HOME
DETAILS

ഗുജറാത്ത്: യു.കെ റിപ്പോർട്ടുകൂടി ചേർത്തുവായിക്കുമ്പോൾ

  
backup
February 16 2023 | 04:02 AM

563-5623-63-12

ഡൽഹി നോട്സ്
കെ.എ സലിം

ബി.ബി.സി ഡോക്യുമെന്ററിയിൽ പരാമർശിക്കുന്ന യു.കെ സർക്കാരിന്റെ ഔദ്യോഗിക റിപ്പോർട്ടിൽ ഗോധ്ര തീവണ്ടി കത്തിക്കലിനെത്തുടർന്ന് പെട്ടെന്നുണ്ടായതല്ല ഗുജറാത്ത് വംശഹത്യയെന്ന് പറയുന്നുണ്ട്. വംശഹത്യക്ക് വിശ്വഹിന്ദു പരിഷത്ത് മാസങ്ങൾക്ക് മുമ്പെ ആസൂത്രണം നടത്തുകയും തയാറെടുക്കുകയും ചെയ്തിരുന്നു. കൊലപ്പെടുത്തേണ്ടവരുടെ കംപ്യൂട്ടർ പ്രിന്റഡ് ലിസ്റ്റ് നേരത്തെ തയാറാക്കിവച്ചിരുന്നു. മുസ്‌ലിം വീടുകൾ, മുസ്‌ലിംകളുടെ വ്യവസായ സ്ഥാപനങ്ങൾ തുടങ്ങിയവയുടെ പട്ടിക തയാറായിരുന്നു. മുസ്‌ലിംകൾക്ക് ഭൂരിഭാഗം ഓഹരിയുള്ള സ്ഥാപനങ്ങളുടെ പട്ടികയും വേറെയുണ്ടായിരുന്നു. ആക്രമണം സൂക്ഷ്മവുംകൃത്യവുമായിരുന്നു. ഗോധ്ര ദുരന്തമുണ്ടായില്ലെങ്കിലും ഗുജറാത്ത് വംശഹത്യ നടക്കുമായിരുന്നുവെന്നും അതിന് മറ്റൊരു കാരണം കണ്ടെത്തുമായിരുന്നുവെന്നും റിപ്പോർട്ടിലുണ്ട്. ഗോധ്ര തീവയ്പ്പിനെക്കുറിച്ച് അനവധി സംശയങ്ങളുണ്ട്. തീവണ്ടി എങ്ങനെ കത്തിയെന്ന ചോദ്യത്തിന് ഉത്തരമായിട്ടില്ല.


തീവണ്ടി പുറത്തുനിന്ന് കത്തിച്ചുവെന്ന വാദം ശാസ്ത്രീയമായി തെളിയിക്കാനായിട്ടില്ലെന്ന് മാത്രമല്ല ജസ്റ്റിസ് ബാനർജി കമ്മിഷൻ അടക്കമുള്ള ഔദ്യോഗിക അന്വേഷണ കമ്മിഷൻ റിപ്പോർട്ടുകൾ തീവണ്ടി കത്തിച്ചത് പുറത്തുനിന്നുള്ള മുസ്‌ലിംകളാണെന്ന വാദം തള്ളിക്കളയുന്നുണ്ട്. ഇതെല്ലാം മാറ്റിനിർത്തിയാൽപ്പോലും വംശഹത്യ നേരത്തെ ആസൂത്രണം ചെയ്തതാണെന്നതിന് പിന്നെയും തെളിവുകളുണ്ട്. തീവണ്ടി അപകടത്തിൽ കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുനൽകാതെ വിശ്വഹിന്ദു പരിഷത്തിന് വിട്ടുനൽകിയതാണ് ഇതിലൊന്ന്. ഈ മൃതദേഹങ്ങളുമായി വിശ്വഹിന്ദു പരിഷത്ത് വിലാപയാത്ര നടത്തി. ഈ വിലാപയാത്രയാണ് രോഷം ആളിക്കത്തിക്കാനും വംശഹത്യ കൂടുതൽ പടർത്താനും സഹായമായത്. ഇക്കാര്യം സാക്കിയ ജഫ്രി കേസിലെ വാദത്തിനിടെ സുപ്രിംകോടതിയിൽ മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ ആവർത്തിച്ച് ചൂണ്ടിക്കാട്ടിയിരുന്നു.
ഗുജറാത്തിന്റെ വിവിധ ഭാഗങ്ങളിലുള്ളവർ തീവണ്ടിയിൽ ടിക്കറ്റ് റിസർവ് ചെയ്തു വന്ന് ബലാത്സംഗവും കൊലയും ചെയ്യുകയും മുസ് ലിം വീടുകളും സ്ഥാപനങ്ങളും കൊള്ളയടിക്കുകയും തിരിച്ചുപോകുകയും ചെയ്യുകയായിരുന്നുവെന്ന് നിരവധി അന്വേഷണ റിപ്പോർട്ടുകളിൽ പരാമർശമുണ്ട്. ഈ ടിക്കറ്റുകൾ ഗോധ്ര തീവണ്ടി കത്തിക്കലിന് മുമ്പ് റിസർവ് ചെയ്യപ്പെട്ടതായിരുന്നു. ഗുജറാത്തിൽ ചെന്നാൽ മുസ്‌ലിംകളെ ബലാത്സംഗം ചെയ്യാം, കൊല്ലാം, സ്വത്തുക്കൾ കൊള്ളയടിക്കാം എന്ന സന്ദേശം പൊതുവായി നൽകിയിരുന്നു. ഇതോടെ സംസ്ഥാനത്തിന് പുറത്തുനിന്നുപോലും ആളുകളെത്തുകയും കൊള്ളയും കൊലയും നടത്തി തിരിച്ചുപോകുകയും ചെയ്തു. പെട്രോൾ, മണ്ണെണ്ണ, ഗ്യാസ് സിലിണ്ടറുകൾ തുടങ്ങിയവ ഗോധ്ര സംഭവത്തിനുമുമ്പുതന്നെ സജ്ജീകരിച്ചുവച്ചിരുന്നു. മറ്റിടങ്ങളിൽ നിന്നെത്തുന്നവർക്ക് ഇത് നൽകാൻ സംവിധാനമുണ്ടായിരുന്നു. മധ്യവർഗക്കാരായ ഗുജറാത്തികൾ വിലകൂടിയ കാറുകളിലെത്തി കൊള്ള നടത്തിപ്പോകുന്നത് പതിവു കാഴ്ചയായിരുന്നുവെന്ന് നിരവധി സാക്ഷി മൊഴികളിലുണ്ട്.


