'കോടതി ഇടപെടല്‍ ആവശ്യമില്ല': വാക്‌സിന്‍ നയത്തെ ന്യായീകരിച്ച് കേന്ദ്രം സുപ്രിം കോടതിയില്‍
ന്യൂഡല്‍ഹി: രാജ്യത്തിന്റെ കൊവിഡ് വാക്‌സിന്‍ നയത്തില്‍ ഇടപെടരുതന്ന് കേന്ദ്രം സുപ്രിംകോടതിയില്‍. കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിലാണ് ന്യായീകരണം. വ്യത്യസ്ത വിലനിശ്ചയിച്ചത് കൃത്യമായ വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണെന്നാണ് കേന്ദ്രത്തിന്റെ വാദം. ജനങ്ങളെ ഏതെങ്കിലും തരത്തില്‍ ഈ വില വര്‍ധിക്കില്ലെന്നാണ് കേന്ദ്രം ന്യായീകരിക്കുന്നത്.
നയം തുല്യത ഉറപ്പാക്കുന്നതാണെന്നും കേന്ദ്രത്തിന്റെ സത്യവാങ്മൂലത്തില്‍ പറയുന്നു. സംസ്ഥാനങ്ങള്‍ക്കെല്ലാം ഒരേ വില ഉറപ്പാക്കിയിട്ടുണ്ട്. കേന്ദ്രം വലിയ കരാര്‍ നല്‍കുന്നത് കൊണ്ടാണ് കുറഞ്ഞ വിലക്ക് കിട്ടുന്നത്. സംസ്ഥാന ക്വാട്ടയില്‍ പകുതി സ്വകാര്യ കേന്ദ്രങ്ങളില്‍ ലഭ്യമാക്കുമെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.
വ്യത്യസ്ത വില സംവിധാനത്തില്‍ സംസ്ഥാനങ്ങള്‍ എതിര്‍പ്പ് അറിയിച്ചിരുന്നു. ഒരേ വിലയിലേക്ക് വരണമെന്ന് കേരളമുള്‍പെടെ സംസ്ഥാനങ്ങള്‍ ആവശ്യപ്പെട്ടിരുന്നു.
അതേസമയം, വാക്‌സിന്‍ വില ഏകീകരണത്തില്‍ ഇന്ന് സുപ്രിം കോടതി നിലപാട് വ്യക്തമാക്കിയേക്കും. വിലയുടെ കാര്യത്തില്‍ കേന്ദ്രം ഉത്തരവാദിത്തം ഏറ്റെടുക്കണമെന്ന് നിര്‍ദ്ദേശിച്ച കോടതി, വാക്‌സിന്‍ ഉത്പാദനത്തിന് കമ്പനികള്‍ക്ക് നല്‍കിയ ഫണ്ടിന്റെ വിശദാംശങ്ങള്‍ ഹാജരാക്കാനും കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു.
രാജ്യത്ത് ഇന്ന് 3. 66 ലക്ഷം പ്രതിദിന കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഒരാഴ്ചത്തെ മരണം 25000 കടന്നു. രാജ്യത്തു ഏറ്റവും കൂടുതല്‍ രോഗികളുളള സംസ്ഥാനങ്ങളില്‍ മൂന്നാം സ്ഥാനത്ത് കേരളമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."