HOME
DETAILS
MAL
കന്നിയോട്ടത്തിലെ അപകട പരമ്പര; കെ.എസ്.ആര്‍.ടി.സി സ്വിഫ്റ്റ് ബസുകളുടെ രണ്ട് ഡ്രൈവര്‍മാരെ പിരിച്ചുവിട്ടു
backup
April 13 2022 | 14:04 PM
തിരുവനന്തപുരം: കന്നിയോട്ടത്തില്‍ തന്നെ കെ.എസ്.ആര്‍.ടി.സി സ്വിഫ്റ്റ് ബസുകള്‍ അപകടത്തില്‍പ്പെട്ട സംഭവത്തില്‍ ഡ്രൈവര്‍മാര്‍ക്കെതിരെ മാനേജ്‌മെന്റ് നടപടി എടുത്തു. അപകടത്തില്‍പ്പെട്ട ബസുകള്‍ ഓടിച്ച രണ്ട് ഡ്രൈവര്‍മാരെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടു.
സര്‍വ്വീസുകള്‍ ഫ്‌ലാഗ് ഓഫ് ചെയ്ത് 24 മണിക്കൂറിനുള്ളില്‍ തന്നെയാണ് ഈ രണ്ട് അപകടങ്ങളും നടന്നത്. ഇന്റേണല്‍ കമ്മിറ്റി നടത്തിയ അന്വേഷണത്തില്‍ അപകടം സംഭവച്ചതില്‍ ഡ്രൈവര്‍മാരുടെ ഭാഗത്ത് നിന്നും വീഴ്ച ചെറുതല്ലെന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് നടപടി.
ഏപ്രില്‍ 11 ആം തീയതി രാത്രി 11 മണിക്ക് തിരുവനന്തപുരം ജില്ലയിലെ കല്ലമ്പലത്ത് വെച്ചും , ഏപ്രില്‍ 12 ആം തിയതി രാവിലെ 10.25 ന് മലപ്പുറം ജില്ലയിലെ കോട്ടക്കല്‍ വെച്ചുമാണ് അപകടങ്ങള്‍ സംഭവിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."