HOME
DETAILS

ജമാഅത്ത് വഴിയിലെ വിശുദ്ധ/അവിശുദ്ധ സാക്ഷ്യപത്രങ്ങൾ

  
backup
March 17 2023 | 20:03 PM

jamat-islami-and-ideological-degradation

കെ. അർശദ്
കളവ് പറയല്‍ പാരമ്പര്യംപോലെ പിന്തുടരുന്ന സംഘടനയാണ് ജമാഅത്തെ ഇസ്‌ലാമി. രൂപീകരണകാലം മുതല്‍ ഇതാണവസ്ഥ. സംഘടനയില്‍നിന്ന് വിട്ടുപോകുന്നവരെയും പുറത്താക്കുന്നവരെയും കുറിച്ച് ഒരേപോലെ അകത്തും പുറത്തും ദുഷ്പ്രചാരണം നടത്തുന്ന പതിവിന് ഇപ്പോഴും വലിയ വ്യത്യാസമില്ല. പഴയകാലത്ത് പ്രസിദ്ധീകരണങ്ങളിലൂടെയായിരുന്നു ദുഷ്പ്രചാരണമെങ്കില്‍ ഇപ്പോള്‍ അത് സോഷ്യല്‍ മീഡിയയിലും ആവര്‍ത്തിക്കപ്പെടുന്നു. ഒരാള്‍ ജമാഅത്തുകാരനാണെങ്കില്‍ സല്‍ഗുണങ്ങളുടെ അപ്പോസ്തലന്‍. സംഘടന വിട്ടാൽ അയാള്‍ എല്ലാ ദുര്‍ഗുണങ്ങളുടെയും വിളനിലം- ഇതാണ് കുപ്രചാരണങ്ങളുടെ ആകത്തുക.


ജമാഅത്ത് സ്ഥാപിക്കപ്പെട്ടകാലം മുതല്‍ ഇന്നുവരെ അതാണ് പതിവ്. സ്ഥാപക നേതാക്കള്‍ മുതല്‍ സാധാരണ പ്രവര്‍ത്തകരെപ്പറ്റിവരെ നട്ടാല്‍ മുളക്കാത്ത നുണകൾ പ്രചരിപ്പിക്കുന്ന പ്രസ്ഥാനമാണത്. തങ്ങള്‍ മാത്രമാണ് ഇസ്‌ലാമിന്റെ മൊത്ത കുത്തകക്കാര്‍ എന്ന ഗീര്‍വാണത്തിന് ഒരു കുറവുമുണ്ടാവില്ല. ജമാഅത്തിന് എല്ലാവരെയും വിമര്‍ശിക്കാം. അവരെ ആരും ഒന്നും പറയാന്‍ പാടില്ല. ഇതാണ് മനോനില. ആദ്യകാലത്ത് മുസ് ലിം ലീഗിനും നേതാക്കള്‍ക്കുമെതിരേയായിരുന്നു തെറിപ്പാട്ടുകള്‍. സമൂഹത്തില്‍ ഏറെ സ്വാധീനമുള്ളവരെ ദുര്‍ബലരാക്കി ആ സ്വാധീനം തട്ടിയെടുക്കാമെന്നായിരുന്നു വ്യാമോഹം. സയ്യിദ് അബ്ദുറഹ്മാൻ ബാഫഖി തങ്ങളേയും സി.എച്ചിനേയും കുറേക്കാലം ലേഖനങ്ങളിലൂടെ മോശക്കാരായി ചിത്രീകരിച്ചു.

