HOME
DETAILS

ലഹരി മനുഷ്യനെ ജീവനില്ലാത്ത ശവ ജന്മങ്ങളാക്കി മാറ്റുന്നു ഇവിടെ…

  
backup
March 03 2023 | 16:03 PM

america-drug-youngsters-crime

ഹൊറര്‍ മൂവികളിലും ഫാന്റസി സിനിമകളിലും മാത്രം കണ്ടുവരുന്ന വിചിത്രമായ ജീവികളാണ് സോംമ്പികള്‍. കരീബിയന്‍ രാജ്യമായ ഹെയ്തിയന്‍ ഐതിഹ്യപ്രകാരം മന്ത്രവാദത്തിലൂടെ ജീവന്‍ നല്‍കപ്പെടുന്ന ശവങ്ങളാണ് അവ. വ്രണങ്ങളും മുറിവുകളും നിറഞ്ഞ് ചീഞ്ഞളിഞ്ഞ ശരീരമുള്ള സോംമ്പികള്‍ ഭീതിയുടേയും വെറുപ്പിന്റെയും കഥാപാത്രങ്ങളാണ്.

1928ല്‍ വില്ല്യം സീബ്രൂക്ക് രചിച്ച 'മാജിക് ഐലന്‍സ് ' എന്ന കൃതിയാണ് അമേരിക്കയില്‍ സോംബി സാഹിത്യത്തിന് വിത്തുപാകിയത്. ലോകത്ത് വന്‍ വിജയം നേടിയ 'Night of the living dead ' എന്ന ജോര്‍ജ് റൊമേറോ 1968 സംവിധാനം ചെയ്ത സിനിമയടക്കം വിനോദത്തിനായി ഭീതി ഉത്പാദിപ്പിക്കുന്ന സോംമ്പി മൂവികള്‍ ആഗോള ഫിലിം വ്യവസായത്തിന്റെ നിത്യ ഉല്‍പ്പന്നങ്ങളാണ്.

മനുഷ്യര്‍ക്കിടയില്‍ സോംമ്പികള്‍ ഉണ്ടാവാനുള്ള സാധ്യതകളെക്കുറിച്ച് വേഡ് ഡേവിസ് തന്റെ The Serpent and The Raibow , Passage of Darkness: The Ethnobiology of the Haitian Zombie എന്ന രണ്ട് പുസ്തകങ്ങളിലൂടെ തുറന്ന് എഴുതിയിരുന്നെങ്കിലും ഹെയ്തിന്ന് പുറത്ത് വലിയ സ്വീകാര്യത ലഭിച്ചിരുന്നില്ല. എന്നാല്‍ , അമിതമായ ലഹരി ഉപയോഗം കാരണം സോമ്പികളായി മാറിയ പാതിജീവനറ്റ മനുഷ്യരെ കൊണ്ട് നിറയുന്ന അമേരിക്കന്‍ തെരുവുകള്‍ വിപത്തിന്റെ നേര്‍ സാക്ഷ്യങ്ങളാവുകയാണിന്ന്.

മൃഗ ചികിത്സക്കായി ഉപയോഗിക്കുന്ന സൈലസിന്‍ (Xylazine) എന്ന പദാര്‍ത്ഥം ലഹരിയായി ഉപയോഗിക്കുന്നതാണ് ഇപ്പോഴത്തെ ദുരന്തകാരണം. Tranq dope, Zombie drug എന്നീ തെരുവ് നാമമുള്ള സൈലസിന്‍ അമേരിക്കന്‍ ആനന്ദ ലഹരിയായി കാട്ടുതീ പോലെ പടര്‍ന്നു പിടിച്ചപ്പോള്‍ ശരീരത്തില്‍ മാരകമായ മുറിവുകളും ദ്വാരങ്ങളും പ്രത്യക്ഷപ്പെട്ട് ചലനശേഷി പോലും നഷ്ടപ്പെട്ട് തെരുവില്‍ വീണു കിടക്കുകയാണ് അമേരിക്കന്‍ ജനത. റിവേഴ്‌സല്‍ ചികിത്സകള്‍ പോലും ഫലിക്കാത്ത ഈ ദുരന്തം ആരോഗ്യ വിദഗ്ധര്‍ക്ക് അങ്കലാപ്പ് സൃഷ്ടിക്കുന്നതായാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.

2006ല്‍ ഫിലാഡല്‍ഫിയയിലാണ് സൈലാസിന്‍ ആദ്യമായി പ്രത്യക്ഷപ്പെട്ടുന്നത്. 2021 ഓടെ, ടെസ്റ്റ് ചെയ്യപ്പെടുന്ന ഡ്രഗ് സാമ്പിളുകളില്‍ 90% വും സൈലാസിന്‍ ആയിക്കഴിഞ്ഞു ഫിലാഡല്‍ഫിയയില്‍. പിന്നീട്, സാന്‍ ഫ്രാന്‍സിസ്‌കോയിലേക്കും ലോസ് ആഞ്ചല്‍സിലേക്കും വ്യാപിക്കുകയായിരുന്നു. ഇപ്പോള്‍, പ്രധാന നഗരമായ ന്യൂയോര്‍ക്ക് സിറ്റിയിലും നിറഞ്ഞ് കഴിഞ്ഞു. ന്യൂയോര്‍ക്ക് സിറ്റി ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹെല്‍ത്തിന്റെ റിപ്പോര്‍ട്ട് പ്രകാരം 2021 ല്‍ മാത്രം 2668 പേരാണ് സൈലാസിന്‍ ഉപയോഗിച്ച് മരണമടഞ്ഞത്.

