ഉത്തരവ് മാതൃഭാഷയിലും; മലയാളത്തില്‍ രണ്ട് ഉത്തരവുകള്‍ പുറത്തിറക്കി ഹൈക്കോടതി
മാതൃഭാഷാ ദിനത്തില്‍ ഉത്തരവുകള്‍ മലയാളത്തില്‍ പുറത്തിറക്കി ഹൈക്കോടതി. രാജ്യത്തെ ഹൈക്കോടതികളില്‍ ആദ്യമായിട്ടാണ് ഇത്തരമൊരു നടപടിയെന്നത് ശ്രദ്ധേയമാണ്. കടുകട്ടി ഇംഗ്ലീഷ് പദപ്രയോഗങ്ങളും മറ്റും കാരണം കോടതി വിധിന്യായങ്ങള്‍ വായിച്ചുമനസിലാക്കിയെടുക്കാന്‍ സാധാരണക്കാരന് പെടാപ്പാടായിരുന്നു. ഇതിനൊരു പരിഹാരമെന്ന നിലയ്ക്കാണ് ഉത്തരവുകള്‍ മലയാളത്തിലാക്കുന്നത്.
ചീഫ് ജസ്റ്റീസ് എം മണികുമാര്‍, ജസ്റ്റീസ് ഷാജി പി ചാലി എന്നിവരടങ്ങിയ ഡിവിഷന് ബെഞ്ചിന്റെ ഉത്തരവാണ് മലയാളത്തിലാക്കി ഹൈക്കോടതി വെബ് സൈറ്റില്‍ ആദ്യം അപ്ലോഡ് ചെയ്തത്. ഇംഗ്ലീഷ് ഭാഷയില്‍ നിന്ന് പദാനുപദം തര്‍ജിതചെയ്യുന്നതിനാല്‍ ചിലയിടങ്ങളിലൊക്കെ ഒരൊറ്റ സെന്റന്‍സ് വലിയൊരു പാരഗ്രാഫാണ്.
അതേസമയം ഉത്തരവ് മലയാളത്തിലും പുറത്തുവന്നെങ്കിലും ഔദ്യോഗിക നടപടിക്രമങ്ങള്‍ക്ക് ഇംഗ്ലീഷ് വിധിന്യായത്തിനാകും നിയമസാധുതയെന്നും വ്യക്തമാക്കിയിട്ടുണ്ട്.
എല്ലാ വര്‍ഷവും ഫെബ്രുവരി 21 അന്താരാഷ്ട്ര മാതൃഭാഷാ ദിനമായാണ് ആചരിക്കുന്നത്. ലോകത്തിലെ ഭാഷാപരവും സാംസ്കാരികവുമായ വൈവിധ്യവും ബഹുഭാഷാവാദവും പ്രോത്സാഹിപ്പിക്കുന്നതിനായാണ് അന്താരാഷ്ട്ര മാതൃഭാഷാ ദിനം ആഘോഷിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."