മുസ്‌ലിം ലീഗിനെ മോശക്കാരാക്കിയാല്‍ ആളുകളെല്ലാം ജമാഅത്തിലേക്ക് വരുമെന്നായിരുന്നു ഇവരുടെ കണക്കുകൂട്ടല്‍. അത് നടന്നില്ല. ലീഗിനെ ഒരു പോറലുമേല്‍പ്പിക്കാന്‍ ഇവര്‍ക്കായില്ല. പിന്നീട് സുന്നികള്‍ക്കും മുജാഹിദുകള്‍ക്കും നേരെ തിരിഞ്ഞു. അതും ഫലിച്ചില്ല. ഒച്ചപ്പാടുണ്ടാക്കി മെച്ചക്കാരാകാനുള്ള എല്ലാ ശ്രമങ്ങളും പൊളിഞ്ഞു പാളീസായി. സേട്ടു സാഹിബിനെയും അബ്ദുന്നാസർ മഅ്ദനിയേയും ഇളക്കിവിട്ട് ലീഗിനെ തകര്‍ക്കാനുള്ള ശ്രമവും പരാജയപ്പെട്ടു. ആര്‍.എസ്.എസുമായി ഒളിഞ്ഞും തെളിഞ്ഞും ബന്ധമുണ്ടാക്കി നേട്ടം കൊയ്യാമെന്ന കണക്കുകൂട്ടലുകളും പിഴച്ചു. ആര്‍ക്കും വേണ്ടാത്ത, സ്വാധീനമൊന്നുമില്ലാത്ത സംഘടനയായി ഇന്നും അവര്‍ അവശേഷിക്കുന്നു. രാഷ്ട്രീയപ്പാര്‍ട്ടി ഉണ്ടാക്കി പത്രത്തിൻ്റെയും ചാനലിൻ്റെയും ബലത്തില്‍ എല്ലാം നേടിയെടുക്കാമെന്ന് കരുതിയിട്ടും ഒന്നും നടന്നില്ല. വളര്‍ച്ചയൊട്ടുമില്ലാതെ, തളര്‍ച്ചയിലേക്ക് കൂപ്പുകുത്താനാണ് ജമാഅത്തിന്റെ വിധി. ഇസ്‌ലാമിനെ ചെരുപ്പിനൊപ്പിച്ച് മുറിക്കാന്‍ ശ്രമിച്ചവര്‍ക്കൊക്കെ ചരിത്രത്തില്‍ ഇതേ ഗതിയാണ് ഉണ്ടായിട്ടുള്ളത്. ചരിത്രം ആവര്‍ത്തിച്ചുകൊണ്ടേയിരിക്കുന്നു.

അവിഭക്ത ഇന്ത്യയില്‍ ജമാഅത്തെ ഇസ്‌ലാമി രൂപീകരിച്ചപ്പോള്‍ അതിന്റെ മുന്‍നിരയിലുണ്ടായിരുന്ന നേതാക്കളാണ് മൗലാന വഹീദുദ്ദീന്‍ ഖാന്‍, അബുല്‍ ഹസന്‍ അലി നദ്‌വി, മൗലാന മന്‍സൂര്‍ നുഅ്മാനി, അമീന്‍ അഹ്സന്‍ ഇസ്‌ലാഹി, മൗലാന ഹാമിദലി എന്നിവരെല്ലാം. ഇവരെല്ലാം പിന്നീട് സംഘടന വിട്ടുപോയി. അതുപോലെ ഷംസ് പീര്‍ സാദ തുടങ്ങിയ അമീറുമാര്‍ വേറെയുമുണ്ട്. ഇവരെക്കുറിച്ചെല്ലാം പിന്നീട് ജമാഅത്ത് പ്രസിദ്ധീകരണങ്ങള്‍ നിരന്തരം നുണകള്‍ എഴുതി പ്രചരിപ്പിക്കുകയായിരുന്നു. വ്യക്തിപരമായ അധിക്ഷേപങ്ങള്‍വരെ ഉറുദു പ്രസിദ്ധീകരണങ്ങളില്‍ ധാരാളമായി വന്നു. ഇവരെപ്പറ്റി എന്തും പറയാവുന്ന മാനസികനിലയിലേക്ക് അന്നത്തെ ജമാഅത്ത് നേതൃത്വം തരംതാണിരുന്നു. അബുല്‍ ഹസന്‍ അലി നദ്‌വി മൗദൂദിയുടെ പരിഭാഷകന്‍ മാത്രമാണെന്നുവരെ അവര്‍ പറഞ്ഞുപരത്തി. ഇവർ പറഞ്ഞ അഭിപ്രായ വ്യത്യാസങ്ങള്‍ ഇസ്‌ലാമിക പ്രമാണങ്ങളുടെ അടിസ്ഥാനത്തില്‍ പരിശോധിക്കാനോ തെറ്റുതിരുത്താനോ ജമാഅത്ത് തയാറായിരുന്നില്ല.

