HOME
DETAILS
MAL
ഒരാഴ്ച ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തണമെന്ന് ഐ.എം.എ
backup
April 26 2021 | 23:04 PM
തിരുവനന്തപുരം: കൊവിഡ് നിയന്തിക്കാന്‍ സംസ്ഥാനത്ത് ഒരാഴ്ചത്തേക്ക് ലോക്ക്ഡൗണ്‍, കര്‍ഫ്യൂ പോലുള്ള നിയന്ത്രണങ്ങള്‍ വേണമെന്ന് ഐ.എം.എ. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഇരുപത് ശതമാനത്തിനു മേല്‍ തുടരുന്നതിനാല്‍ ലോക്ക്ഡൗണ്‍ ആവശ്യമാണെന്നും ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന് പറയുന്നു.
ദിനംപ്രതി ഒന്നര ലക്ഷത്തോളം ടെസ്റ്റുകള്‍ നടത്തണം. ആഘോഷങ്ങളും ചടങ്ങുകളും പൂര്‍ണമായി നിരോധിക്കണം. വിവാഹം, മരണാനന്തര ചടങ്ങുകളിലാണ് ഏറ്റവും കൂടുതല്‍ രോഗവ്യാപനം ഉണ്ടാകുന്നത്. ടെസ്റ്റിലൂടെ പുറത്തുവരുന്നതിനേക്കാള്‍ അത്രയോ അധികം രോഗബാധിതരുണ്ടാകുമെന്നും ഐ.എം.എ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."