കന്നിയാത്രയില്‍ അപകടത്തില്‍പെട്ട് കെ സ്വിഫ്റ്റ് ബസ്; സൈഡ് മിറര്‍ തകര്‍ന്നു
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന് കീഴിലെ പുതിയ സ്ഥാപനമായ കെ സ്വിഫ്‌റിന് കന്നിയാത്രയില്‍ അപകടം. തിരുവനന്തപുരം തമ്പാനൂരില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഫ്‌ലാഗ് ഓഫ് ചെയ്ത ആദ്യ ബസാണ് അപകടത്തില്‍പ്പെട്ടത്. തിരുവനന്തപുരത്തുനിന്ന് കോഴിക്കോട്ടേക്ക് യാത്ര തിരിച്ച സെമി സ്ലീപ്പര്‍ ബസാണ് അപകടത്തില്‍പ്പെട്ടത്. തിരുവനന്തപുരം കല്ലമ്പലത്തും കോഴിക്കോട് ബസ് സ്റ്റാന്‍ഡിലും വെച്ച് രണ്ട് തവണയാണ് അപകടമുണ്ടായത്.
കഴിഞ്ഞ ദിവസം രാത്രി കല്ലമ്പലത്തിന് സമീപം ഒരു ലോറിയുമായി ഉരസിയാണ് ആദ്യ അപകടം. നബസിന്റെ 35,000 രൂപ വിലയുള്ള സൈഡ് മിറര്‍ ഇളകി പോയിട്ടിട്ടുണ്ട്. ഈ മിററിന് പകരമായി കെഎസ്ആര്‍ടിസിയുടെ സൈഡ് മിറര്‍ ഫിറ്റ് ചെയ്ത് സര്‍വ്വീസ് തുടര്‍ന്നു.
പിന്നീട് കോഴിക്കോട് ബസ് സ്റ്റാന്‍ഡിലെത്തിയ സമയത്ത് മറ്റൊരു വാഹനവുമായും ബസ് ഉരസി. അപകടത്തില്‍ ബസിന്റെ പെയിന്റ് ഇളകുകയും സൈഡ് ഇന്‍ഡിക്കേറ്ററിന് സമീപം കേടുപാടുണ്ടാവുകയും ചെയ്തു.
സംസ്ഥാനത്തെ പൊതുഗതാഗതമേഖലിയില്‍ പുതുയുഗത്തിന് തുടക്കം എന്ന അവകാശവാദവുമായാണ് കെഎസ്ആര്‍ടിസി സ്വിഫ്റ്റിന് തുടക്കമായിരിക്കുന്നത്. ദീര്‍ഘദൂര സര്‍വ്വീസുകള്‍ക്കായി സര്‍ക്കാര്‍ രൂപീകരിച്ച സ്വതന്ത്ര കമ്പനിയാണിത്. സര്‍ക്കാര്‍ അനുവദിച്ച 100 കോടി കൊണ്ട് വാങ്ങിയ 116 ബസ്സുകളുമായാണ് തുടക്കം, ഇതില്‍ 8 എസി സ്‌ളീപ്പറും, 20 എസി സെമി സ്‌ളീപ്പറും ഉള്‍പ്പെടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."