വംശഹത്യയുടെ പേരിൽ ഗുജറാത്ത് മധ്യവർഗത്തെ വിമർശിച്ച് ടൈംസ് ഓഫ് ഇന്ത്യയിൽ ബ്ലേം ദ മിഡിൽക്ലാസ് എന്ന ലേഖനമെഴുതിയതിന് രാഷ്ട്രീയനിരീക്ഷകൻ ആശിഷ് നന്ദിക്ക് കേസ് നേരിടേണ്ടിവന്നു. ഇതിന്റെ പേരിൽ കോടതിയിൽ മാപ്പപേക്ഷ നൽകി നന്ദി കേസിൽനിന്ന് രക്ഷപ്പെട്ടത് മറ്റൊരു കഥ. സർക്കാരിന്റെ ഏജൻസി പോലെയാണ് കലാപകാലത്ത് വിശ്വഹിന്ദു പരിഷത്തും സഖ്യസംഘടനകളും പ്രവർത്തിച്ചതെന്ന് യു.കെ സർക്കാരിന്റെ ഔദ്യോഗിക റിപ്പോർട്ട് പറയുന്നു. വിശ്വഹിന്ദു പരിഷത്തിന് കലാപമുണ്ടാക്കാൻ സർക്കാർ സംവിധാനങ്ങളെ നിർജീവമാക്കിയില്ലെങ്കിൽ ഇത്രയധികം നാശനഷ്ടമുണ്ടാകുമായിരുന്നില്ല. വംശഹത്യയിൽ മുഖ്യമന്ത്രി നരേന്ദ്ര മോദി നേരിട്ട് ഉത്തരവാദിയാണ്. ഗോധ്ര സംഭവത്തിലൂടെ രാഷ്ട്രീയ നേട്ടമുണ്ടാക്കുകയന്ന ലക്ഷ്യത്തിൽ മാത്രം ഒതുങ്ങുന്നതല്ല മോദിയുടെ വംശഹത്യയിലെ പങ്കെന്നും വംശഹത്യ അദ്ദേഹത്തിൻ്റെ താൽപര്യമായിരുന്നുവെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നുണ്ട്. മോദിയുടെ നടപടികൾ രാഷ്ട്രീയനേട്ടമെന്ന നിലയിൽ വിലയിരുത്തുന്നത് തെറ്റാകുമെന്നും 1995ൽ അധികാരത്തിൽ എത്തിയതുമുതൽ ബി.ജെ.പി പിന്തുടരുന്ന ഹിന്ദു ദേശീയവാദ അജൻഡയുടെ ശിൽപിയെന്ന നിലയിൽ മോദി വിശ്വഹിന്ദു പരിഷത്തിന്റെ പ്രത്യയശാസ്ത്രത്തിൽ വിശ്വസിക്കുന്നയാളാണെന്ന് റിപ്പോർട്ട് പരസ്യമായി പറയുന്നുണ്ട്.
കലാപകാരികൾക്കൊപ്പം പൊലിസും ബലാത്സംഗങ്ങളിൽ പലപ്പോഴും പങ്കാളികളായെന്നും റിപ്പോർട്ട് പറയുന്നു. പൊലിസ് കലാപത്തിൽ പങ്കെടുത്തതായി ഗുജറാത്ത് ഡി.ജി.പി ചക്രവർത്തി തങ്ങളോട് പറഞ്ഞതായും യു.കെ റിപ്പോർട്ട് പറയുന്നു. 130 പേർക്കെതിരേയാണ് പൊലിസ് വെടിവച്ചത്. ഇതിൽ ഭൂരിഭാഗവും ഇരകളായ മുസ്‌ലിംകളായിരുന്നുവെന്നും പൊലിസ് സമ്മതിച്ചു. റിപ്പോർട്ടിലെ മറ്റുഭാഗങ്ങളിൽ ഇങ്ങനെ പറയുന്നുണ്ട്: 840 പേർ മരിച്ചുവെന്ന ഔദ്യോഗിക കുറച്ചുകാട്ടലാണ്. കാണാതായവരുടെ കണക്കുകൾ ഇതിൽ ഉൾപ്പെടുത്തിയിട്ടില്ല. ഗ്രാമപ്രദേശങ്ങളിലും നിരവധി സംഭവങ്ങളുണ്ടായിട്ടുണ്ട്. സർക്കാർ പറയുന്നതിലും കൂടുതൽ പേർ മരിച്ചിട്ടുണ്ട്. 2000 പേരെങ്കിലും കൊല്ലപ്പെട്ടിരിക്കണം. കൊലപാതകം വ്യാപകമായിരുന്നു. സ്ത്രീകളെ ആസൂത്രിതമായി ബലാത്സംഗം ചെയ്തു. 138,000 ആളുകൾ പലായനം ചെയ്തു 70 അഭയാർഥി ക്യാംപുകളിലായി 100,000ത്തിലധികം മുസ്‌ലിംകളാണ് കഴിയുന്നത്. മുസ്‌ലിംകളുടെ വ്യാപാരസ്ഥാപനങ്ങൾ തെരഞ്ഞുപിടിച്ചു കത്തിച്ചു.


