HOME
DETAILS
MAL
നാലു ജില്ലകളില്‍ അര്‍ധരാത്രി മുതല്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍: നിയന്ത്രണങ്ങള്‍ ഇങ്ങനെ...
backup
May 16 2021 | 15:05 PM
എറണാകുളം, തൃശൂര്‍, മലപ്പുറം, തിരുവനന്തപുരം ജില്ലകളില്‍ ഞായറാഴ്ച അര്‍ധരാത്രി മുതല്‍ ട്രിപ്പിള്‍ ലോക്ക്ഡൗണിലേക്ക് കടക്കുകയാണ്. മറ്റു ജില്ലകളില്‍ നിലവിലുള്ള ലോക്ക്ഡൗണ്‍ തുടരും.
ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ഇങ്ങനെ:
ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച ജില്ലകളുടെ അതിര്‍ത്തികള്‍ രാത്രി തന്നെ അടച്ചു. ഇവിടെ പ്രവേശിക്കാനും അവിടെ നിന്ന് പുറത്തു പോകാനും ഒരു വഴി മാത്രമേ അനുവദിക്കൂ. ഭക്ഷണം എത്തിക്കാന്‍ വാര്‍ഡ് സമിതികള്‍ നേതൃത്വം നല്‍കും. കമ്മ്യൂണിറ്റി കിച്ചണുകളും ജനകീയ ഹോട്ടലുകളും ഇതിനായി ഉപയോഗിക്കും. ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ കര്‍ശനമായി നടപ്പാക്കാന്‍ പതിനായിരം പൊലിസുകാരെയാണ് നിയോഗിച്ചിട്ടുള്ളത്. തിരിച്ചറിയല്‍ കാര്‍ഡുള്ള, അവശ്യവിഭാഗക്കാര്‍ക്ക് മാത്രമേ യാത്രാനുമതി ഉണ്ടാകൂ.
- പലവ്യഞ്ജനം, ബേക്കറി, ഡയറി ഉല്‍പന്നങ്ങള്‍, പച്ചക്കറി തുടങ്ങി ഭക്ഷ്യ വസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍, മാസം, മത്സ്യം എന്നിവ വില്‍ക്കുന്ന കടകളും, ഹോം ഡെലിവറി എന്നിവ തിങ്കള്‍, ബുധന്‍, വെള്ളി, ഞായര്‍ എന്നീ ദിവസങ്ങളില്‍ ഉച്ചയ്ക്ക് രണ്ടു മണിവരെ പ്രവര്‍ത്തിക്കാം
- പാല്‍, പത്രം വിതരണം രാവിലെ 8 മണി വരെ, മത്സ്യവിതരണം കൂടി ഈ സമയത്തിനുള്ളില്‍ അനുവദിക്കും
- റേഷന്‍ കട, സപ്ലൈകോ, മാവേലി സ്‌റ്റേറുകള്‍, മില്‍മ ബൂത്ത് എന്നിവ വൈകിട്ട് അഞ്ചു വരെ തുറക്കാം
- മെഡിക്കല്‍ സ്റ്റോര്‍, പെട്രോള്‍ പമ്പ്, മറ്റു ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ എന്നിവ എല്ലാ ദിവസവും തുറക്കാം
- റസ്‌റ്റോറന്റുകള്‍ രാവിലെ 7 മണിമുതല്‍ വൈകിട്ട് 7.30വരെ ഹോം ഡെലിവറിക്ക് അനുമതി
- സാധനങ്ങള്‍ വീടിന് സമീപത്തുള്ള കടയില്‍ നിന്നു വാങ്ങാനേ അനുവദിക്കൂ
- വീട്ടുജോലിക്കാര്‍ക്കും ഹോം നേഴ്‌സ്മാര്‍ക്കും യാത്ര ചെയ്യണമെങ്കില്‍ ഓണ്‍ലൈന്‍ പാസ് വേണം
- പ്ലംബര്‍മാര്‍, ഇലക്ട്രീഷ്യന്‍മാര്‍ മുതലായവര്‍ക്കും ഓണ്‍ലൈന്‍ പാസ് വേണം
- വിമാന യാത്രക്കാര്‍ക്കും ട്രെയിന്‍ യാത്രക്കാര്‍ക്കും അനുമതി
- ഓണ്‍ലൈന്‍ ഡെലിവറി രാവിലെ ഏഴു മണിമുതല്‍ ഉച്ചയ്ക്ക് രണ്ടു മണിവരെ അനുമതി
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."