HOME
DETAILS
MAL
സന്ദീപാനന്ദഗിരി ആശ്രമം കത്തിച്ച കേസ്: ഒരാള്‍ അറസ്റ്റില്‍
backup
February 21 2023 | 11:02 AM
തിരുവനന്തപുരം: സന്ദീപാനന്ദ ഗിരി ആശ്രമം കത്തിച്ച കേസില്‍ കുണ്ടമണ്‍ കടവ് സ്വദേശി കൃഷ്ണ കൂമാര്‍ അറസ്റ്റില്‍. കുണ്ടമന്‍ കടവ് സ്വദേശി പ്രകാശിന്റെ ആത്മഹത്യ കേസില്‍ കൃഷ്ണകുമാര്‍ അടക്കം നാല് പേര് ക്രൈം ബ്രാഞ്ചിന്റെ കസ്റ്റഡിയിലായിരുന്നു. ഇവരെ ക്രൈംബ്രാഞ്ച് വിശദമായി ചോദ്യം ചെയ്യുകയാണ്.
സന്ദീപാനന്ദഗിരിയുടെ ആശ്രമത്തിന് തീയിട്ടശേഷം റീത്ത് വച്ചത് താനാണെന്ന് അറസ്റ്റിലായ കുണ്ടമണ്‍കടവ് സ്വദേശി കൃഷ്ണകുമാര്‍ മൊഴി നല്കി. ഈ റീത്ത് കെട്ടിനല്‍കിയത് ആത്മഹത്യചെയ്ത പ്രകാശാണെന്നും ഇയാളുടെ മൊഴിയിലുണ്ട്. പ്രകാശിന്റെ ആത്മഹത്യാകേസില്‍ അറസ്റ്റിലായ നാല് ആര്.എസ്.എസുകാരില്‍ ഒരാളാണ് കൃഷ്ണകുമാര്‍.
അതേസമയം, ആശ്രമം കത്തിച്ച ദിവസത്തെ സിസിടിവി ദൃശ്യങ്ങളിലെ ബൈക്കില്‍ സഞ്ചരിച്ചവരില്‍ ഒരാള്‍ മരിച്ച പ്രകാശ് ആണെന്ന് പ്രദേശവാസികളടക്കമുള്ളവര്‍ തിരിച്ചറിഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."