HOME
DETAILS

വഴിയരികില്‍ നായയെ ഉപേക്ഷിച്ച സംഭവത്തില്‍ പ്രതിയെ അറസ്റ്റ് ചെയ്തു

  
backup
March 13 2023 | 12:03 PM

dumping-a-dog-dallus-car

ഡാളസ്: ഡാളസിലെ റോഡരികില്‍ നായയെ ഉപേക്ഷിച്ച സംഭവത്തില്‍ പ്രതിയെ ഡാലസ് പൊലീസ് അറസ്റ്റ് ചെയ്തു.നായയെ ഉപേക്ഷിക്കുന്നതിന്റെ ചിത്രങ്ങള്‍ വീഡിയോയില്‍ പകര്‍ത്തിയിരുന്നു. വീഡിയോയില്‍ കണ്ട വ്യക്തി 41 കാരനായ ഒരാളാണ് മാര്‍ച്ച് 11ന് അറസ്റ്റിലായതെന്ന് പൊലീസ് പറഞ്ഞു. മാര്‍ച്ച് എട്ടിന് വൈകീട്ട് ആറുമണിക്ക് ശേഷമാണ് നായയെ ഉപേക്ഷിച്ചത്. ടീഗാര്‍ഡന്‍ റോഡിലെ 9000 ബ്ലോക്കിലെ വീഡിയോയില്‍ സംഭവം പകര്‍ത്തിയിരുന്നു.

വെള്ള എസ്‌യുവിയില്‍ നിന്നും ഒരാള്‍ പുറത്തിറങ്ങി ഒരു നായയെ എസ്‌യുവിയില്‍ നിന്ന് പുറത്തെടുത്ത് ഉപേക്ഷിച്ച് ഓടിച്ചു പോകുന്നതായാണ് കാണുന്നത്. ഈ കേസിലെ പ്രതി റാമിറോ സുനിഗയെന്ന് പൊലീസ് പിന്നീട് തിരിച്ചറിഞ്ഞു. കന്നുകാലികളല്ലാത്ത മൃഗങ്ങളോടുള്ള ക്രൂരതയ്ക്ക് ഇയാളെ അറസ്റ്റ് ചെയ്യുകയും കേസെടുക്കുകയും ചെയ്തു. കസ്റ്റഡിയിലെടുത്ത ഇയാളെ ഡാലസ് കൗണ്ടി ജയിലിലാണ് പാര്‍പ്പിച്ചിരിക്കുന്നത്.

നായ ഇപ്പോള്‍ ഡാലസ് ആനിമല്‍ സര്‍വീസസിന്റെ കസ്റ്റഡിയിലാണ്. മൃഗത്തെ ഉപേക്ഷിക്കുന്നത് മൃഗ ക്രൂരതയായി കണക്കാക്കപ്പെടുന്നു, കൂടാതെ ഒരു വര്‍ഷം വരെ തടവും അല്ലെങ്കില്‍ പിഴയും ലഭിക്കാവുന്ന കുറ്റകൃത്യമാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ വീണ്ടും തുടങ്ങുന്നു; ട്രംപിന്റെ ദൂതന്‍ ഖത്തറും ഇസ്‌റാഈലും സന്ദര്‍ശിച്ചു

International
  •  7 days ago
No Image

നവീന്‍ബാബുവിന്റെ മരണം; അന്വേഷണം ശരിയായ ദിശയില്‍, സി.ബി.ഐ അന്വേഷണം ആവശ്യമില്ലെന്ന് സര്‍ക്കാര്‍

Kerala
  •  7 days ago
No Image

വടകരയില്‍ വയോധികന്‍ കിണറ്റില്‍ മരിച്ച നിലയില്‍

Kerala
  •  7 days ago
No Image

കാര്‍ വാടകയ്ക്ക് നല്‍കിയതല്ല, ഗൂഗിള്‍ പേയില്‍ അയച്ചുതന്നത് കടം വാങ്ങിയ പണമെന്ന് വാഹന ഉടമ

Kerala
  •  7 days ago
No Image

ജോയിന്റ് കമ്മീഷന്‍ സ്ഥാപിക്കാന്‍ ധാരണാപത്രത്തില്‍ ഒപ്പുവച്ച് ഇന്ത്യയും കുവൈത്തും

Kuwait
  •  7 days ago
No Image

യുപിഐ വാലറ്റ് പരിധി ഉയര്‍ത്തി: ഇനി ദിവസം പരമാവധി 5,000 രൂപയുടെ ഇടപാടുകളാണ് 

Tech
  •  7 days ago
No Image

പിതാവിന് സഹോദരിയോട് സ്‌നേഹം, തന്നോട് അവഗണന; ഡല്‍ഹിയില്‍ സഹോദരിയുടേയും മാതാപിതാക്കളുടേയും കൊലപാതകത്തിലേക്ക് 20കാരനെ നയിച്ചത് കടുത്ത പക

National
  •  7 days ago
No Image

യൂണിവേഴ്‌സിറ്റി കോളജില്‍ ഭിന്നശേഷിക്കാരനായ വിദ്യാര്‍ഥിക്ക് എസ്.എഫ്.ഐ നേതാക്കളുടെ ക്രൂരമര്‍ദ്ദനം; പരാതിയില്‍ കേസെടുത്തിട്ടും തുടര്‍നടപടിയെടുക്കാതെ പൊലിസ്

Kerala
  •  7 days ago
No Image

രക്ഷാപ്രവര്‍ത്തനം ഫലം കണ്ടില്ല; പാലപ്പിള്ളിയില്‍ സെപ്റ്റിക് ടാങ്കില്‍ വീണ കുട്ടിയാന ചരിഞ്ഞു

Kerala
  •  7 days ago
No Image

പ്രവാസി വ്യവസായി അബ്ദുള്‍ ഗഫൂറിന്റെ മരണം കൊലപാതകം; മന്ത്രവാദിനിയായ യുവതി അടക്കം നാലുപേര്‍ അറസ്റ്റില്‍, സംഘം തട്ടിയത് 596 പവന്‍ സ്വര്‍ണം

Kerala
  •  7 days ago