'അമ്മേ നമുക്ക് സ്വര്‍ഗത്തില്‍ വച്ച് കാണാം'; ഉക്രൈനില്‍ കൊല്ലപ്പെട്ട മാതാവിന് ഒമ്പതുവയസുകാരിയുടെ കത്ത്
ഉക്രൈനില്‍ റഷ്യന്‍ അധിനിവേശം തുടങ്ങിയിട്ട് ഒരു മാസത്തിലേറെയായി. യുദ്ധത്തെ തുടര്‍ന്ന്, ദശലക്ഷക്കണക്കിന് ആളുകള്‍ കുടിയേറി നിരവധി പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.
ഉക്രൈനില്‍ നിന്ന് ഹൃദയഭേദകമായ ഫോട്ടോകളും വാര്‍ത്തകളുമാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. അതിനിടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട അമ്മയെ ഓര്‍ത്ത് ഒമ്പതു വയസ്സുകാരിയെഴുതിയ കത്താണ് സാമൂഹ്യമാധ്യമങ്ങളില്‍ ശ്രദ്ധനേടുന്നത്. യുദ്ധത്തില്‍ കൊല്ലപ്പെട്ട അമ്മയെ അഭിസംബോധന ചെയ്തുകൊണ്ട് തുടങ്ങുന്ന കത്ത് കണ്ണീരണിഞ്ഞല്ലാതെ ആര്‍ക്കും വായിക്കാനാകില്ല. ഉക്രൈന്‍ ആഭ്യന്തര മന്ത്രിയുടെ ഉപദേഷ്ടാവ് ആന്റണ്‍ ഗെരാഷ്‌ചെങ്കോയാണ് ഡയറിയിലെഴുതിയ കുറിപ്പ് പങ്കുവച്ചത്.
'അമ്മേ നിങ്ങളാണ് ലോകത്തിലെ ഏറ്റവും മികച്ച അമ്മ. ഞാനൊരിക്കലും നിങ്ങളെ മറക്കില്ല. നിങ്ങള്‍ സ്വര്‍ഗത്തില്‍ എത്തണമെന്നും അവിടെ സന്തോഷവതിയായിരിക്കണമെന്നും ഞാന്‍ ആഗ്രഹിക്കുന്നു. ഒരു നല്ല മനുഷ്യനാകാനും സ്വര്‍ഗത്തില്‍ എത്താനും ഞാന്‍ പരമാവധി ശ്രമിക്കും. സ്വര്‍ഗത്തില്‍ വച്ചു നമുക്ക് കാണാം' എന്നാണ് അകാലത്തില്‍ പിരിഞ്ഞുപോയ അമ്മക്കെഴുതിയ കത്തില്‍ കുറിച്ചത്. കത്ത് കണ്ടവര്‍ പെണ്‍കുട്ടിയെ ആശ്വസിപ്പിക്കുകയും തീര്‍ച്ചയായും അമ്മ സ്വര്‍ഗത്തിലെത്തുമെന്ന് കുറിക്കുകയും ചെയ്തു.
പെണ്‍കുട്ടിയുടെ അമ്മ അവരുടെ കാറിന് നേരെയുണ്ടായ ആക്രമണത്തിലാണ് കൊല്ലപ്പെട്ടതെന്ന് ന്യൂയോര്‍ക്ക് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു.
https://twitter.com/Gerashchenko_en/status/1512392063123402758
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."