സംഘടനയില്‍നിന്ന് പുറത്ത് പോയവരെപ്പറ്റി പരദൂഷണവും അപവാദവും പറഞ്ഞ് കാലം കഴിക്കാനായിരുന്നു ജമാഅത്തിന് താല്‍പര്യം. നദ്‌വിയും നുഅ്മാനിയും വഹീദുദ്ദീന്‍ ഖാനും ഉയര്‍ത്തിയ കാതലായ വിമര്‍ശനങ്ങള്‍ക്ക് മറുപടി പറയാനൊന്നും അവര്‍ക്ക് സാധിക്കുമായിരുന്നില്ല. അനേകം കനപ്പെട്ട ഗ്രന്ഥങ്ങള്‍ ഇവരുടെ തൂലികയിലൂടെ ഹിന്ദിയിലും ഉറുദുവിലും പുറത്ത് വന്നു. അതോടെ ജമാഅത്തെ ഇസ്‌ലാമി പ്രതിസന്ധിയിലായി. അതിന് പരിഹാരമായി ഗ്രന്ഥങ്ങള്‍ രചിക്കുന്നതിന് പകരം രചയിതാക്കളെ വ്യക്തിപരമായി കുറ്റം പറഞ്ഞ് രക്ഷപ്പെടാന്‍ ശ്രമങ്ങളായി. ഉത്തരം മുട്ടുമ്പോള്‍ കൊഞ്ഞനം കുത്തുക എന്ന പതിവുതന്നെ. ജമാഅത്തെ ഇസ്‌ലാമി ഇതുവരെ മറുപടി പറയാത്ത പണ്ഡിതോചിതമായ നിരവധി വിമര്‍ശനങ്ങള്‍ ഈ മേഖലയിലുണ്ട്. ഈ പതിവുതന്നെയാണ് കേരളത്തിലെ ജമാഅത്തുകാരും പിന്തുടരുന്നത്. അതിന്റെ സൂചനകള്‍ മാത്രമാണ് ഈ ലേഖനത്തില്‍ നല്‍കാനുദ്ദേശിക്കുന്നത്.


ഇന്ത്യയിൽ അറിയപ്പെടുന്ന ഇസ്‌ലാമിക പ്രബോധകനായിരുന്നു മലയാളിയായിരുന്ന കെ.എം രിയാലു. അദ്ദേഹം 14 വര്‍ഷം ജമാഅത്ത് അഖിലേന്ത്യാ പ്രതിനിധിസഭയിലും 12 വര്‍ഷം സംസ്ഥാന ശൂറയിലും അംഗമായിരുന്നു. മാധ്യമം സ്ഥാപിച്ചതിലും അദ്ദേഹത്തിന്റെ പങ്ക് എടുത്തുപറയേണ്ടതാണ്. പ്രവാചകന്‍മാരുടെ പ്രബോധന മാതൃകയില്‍നിന്ന് സംഘടന വ്യതിചലിച്ചപ്പോള്‍ അദ്ദേഹം പിന്മാറുകയും സ്വന്തം നിലയില്‍ ഇന്ത്യയിലാകെ പ്രബോധനം നടത്താന്‍ സംവിധാനമുണ്ടാക്കുകയും ചെയ്തു. അദ്ദേഹത്തെക്കുറിച്ച് ജമാഅത്ത് നിരവധി കുപ്രചാരണങ്ങളാണ് അഴിച്ചുവിട്ടത്. സത്യവുമായി പുലബന്ധം ഇല്ലാത്തതായിരുന്നു അവയെല്ലാം. രിസാല വാരികക്കു നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം തന്നെ പറയുന്നത് കാണുക; 'മറ്റുള്ളവരെ നിന്ദ്യരാക്കുന്നതിലും ഇടിച്ചുതാഴ്ത്തുന്നതിലും യാതൊരു മനസാക്ഷിയുമില്ലാത്തവരാണ് ജമാഅത്തുകാര്‍. സിദ്ദീഖ് ഹസന്‍ പറഞ്ഞ കളവുകളെല്ലാം ഒ. അബ്ദുല്ല സാഹിബ് എഴുതിയപ്പോഴാണ് മാപ്പു പറയാന്‍ വന്നിരിക്കുന്നത്. കളവ് പറയുന്നതിലും നുണ പ്രചരിപ്പിക്കുന്നതിലും ആര്‍ക്കെങ്കിലും അവാര്‍ഡ് കൊടുക്കുകയാണെങ്കില്‍ അത് സിദ്ദീഖ് ഹസനാണ് കൊടുക്കേണ്ടത്. ഞാന്‍ ഒരു ഹിന്ദു സ്ത്രീയെ വിവാഹം ചെയ്ത് ഹൈദരാബാദില്‍ കൂടിയിരിക്കുകയാണെന്നാണ് ഇവര്‍ പ്രചരിപ്പിച്ചത്. ഇത് ജമാഅത്ത് ഓഫിസില്‍ നിന്ന് എസ്.എ റഷീദ് എന്നയാള്‍ പറഞ്ഞതാണ്. ചേന്ദമംഗല്ലൂര്‍ കോളജിന്റെ മുന്‍ പ്രിന്‍സിപ്പൽ, ഇപ്പോള്‍ പ്രിന്‍സിപ്പലാണോ എന്ന് എനിക്കറിയില്ല. ഇത്ര ശുദ്ധമായ നുണ എന്റെ ജീവിതത്തില്‍ ഒരാളും പറഞ്ഞിട്ടില്ല.

