അല്‍അഖ്സ: ബാരിക്കേഡുകള്‍ ഇസ്റാഈലി പൊലിസ് നീക്കി
ജറൂസലം: ഇസ്റാഈലി സൈന്യം അല്‍ അഖ്സ പള്ളിക്കടുത്തു സ്ഥാപിച്ച ബാരിക്കേഡുകള്‍ നീക്കം ചെയ്തു.
വിശ്വാസികളെ തടയുക എന്ന ലക്ഷ്യത്തോടെ ബാരിക്കേഡ് സ്ഥാപിച്ചത് വന്‍ പ്രതിഷേധത്തിനും ഏറ്റുമുട്ടലുകള്‍ക്കും കാരണമായിരുന്നു. റമദാനില്‍ ഫലസ്തീനികള്‍ ആരാധനയ്ക്കും മറ്റുമായി വന്നിരിക്കാറുള്ള ദമാസ്കസ് ഗേറ്റ് ഭാഗത്താണ് ഇസ്റാഈലി പൊലിസ് തടസം സൃഷ്ടിച്ചിരുന്നത്. കൊവിഡ് വൈറസുമായി ബന്ധപ്പെട്ടാണ് ഇത് സ്ഥാപിച്ചതെന്നായിരുന്നു അധികൃതരുടെ ഭാഷ്യം.
തടസം നീക്കിയെങ്കിലും സായുധരായ പൊലിസുകാരുടെ സാന്നിധ്യം ഇപ്പോഴും അവിടെയുണ്ട്. മതനേതാക്കളുമായും മറ്റുമുള്ള ചര്‍ച്ചകള്‍ക്ക് ശേഷമാണ് ഇസ്റാഈലി പൊലിസ് അല്പം അയവു വരുത്തിയത്.
തീവ്ര ജൂത വിഭാഗത്തിലെ ആളുകള്‍ കഴിഞ്ഞ ദിവസം പ്രകോപനപരമായ മുദ്രാവാക്യങ്ങളുമായി പ്രദേശത്തേക്കെത്തിയിരുന്നു.തുടര്‍ന്ന് നടന്ന ആക്രമണത്തില്‍ നൂറിലേറെ ഫലസ്തീനികള്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.റമദാനില്‍ വിശ്വാസികള്‍ കൂടുതലായി അഖ്സ പള്ളിയില്‍ എത്തുന്നത് തടയാനും അവരെ പ്രയാസപ്പെടുത്താനുമുള്ള നീക്കം നേരത്തെതന്നെ ഇസ്റാഈലി പൊലിസ് തുടര്‍ന്നിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."