HOME
DETAILS
MAL
മഴക്കെടുതിയൊഴിയാതെ...
backup
May 16 2021 | 21:05 PM
പെരിയാറില്‍ കുടുങ്ങിയവരെ രക്ഷപ്പെടുത്തി; ഇടുക്കിയില്‍
205 ഹെക്ടര്‍ കൃഷി നശിച്ചു
ഇടുക്കി ജില്ലയില്‍ മഴയ്ക്ക് നേരിയ ശമനമുണ്ടെങ്കിലും കെടുതികള്‍ തുടരുകയാണ്. പെരിയാറില്‍ കുടുങ്ങിയ ആദിവാസി വിഭാഗക്കാരായ മൂന്നുപേരെ അഗ്‌നിരക്ഷാ സേന രക്ഷപ്പെടുത്തി.
തലതിരിപ്പ് ആദിവാസി കുടിയിലെ താമസക്കാരായ ചെല്ലപ്പന്‍, സതീശന്‍, ചന്ദ്രന്‍ എന്നിവരെയാണ് കോതമംഗലത്തു നിന്നെത്തിയ അഗ്‌നിരക്ഷാ സംഘം രക്ഷപ്പെടുത്തിയത്. ലോവര്‍പെരിയാര്‍ അണക്കെട്ടിന്റെ താഴ്ഭാഗത്ത് പുഴയിലെ പാറയില്‍ കുടില്‍ കെട്ടിതാമസിച്ച് മീന്‍ പിടിക്കുകയായിരുന്ന ഇവര്‍ അണക്കെട്ട് തുറന്ന് പുഴയില്‍ വെള്ളം ഉയര്‍ന്നതോടെ പാറയില്‍ കുടുങ്ങുകയായിരുന്നു. തമിഴ്‌നാടിനോട് ചേര്‍ന്നുകിടക്കുന്ന വട്ടവട, മറയൂര്‍ മേഖലയിലും വ്യാപക നാശമാണ് ഉണ്ടായത്.
കനത്ത മഴയിലും കാറ്റിലും ജില്ലയില്‍ 205 ഹെക്ടര്‍ ഭൂമിയില്‍ കൃഷി നാശമുണ്ടായതായാണ് കൃഷി വകുപ്പിന്റെ പ്രാഥമിക കണക്കുകള്‍. പോസ്റ്റ് ഒടിഞ്ഞും ട്രാന്‍സ്‌ഫോര്‍മറുകള്‍ തകര്‍ന്നും വൈദ്യുതി ബോര്‍ഡിന് കനത്ത നഷ്ടമുണ്ടായിട്ടുണ്ട്. പ്രാഥമിക കണക്ക് പ്രകാരം 80.65 ലക്ഷം രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്. മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 130 അടിയിലെത്തി. ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് രണ്ടടി ഉയര്‍ന്നു. മലങ്കര, കല്ലാര്‍കുട്ടി, ലോവര്‍പെരിയാര്‍ അണക്കെട്ടുകള്‍ തുറന്നിരിക്കുകയാണ്.
ആലപ്പുഴയില്‍ 608 വീടുകള്‍
തകര്‍ന്നു; കുട്ടനാട് പ്രളയഭീതിയില്‍
ആലപ്പുഴ ജില്ലയില്‍ കനത്ത മഴയിലും കടലാക്രമണത്തിലും കനത്ത നാശനഷ്ടം. ഇന്നലെയും ശക്തമായ കടലാക്രമണം തുടര്‍ന്നു. ജില്ലയില്‍ 22 വീടുകള്‍ പൂര്‍ണമായും 586 വീടുകള്‍ ഭാഗികമായും തകര്‍ന്നു.
മരങ്ങള്‍ വീണും കടലാക്രമണത്തിലുമാണ് വീടുകള്‍ക്ക് കൂടുതല്‍ നാശമുണ്ടായത്. മഴ ശക്തമായി തുടര്‍ന്ന് കിഴക്കന്‍ വെള്ളത്തിന്റെ വരവ് കൂടിയതോടെ കുട്ടനാട് പ്രളയഭീതിയിലായി. വെള്ളപൊക്കത്തില്‍ കുട്ടനാട്ടില്‍ അഞ്ച് വീടുകള്‍ തകര്‍ന്നു. ജില്ലയില്‍ 19 ദുരിതാശ്വാസ കേന്ദ്രങ്ങളിലായി 122 കുടുംബങ്ങളിലെ 359 പേരെ മാറ്റി പാര്‍പ്പിച്ചു. ഇതുകൂടാതെ 91 ഭക്ഷണ വിതരണ ക്യാംപുകളും ജില്ലയില്‍ തുറന്നു. ചേര്‍ത്തലയിലും മാവേലിക്കരയിലുമായി കൊവിഡ് ക്വാറന്‍െയ്‌നില്‍ കഴിയുന്നവര്‍ക്കുള്ള രണ്ട് ഡി ടൈപ്പ് ക്യാംപുകളും ആരംഭിച്ചു. ചേര്‍ത്തല, മാവേലിക്കര, അമ്പലമ്പുഴ, കാര്‍ത്തികപ്പള്ളി താലൂക്കുകളിലാണ് ക്യാംപുകള്‍ തുറന്നത്.
അമ്പലമ്പുഴയില്‍ 19 ഉം കാര്‍ത്തികപ്പള്ളിയില്‍ 72 ഉം ഭക്ഷണ വിതരണ കേന്ദ്രങ്ങളില്‍ നിന്നായി 1,836 കുടുംബങ്ങള്‍ക്കാണ് ഭക്ഷണ വിതരണം.
വെള്ളപൊക്കത്തിന്റെ തീവ്രത കുറയ്ക്കാന്‍ തോട്ടപ്പള്ളി പൊഴിമുറിച്ചു വെള്ളം ഒഴുക്കിവിടുകയാണ്. തോട്ടപ്പള്ളി സ്പില്‍വെ ഷട്ടറുകള്‍ 23 എണ്ണം തുറന്നിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."