അഹമ്മദാബാദിൽ ഹിന്ദുക്കളും മുസ്‌ലിംകളും ഇടകലർന്ന് വ്യാപാരം ചെയ്യുന്ന മേഖലകളിൽ മുസ്‌ലിം വ്യാപാര സ്ഥാനങ്ങൾമാത്രം കത്തിക്കപ്പെടുകയും ഹിന്ദുസ്ഥാപനങ്ങൾ പോറലേൽക്കാതിരിക്കുകയും ചെയ്തു. മുസ്‌ലിംസ്ഥാപനങ്ങൾ മാത്രം കത്തിച്ചിട്ടത് കാണാമായിരുന്നു. വംശഹത്യയ്ക്കുശേഷം റിലീഫ് അടക്കമുള്ള കാര്യങ്ങളിൽ സർക്കാർ നടപടികൾ പതുക്കെയായിരുന്നു. അഭയാർഥി ക്യാംപുകളിലെ സാഹചര്യം ശുചിമുറികൾ പോലുമില്ലാതെ ദയനീയമായിരുന്നു. ദിവസങ്ങൾക്ക് കഴിഞ്ഞ് പ്രധാനമന്ത്രി വാജ്‌പേയി സ്ഥലം സന്ദർശിച്ചതിന് ശേഷമാണ് സർക്കാർ ഇരകൾക്ക് ഭക്ഷണംപോലും എത്തിച്ചുനൽകിയത്. നഷ്ടപരിഹാരം പ്രഖ്യാപിച്ചതിലും വിവേചനമുണ്ടായി. തീവണ്ടി ദുരന്തത്തിൽ മരിച്ച ഹിന്ദുക്കളുടെ കുടുംബങ്ങൾക്ക് രണ്ടു ലക്ഷം വീതവും വംശഹത്യയിൽ കൊല്ലപ്പെട്ട മുസ്‌ലിംകളുടെ ബന്ധുക്കൾക്ക് ഒരു ലക്ഷം രൂപയുമായിരുന്നു നഷ്ടപരിഹാരം പ്രഖ്യാപിച്ചത്. പിന്നീട് അത് എല്ലാവർക്കും അരലക്ഷം വീതമാക്കി.


