കോട്ടയത്തെ ചെമ്പ് പഞ്ചായത്തില്‍ ടെസ്റ്റ് പോസിറ്റിവിറ്റി 56 ശതമാനം
സ്വന്തം ലേഖകന്‍
കോട്ടയം: ജില്ലയിലെ 54 തദ്ദേശ സ്ഥാപനങ്ങളില്‍ ടെസ്റ്റ് പോസിറ്റിവിറ്റി (ടി.പി.ആര്) 20 ശതമാനത്തിന് മുകളില്‍. കഴിഞ്ഞ 19 മുതല്‍ 25 വരെ ജില്ലയില്‍ കൊവിഡ് പരിശോധനയ്ക്ക് വിധേയരായ 58,176 പേരില്‍ 13,822 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. ഇക്കാലയളവിലെ ടെസ്റ്റ് പോസിറ്റിവിറ്റി 23.34 ശതമാനമാണ്.
71 പഞ്ചായത്തുകളും ആറു മുനിസിപ്പാലിറ്റികളും ഉള്ള ജില്ലയിലാണ് 54 തദ്ദേശ സ്ഥാപനങ്ങളിലും ടെസ്റ്റ് പോസിറ്റിവിറ്റി 20നു മുകളിലായത്. കൊവിഡ് വ്യാപനത്തിന്റെ ആദ്യഘട്ടത്തില്‍ ജില്ലയില്‍ ഒരു മേഖലയിലും പോസിറ്റിവിറ്റി 11 ശതമാനത്തില്‍ കൂടിയിരുന്നില്ല.
വൈക്കം താലൂക്കിലെ ചെമ്പ് പഞ്ചായത്തിലാണ് പോസിറ്റിവിറ്റി ഏറ്റവും ഉയര്‍ന്നു നില്‍ക്കുന്നത്. 56.26 ശതമാനമാണ് ചെമ്പിലെ പോസിറ്റിവിറ്റി. മൂന്നു പഞ്ചായത്തുകളില്‍ ടി.പി.ആര് 40 - 50 ന് ഇടയിലാണ്. മറവന്തുരുത്ത് (45.5), തലയാഴം (45.3), ഉദയനാപുരം(41.99), എന്നിവയാണ് ടി.പി.ആര് കൂടുതലുള്ള പഞ്ചായത്തുകള്‍.
മറവന്തുരുത്തില് പരിശോധനയ്ക്ക് വിധേയരായ 389 പേരില്‍ 177 പേരും തലയാഴത്ത് 331 ല്‍ 150 പേരും ഉദയനാപുരത്ത് 624 ല്‍ 262 പേരും കൊവിഡ് ബാധിതരാണെന്ന് കണ്ടെത്തി. കുമരകം, മീനടം, ടി.വിപുരം, കൂരോപ്പട, പാമ്പാടി, ആര്‍പ്പൂക്കര, വാകത്താനം, വെളളൂര്‍, വാഴപ്പള്ളി, മാടപ്പള്ളി പഞ്ചായത്തുകളില്‍ പോസിറ്റിവിറ്റി 30- 40നും ഇടയിലാണ്. 40 തദ്ദേശ സ്ഥാപനങ്ങളില്‍ പോസിറ്റിവിറ്റി നിരക്ക് 20- 30 നും ഇടയിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."