ആധുനിക സാങ്കേതിക വിദ്യകള്‍ ഹോമോ സൈബോര്‍ഗുകളെ (Homo Cyborg) സൃഷ്ടിച്ച് മരണമില്ലാത്ത (Immortaltiy) മനുഷ്യന്റെ പരിണാമ ഭാവി പ്രവചിക്കുമ്പോള്‍, മറുവശത്ത്, ജീവിതം പരമാവധി ആനന്ദിക്കാനുളളതാണെന്ന എന്ന് തിരിച്ചറിയാന്‍ ലോക ചക്രമിനിയും എത്ര കറങ്ങേണ്ടിവരുമെന്ന് കാത്തിരുന്ന് കാണാം.

ആധുനിക സാങ്കേതിക വിദ്യകള്‍ ഹോമോ സൈബോര്‍ഗുകളെ  സൃഷ്ടിച്ച് മരണമില്ലാത്ത മനുഷ്യന്റെ പരിണാമ ഭാവി പ്രവചിക്കുമ്പോള്‍, മറുവശത്ത്, ജീവിതം പരമാവധി ആനന്ദിക്കാനുളളതാണെന്ന ലിബറല്‍ മൂല്യബോധങ്ങള്‍ ജീവനില്ലാത്ത ശവ ജന്മങ്ങളായി മനുഷ്യനെ മാറ്റിതീര്‍ക്കുന്നു എന്ന് തിരിച്ചറിയാന്‍ ലോക ചക്രമിനിയും എത്ര കറങ്ങേണ്ടിവരുമെന്ന് കാത്തിരുന്ന് കാണാം.

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ വീണ്ടും തുടങ്ങുന്നു; ട്രംപിന്റെ ദൂതന്‍ ഖത്തറും ഇസ്‌റാഈലും സന്ദര്‍ശിച്ചു

International
  •  10 days ago
No Image

നവീന്‍ബാബുവിന്റെ മരണം; അന്വേഷണം ശരിയായ ദിശയില്‍, സി.ബി.ഐ അന്വേഷണം ആവശ്യമില്ലെന്ന് സര്‍ക്കാര്‍

Kerala
  •  10 days ago
No Image

വടകരയില്‍ വയോധികന്‍ കിണറ്റില്‍ മരിച്ച നിലയില്‍

Kerala
  •  10 days ago
No Image

കാര്‍ വാടകയ്ക്ക് നല്‍കിയതല്ല, ഗൂഗിള്‍ പേയില്‍ അയച്ചുതന്നത് കടം വാങ്ങിയ പണമെന്ന് വാഹന ഉടമ

Kerala
  •  10 days ago
No Image

ജോയിന്റ് കമ്മീഷന്‍ സ്ഥാപിക്കാന്‍ ധാരണാപത്രത്തില്‍ ഒപ്പുവച്ച് ഇന്ത്യയും കുവൈത്തും

Kuwait
  •  10 days ago
No Image

യുപിഐ വാലറ്റ് പരിധി ഉയര്‍ത്തി: ഇനി ദിവസം പരമാവധി 5,000 രൂപയുടെ ഇടപാടുകളാണ് 

Tech
  •  10 days ago
No Image

പിതാവിന് സഹോദരിയോട് സ്‌നേഹം, തന്നോട് അവഗണന; ഡല്‍ഹിയില്‍ സഹോദരിയുടേയും മാതാപിതാക്കളുടേയും കൊലപാതകത്തിലേക്ക് 20കാരനെ നയിച്ചത് കടുത്ത പക

National
  •  10 days ago
No Image

യൂണിവേഴ്‌സിറ്റി കോളജില്‍ ഭിന്നശേഷിക്കാരനായ വിദ്യാര്‍ഥിക്ക് എസ്.എഫ്.ഐ നേതാക്കളുടെ ക്രൂരമര്‍ദ്ദനം; പരാതിയില്‍ കേസെടുത്തിട്ടും തുടര്‍നടപടിയെടുക്കാതെ പൊലിസ്

Kerala
  •  10 days ago
No Image

രക്ഷാപ്രവര്‍ത്തനം ഫലം കണ്ടില്ല; പാലപ്പിള്ളിയില്‍ സെപ്റ്റിക് ടാങ്കില്‍ വീണ കുട്ടിയാന ചരിഞ്ഞു

Kerala
  •  10 days ago
No Image

പ്രവാസി വ്യവസായി അബ്ദുള്‍ ഗഫൂറിന്റെ മരണം കൊലപാതകം; മന്ത്രവാദിനിയായ യുവതി അടക്കം നാലുപേര്‍ അറസ്റ്റില്‍, സംഘം തട്ടിയത് 596 പവന്‍ സ്വര്‍ണം

Kerala
  •  10 days ago