നടന് രാജന് പി.ദേവിന്റെ മരുമകള്‍ മരിച്ച നിലയില്‍: ദുരൂഹതയാരോപിച്ച് ബന്ധുക്കള്‍, കേസെടുത്ത് പൊലിസ്
തിരുവനന്തപുരം: ചലച്ചിത്ര നടന് രാജന് പി.ദേവന്റെ മരുമകളെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. അതേ സമയം മരണത്തില്‍ ദുരൂഹതയാരോപിച്ച് ബന്ധുക്കളും രംഗത്തെത്തി. രാജന്‍പി. ദേവിന്റെ മകന് ഉണ്ണി പി.ദേവിന്റെ ഭാര്യ പ്രിയങ്കയെയാണ് തിരുവനന്തപുരം വെമ്പായത്തെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മരിക്കുന്നതിന്റെ തലേന്നാള്‍ പ്രിയങ്കതന്നെ സഹോദരനോടൊപ്പം ഭര്‍ത്താവിനെതിരേ വട്ടപ്പാറ പൊലിസില്‍ പരാതി നല്‍കിയിരുന്നു.
പ്രിയങ്കയും ഉണ്ണിദേവും അങ്കമാലിയിലായിരുന്നു താമസം. ഭര്‍ത്താവുമായുള്ള പ്രശ്നങ്ങളെത്തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് വെമ്പായത്തെ വീട്ടിലേക്കു പോന്നത്. സ്ത്രീധനത്തിന്റെപേരില്‍ ഉണ്ണി ദേവ് മര്‍ദിക്കുമായിരുന്നുവെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. വട്ടപ്പാറ പൊലിസ് ഉണ്ണി.പി ദേവിനെ പ്രതിചേര്‍ത്ത് കേസെടുത്തിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."