അടിയന്തരപ്രമേയമില്ല, വനിതാ എം.എല്‍.എമാരെ മര്‍ദ്ദിച്ചതും ചര്‍ച്ച ചെയ്തില്ല, നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു; സഭ ചേര്‍ന്നത് വെറും 18 മിനുട്ട്
തിരുവനന്തപുരം: കഴിഞ്ഞ ദിവസം സഭയില്‍ അരങ്ങേറിയ സംഘര്‍ഷങ്ങളൊന്നും ചര്‍ച്ച ചെയ്യാതെ സഭ ഇന്നത്തേക്ക് പിരിഞ്ഞു. വെറും 18 മിനുട്ട് ചേര്‍ന്ന സഭ നടപടിക്രമങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കി പിരിയുകയായിരുന്നു. പ്രതിഷേധം ഉയര്‍ത്തി പ്രതിപക്ഷം നടുത്തളത്തില്‍ ഇറങ്ങിയതോടെയാണ് ചോദ്യോത്തരവേള സസ്‌പെന്‍ഡ് ചെയ്തത്. ഇന്നലെ സ്പീക്കറുടെ ഓഫിസിന് മുന്നില്‍ നടന്ന സമരത്തെക്കുറിച്ച് സ്പീക്കര്‍ സംസാരിച്ചതിന് പിന്നാലെയാണ് പ്രതിപക്ഷം മുദ്രാവാക്യം മുഴക്കിയത്.
പ്രതിപക്ഷം ഉയര്‍ത്തിയ ബാനറുകള്‍ നീക്കം ചെയ്യണമെന്ന് സ്പീക്കര്‍ ആവശ്യപ്പെട്ടെങ്കിലും പ്രതിഷേധം കൂടുതല്‍ കടുക്കുകയാണുണ്ടായത്. തുടര്‍ന്ന് രണ്ട് ചോദ്യങ്ങള്‍ക്ക് ശേഷം സഭാ നടപടികള്‍ സുഗമമായി നടത്തിക്കൊണ്ടുപോകാന്‍ കഴിയില്ലെന്ന് ഉറപ്പായതോടെ സഭ പിരിച്ചുവിടുകയായിരുന്നു.
പ്രതിഷേധത്തെ തുടര്‍ന്ന് ചോദ്യോത്തര വേള റദ്ദാക്കി. പ്രതിപക്ഷ എം.എല്‍.എമാര്‍ക്ക് നേരെ കയ്യേറ്റമുണ്ടായ സംഭവത്തില്‍ ടി.എന്‍ പ്രതാപന്‍ എം.എല്‍.എ അടിയന്തരപ്രമേയത്തിന് നോട്ടിസ് നല്‍കിയിരുന്നു. വനിതകള്‍ക്കെതിരായ കയ്യേറ്റത്തില്‍ കെ.കെ രമ അടിയന്തര പ്രമേയത്തിന് നോട്ടിസ് നല്‍കാന്‍ തീരുമാനിച്ചിരുന്നെങ്കിലും അതിനു മുന്‍പേ സഭ പിരിഞ്ഞു. അതിനാല്‍ വനിതാ എം.എല്‍.എമാര്‍ക്കെതിരായ അതിക്രമം ചര്‍ച്ചയായില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."