മുസ്‌ലിംകൾക്കെതിരായ വിഷലിപ്തമായ നിരവധി വ്യാജവാർത്തകൾ പ്രസിദ്ധീകരിച്ച് മാധ്യമങ്ങളും വംശഹത്യയിൽ പങ്കാളികളായെന്നും റിപ്പോർട്ടിൽ പറയുന്നു. അക്രമങ്ങൾക്ക് വംശഹത്യയുടെ എല്ലാ സ്വഭാവവുമുണ്ടായിരുന്നു. മുസ്‌ലിംകളെ പൊതു ഇടങ്ങളിൽനിന്ന് മാറ്റി ചേരികളിലൊതുക്കുകയെന്ന ലക്ഷ്യത്തോടെയാണ് വി.എച്ച്.പി വംശഹത്യ നടത്തിയതെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നുണ്ട്. ഗുജറാത്ത് വംശഹത്യയുടെ സമ്പൂർണമായ ചിത്രം യു.കെ റിപ്പോർട്ടിലില്ല. എന്നാൽ വംശഹത്യയിൽ എന്തെല്ലാം നടന്നുവെന്നതിന്റെ പൊതുവായ ചിത്രം ഈ റിപ്പോർട്ട് നൽകുന്നുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിഭാഗീയത രൂക്ഷം; കരുനാഗപ്പള്ളിയില്‍ സി.പി.എം ഏരിയാ കമ്മിറ്റി പിരിച്ചുവിട്ടെന്ന് എം.വി ഗോവിന്ദന്‍

Kerala
  •  15 days ago
No Image

ക്ഷേമപെന്‍ഷന്‍ തട്ടിപ്പില്‍ കടുപ്പിച്ച് സര്‍ക്കാര്‍; അനര്‍ഹമായി പെന്‍ഷന്‍ വാങ്ങിയവര്‍ക്കും സഹായിച്ച ഉദ്യോഗസ്ഥര്‍ക്കുമെതിരെ വകുപ്പുതല അച്ചടക്ക നടപടി

Kerala
  •  15 days ago
No Image

വാരണാസി റെയില്‍വേ സ്റ്റേഷനു സമീപം വന്‍ തീപിടിത്തം; 200 ബൈക്കുകള്‍ കത്തിനശിച്ചു

National
  •  15 days ago
No Image

'ജി സുധാകരന്‍ പോലും ദയനീയമായ അവസ്ഥയില്‍'; ആലപ്പുഴയില്‍ സി.പി.എം നേതാവ് ബി.ജെ.പിയില്‍

Kerala
  •  15 days ago
No Image

കണ്ണൂര്‍ ജില്ലാ കളക്ടര്‍ അരുണ്‍ കെ വിജയന് കേന്ദ്രപരിശീലനം; അനുമതി നല്‍കി സര്‍ക്കാര്‍

Kerala
  •  15 days ago
No Image

ക്ഷേമപെന്‍ഷന്‍ തട്ടിപ്പിന്റെ വിവരങ്ങള്‍ തേടി മുഖ്യമന്ത്രിയുടെ ഓഫിസ്; ഉന്നതതല യോഗം വിളിച്ചു

Kerala
  •  15 days ago
No Image

ട്രംപിന്റെ സ്ഥാനാരോഹണത്തിന് മുന്‍പ് മടങ്ങിയെത്തണം; വിദേശ വിദ്യാര്‍ഥികളോട് സര്‍വകലാശാലകള്‍

International
  •  15 days ago
No Image

ഫിന്‍ജാല്‍ ചുഴലിക്കാറ്റ് ഇന്ന് കരതൊടും; ചെന്നൈയില്‍ കനത്ത മഴ, വിമാനങ്ങള്‍ റദ്ദാക്കി

National
  •  15 days ago
No Image

വോട്ടര്‍മാര്‍ക്ക് നന്ദി പറയാന്‍ പ്രിയങ്ക ഇന്ന് വയനാട്ടില്‍, കൂടെ രാഹുലും; സ്വീകരണങ്ങളിലും പൊതുസമ്മേളനത്തിലും പങ്കെടുക്കും

Kerala
  •  15 days ago
No Image

പന്തളത്ത് വീടിനു മുകളിലേക്ക് ലോറി മറിഞ്ഞ് അപകടം; നാല് പേര്‍ക്ക് പരുക്ക്, 2 കുട്ടികളുടെ നില ഗുരുതരം

Kerala
  •  15 days ago