള്‍

International
  •  14 days ago
No Image

ഫിന്‍ജാല്‍ ചുഴലിക്കാറ്റ് ഇന്ന് കരതൊടും; ചെന്നൈയില്‍ കനത്ത മഴ, വിമാനങ്ങള്‍ റദ്ദാക്കി

National
  •  14 days ago
No Image

വോട്ടര്‍മാര്‍ക്ക് നന്ദി പറയാന്‍ പ്രിയങ്ക ഇന്ന് വയനാട്ടില്‍, കൂടെ രാഹുലും; സ്വീകരണങ്ങളിലും പൊതുസമ്മേളനത്തിലും പങ്കെടുക്കും

Kerala
  •  14 days ago
No Image

പന്തളത്ത് വീടിനു മുകളിലേക്ക് ലോറി മറിഞ്ഞ് അപകടം; നാല് പേര്‍ക്ക് പരുക്ക്, 2 കുട്ടികളുടെ നില ഗുരുതരം

Kerala
  •  14 days ago