ഞാന്‍ വിവാഹം ചെയ്തത് ഒരു പുതു മുസ്‌ലിമിനെയാണ്. കുവൈത്തിലെ ഐ.പി.സി അറിയില്ലെന്ന് പറയാന്‍ സിദ്ദീഖ് ഹസനോ ജമാഅത്തെ ഇസ്‌ലാമിക്കോ കഴിയുമോ? എനിക്കതില്‍ യാതൊരു പരിഭവവുമില്ല. ഇതിലും രസകരമാണ് മറ്റൊരു നുണ. തിരുവനന്തപുരത്ത് കുറേ ഡോക്ടർമാരും എൻജിനീയർമാരും ചേര്‍ന്ന് ഒരു ദഅ്‌വാ യോഗം സംഘടിപ്പിച്ചു. എന്നെ ക്ഷണിച്ചു. സ്ത്രീകളും പുരുഷന്മാരും അടങ്ങിയ വലിയ സദസ്. ഞാന്‍ പ്രസംഗിക്കാന്‍ എഴുന്നേറ്റപ്പോള്‍ സദസില്‍നിന്ന് ഒരാള്‍ ചോദിച്ചു. താങ്കളെ ഈ പരിപാടിക്ക് ക്ഷണിച്ചതറിഞ്ഞ ജമാഅത്തെ ഇസ്‌ലാമിക്കാര്‍ പറഞ്ഞത് അഞ്ചാമത് വിവാഹം ചെയ്തതിന് ജമാഅത്തില്‍നിന്ന് പുറത്താക്കിയ ആളാണ് ഈ രിയാലു എന്നാണ്. ഇത് ശരിയാണോ? മാന്യന്മാരുടെ സദസില്‍വച്ച് ഇങ്ങനെ ഒരു ചോദ്യം വന്നാല്‍ എന്താണ് അവസ്ഥ? അത് പറഞ്ഞയാളോട് കടലാസിലെഴുതി ഒപ്പിട്ടുതരാന്‍ പറയുക. എന്നാല്‍ നിയമനടപടി സ്വീകരിച്ച് അയാള്‍ക്ക് കാണിച്ചുകൊടുക്കും എന്ന് ഞാന്‍ മറുപടി പറഞ്ഞു. ഒരു മുസ്‌ലിമിനെക്കുറിച്ച് പറയാന്‍ പാടില്ലാത്ത അങ്ങേയറ്റത്തെ തോന്നിയവാസമാണ് ഈ പറഞ്ഞിരിക്കുന്നത്. അപമാനിക്കാന്‍ എന്തും അവര്‍ പറയും. അഞ്ചുനേരം നിസ്‌കരിക്കുന്ന ഒരു വിശ്വാസിയെ അപമാനിക്കരുതെന്ന് ഇതുവരെ അവര്‍ക്ക് മനസിലായിട്ടില്ല. സ്വന്തം കാര്യത്തിന് എന്തു കളവും അവര്‍ പറയും' -(രിസാല അഭിമുഖം).


