കിടിലൻ അപ്ഡേറ്റുമായി ഗൂഗിൾ ട്രാൻസ്‌ലേറ്റ്; ഇനി വിവർത്തനം കൂടുതൽ എളുപ്പം
ഒരു ഭാഷയിലുള്ള വിവരങ്ങൾ മറ്റൊരു ഭാഷയിലേക്ക് വിവർത്തനം ചെയ്യുന്നതിന് ഏറ്റവും കൂടുതൽ പേർ ആശ്രയിക്കുന്ന ഓൺലൈൻ സേവനമാണ് 'ഗൂഗിൾ ട്രാൻസ്‌ലേറ്റ്'. ദിവസം കോടിക്കണക്കിന് ആളുകൾ വിവിധ ആവിശ്യങ്ങൾക്ക് ഉപയോഗിക്കുന്ന 'ഗൂഗിൾ ട്രാൻസ്‌ലേറ്റ്' പുതിയ കിടിലൻ അപ്ഡേറ്റുമായി എത്തിയിരിക്കുകയാണ്. പുതിയ അപ്ഡേറ്റിൽ മികച്ച ഫീച്ചറുകളാണ് ഗൂഗിൾ ചേർത്തിരിക്കുന്നത്.
ഗൂഗിൾ ട്രാൻസ്‌ലേറ്റിന്റെ വെബ് പതിപ്പ് ഉപയോഗിക്കുന്നവർക്കാണ് പുതിയ അപ്‌ഡേഷൻ ലഭിക്കുക. ഇനിമുതൽ ഗൂഗിൾ ട്രാൻസ്ലേറ്റ് വെബ്ബിലൂടെ നിങ്ങൾക്ക് ചിത്രങ്ങളിലെ ടെക്സ്റ്റുകൾ ഇഷ്ടമുള്ള ഭാഷയിലേക്ക് വിവർത്തനം ചെയ്യാം. അതിൽ വാചകങ്ങൾ കോപ്പി ചെയ്യാനും വിവർത്തനം ചെയ്ത വാചകങ്ങളുള്ള ചിത്രം ഡൗൺലോഡ് ചെയ്യാനുമുള്ള ഓപ്ഷനും നൽകിയിട്ടുണ്ട്.
ഗൂഗിൾ ട്രാൻസ്ലേറ്റ് വെബ്ബ് പേജ് സന്ദർശിച്ചാൽ നിങ്ങൾക്ക് ടെക്സ്റ്റ്, ഡോക്യുമെന്റ്, വെബ്‌സൈറ്റ് ഓപ്ഷനുകൾക്കൊപ്പം പുതിയ ഇമേജ് ടാബ് കൂടി കാണാൻ സാധിക്കും. അതിൽ ക്ലിക്ക് ചെയ്താൽ, jpg, jpeg അല്ലെങ്കിൽ png ഫോർമാറ്റുകളിലുള്ള ചിത്രം അപ്‌ലോഡ് ചെയ്ത് സേവനം ഉപയോഗിക്കാം. വിവര്ത്തനം ചെയ്ത ചിത്രം ഡൌൺലോഡ് ചെയ്യാനും സാധിക്കും.
ഭാഷാ വിവർത്തനത്തിനായി ഏറ്റവും കൂടുതൽ ആശ്രയിക്കപ്പെടുന്ന സേവനമാണ് 'ഗൂഗിൾ ട്രാൻസ്‌ലേറ്റ്'. 133 ഭാഷകളെ പിന്തുണയ്‌ക്കുന്ന ഈ സേവനത്തിന് ദിനേനെ കോടിക്കണക്കിന് യൂസർമാരാണുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."