'

ജമാഅത്തെ ഇസ്‌ലാമി വിട്ടപ്പോള്‍ വലിയ ആശ്വാസം തോന്നി. എന്നാല്‍ സംഘടന പലവിധ ആരോപണങ്ങളും പ്രവര്‍ത്തകര്‍ക്കിടയില്‍ പറഞ്ഞുപരത്തി എന്നത് നേര്. അതിനൊന്നും മറുപടി പറയാന്‍ ഞാന്‍ മുതിര്‍ന്നില്ല. ഇസ്‌ലാമിക പ്രബോധനം എന്ന വലിയ ബാധ്യത മുന്നിലുണ്ടായിരിക്കെ ജമാഅത്ത് എന്നെക്കുറിച്ച് പറയുന്ന അവാസ്തവ കാര്യങ്ങള്‍ മുഖവിലക്കെടുക്കാതെ ഞാന്‍ പ്രബോധനരംഗത്ത് കൂട്ടായ പ്രവര്‍ത്തനങ്ങള്‍ക്ക് രൂപംനല്‍കി എന്നതാണ് സത്യം. ജമാഅത്തെ ഇസ്‌ലാമി അല്ലാത്ത ഇന്ത്യയിലെ മറ്റെല്ലാ ഇസ്‌ലാമിക സംഘടനകളെയും ഇക്കാര്യത്തില്‍ സഹകരിപ്പിക്കാന്‍ എനിക്ക് സാധിക്കുകയുണ്ടായി. ജമാഅത്തെ ഇസ് ലാമിയില്‍ നിന്നുകൊണ്ട് പ്രബോധന രംഗത്ത് ദൗത്യം പൂര്‍ത്തിയാക്കാന്‍ കഴിയില്ലെന്ന് ബോധ്യമായപ്പോഴാണ് ഞാന്‍ സംഘടനാ ചട്ടക്കൂടുകള്‍ ഭേദിച്ച് പുറത്തുവന്നത് '(കെ.എം. രിയാലു: ഒറ്റക്ക് ഒരു പ്രസ്ഥാനമായി മാറിയ പ്രബോധകന്‍. പേജ് -220).

(തുടരും)



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മല്ലു ഹിന്ദു വാട്സ്ആപ്പ് ഗ്രൂപ്പ്; വീണ്ടും അന്വേഷണത്തിനൊരുങ്ങി പൊലിസ്

Kerala
  •  24 days ago
No Image

കറന്റ് അഫയേഴ്സ്-21-11-2024

PSC/UPSC
  •  24 days ago
No Image

മദ്യനയ അഴിമതി; കെജ് രിവാളിന് എതിരായ വിചാരണ സ്റ്റേ ചെയ്യാൻ വിസമ്മതിച്ച് ഹൈകോടതി

National
  •  24 days ago
No Image

സിനിമാ വ്യവസായത്തെ നിയന്ത്രിക്കാന്‍ പെരുമാറ്റച്ചട്ടം വേണം; ഡബ്ല്യു.സി.സി ഹൈക്കോടതിയില്‍

Kerala
  •  24 days ago
No Image

നഴ്‌സിങ് വിദ്യാര്‍ഥിനിയുടെ മരണത്തില്‍ പ്രതിഷേധം; പത്തനംതിട്ടയില്‍ നാളെ കെ.എസ്.യു വിദ്യാഭ്യാസ ബന്ദ്

Kerala
  •  24 days ago
No Image

ലഗേജിനായി ഇനി കാത്തിരിക്കേണ്ടി വരില്ല; ദുബൈയിലെ ഈ എയർപോർട്ട് വഴിയുള്ള യാത്രക്കാർക്ക് കൂടുതൽ സൗകര്യങ്ങൾ ഒരുക്കുന്നു

uae
  •  24 days ago
No Image

ഓണ്‍ലൈനില്‍ വാങ്ങിയ ഹെയർ ഡ്രയർ പൊട്ടിത്തെറിച്ച് യുവതിയുടെ ഇരു കൈപ്പത്തികളും അറ്റുപോയി

National
  •  24 days ago
No Image

യുഎഇയിൽ ദേശീയ പ്രതിരോധ കുത്തിവയ്പ്‌പ് പദ്ധതിയിലൂടെ ജനസംഖ്യയുടെ 90 ശതമാനത്തിലേറെ ജനങ്ങളും സുരക്ഷിതരെന്ന് കണക്കുകൾ

uae
  •  24 days ago
No Image

സ്വകാര്യ ബസ് ഇടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

Kerala
  •  24 days ago
No Image

ദുബൈ റൺ 2024; നവംബർ 24 ന് ദുബൈയിലെ നാല് റോഡുകള്‍ താല്‍ക്കാലികമായി അടച്ചിടും

uae
  •  24 days ago