HOME
DETAILS

തേജീന്ദർ ബാഗ നിരവധി കേസുകളിൽ പ്രതി ബി.ജെ.പി നേതൃത്വത്തിലെത്തിയത് വളരെ പെട്ടെന്ന്

  
backup
May 07 2022 | 18:05 PM

%e0%b4%a4%e0%b5%87%e0%b4%9c%e0%b5%80%e0%b4%a8%e0%b5%8d%e0%b4%a6%e0%b5%bc-%e0%b4%ac%e0%b4%be%e0%b4%97-%e0%b4%a8%e0%b4%bf%e0%b4%b0%e0%b4%b5%e0%b4%a7%e0%b4%bf-%e0%b4%95%e0%b5%87%e0%b4%b8%e0%b5%81


കെ.എ സലിം
ന്യൂഡൽഹി
രണ്ടാം യു.പി.എ സർക്കാരിന്റെ കാലത്ത് ഭഗത് സിങ് ക്രാന്തി സേനയെന്ന പേരിലൊരു സംഘമുണ്ടാക്കി ഡൽഹിയിൽ അക്രമങ്ങൾക്ക് നേതൃത്വം നൽകിയാണ് തേജീന്ദർപാൽ സിങ് ബാഗയെന്ന ബി.ജെ.പി നേതാവിന്റെ ഉദയം. സ്‌കൂൾകാലം മുതൽ ആർ.എസ്.എസുകാരനായിരുന്നു. ആദ്യകാലത്ത് സോഷ്യൽ മീഡിയയിലൂടെ മാത്രം നടത്തിയിരുന്ന വിദ്വേഷപ്രചാരണം ആവശ്യത്തിന് അനുയായികളെ കിട്ടിയപ്പോൾ തെരുവിലെത്തി. കശ്മിരിൽ ഹിതപരിശോധന നടത്തണമെന്ന് ടെലിവിഷൻ ചർച്ചയിൽ ആവശ്യപ്പെട്ടതിന് പ്രമുഖ അഭിഭാഷകൻ പ്രശാന്ത് ഭൂഷണെ 2011 ഒക്ടോബറിൽ ഓഫിസിൽക്കയറി മർദിച്ചതോടെയാണ് തേജീന്ദർ ബാഗയെന്ന പേര് മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടു തുടങ്ങിയത്.


ഡൽഹിയിൽ അരുന്ധതിറോയിയും ഹുരിയത്ത് നേതാവ് അലിഷാ ഗിലാനിയും പങ്കെടുത്ത കശ്മിർ സെമിനാറിൽ അതിക്രമിച്ചുകയറി ബഹളമുണ്ടാക്കൽ, കേന്ദ്ര മന്ത്രിയായിരുന്ന ശരത് പവാറിന്റെ മുഖത്തടിക്കൽ, കശ്മിരിനെക്കുറിച്ചുള്ള പുസ്തകപ്രകാശന ചടങ്ങിൽ അക്രമമുണ്ടാക്കൽ തുടങ്ങി ഡൽഹിയിൽ അക്കാലത്ത് നടന്ന അക്രമങ്ങളിലെല്ലാമുണ്ടായിരുന്നു ബാഗയ്ക്ക് പങ്ക്. ഡൽഹിയിലെ അണ്ണാ ഹസാരെ സമരത്തിൽ സജീവമായി ബാഗയും സംഘവുമുണ്ടായിരുന്നു. 2014ലെ തെരഞ്ഞെടുപ്പിൽ നരേന്ദ്രമോദിക്കായി വരാണസിയിൽ പ്രചാരണം നടത്തുന്ന ബാഗയെയാണ് പീന്നീട് കണ്ടത്. ബി.ജെ.പി അധികാരത്തിലെത്തിയതോടെ ബാഗ തെരുവിൽ നിന്ന് അപ്രത്യക്ഷനായി. 2015ൽ നരേന്ദ്രമോദിയെ പുകഴ്ത്തുന്ന ലേഖനങ്ങളുമായി നമോ പത്രികയെന്ന പേരിൽ ഒരു ബ്ലോഗുണ്ടാക്കി. അതേവർഷം തന്നെ മോദിയുടെ ക്ഷണപ്രകാരം പ്രധാനമന്ത്രിയുടെ വസതിയിലെത്തിയ ബാഗ ബി.ജെ.പിയിൽ ചേർന്നു. പിന്നീട് ബാഗയെ കാണുന്നത് ബി.ജെ.പിയുടെ ഡൽഹി വക്താവായിട്ടാണ്. പിന്നാലെ യുവമോർച്ചയുടെ ദേശീയ സെക്രട്ടറിയായും വളർന്നു. ബംഗാൾ തെരഞ്ഞെടുപ്പിൽ ഡൽഹിയിൽ നിന്ന് പ്രചാരണത്തിന് പോയ സംഘത്തിലെ പ്രധാനിയായിരുന്നു ബാഗ. കൊൽക്കത്തയിൽ നടത്തിയ തുടർച്ചയായ അക്രമങ്ങൾക്ക് പിന്നാലെ പൊലിസ് ബാഗയെ അറസ്റ്റ് ചെയ്തു. ബാഗയെപ്പോലൊരു ക്രിമിനലിനെ ബി.ജെ.പി ബംഗാളിലേക്കയച്ചത് എന്തിനാണെന്ന് തനിക്കറിയാമെന്ന് മുഖ്യമന്ത്രി മമതാ ബാനർജി പറയുകയും ചെയ്തു. 2020ലെ ഡൽഹി തെരഞ്ഞെടുപ്പിൽ ഹരിനഗറിൽ നിന്ന് ബി.ജെ.പി സ്ഥാനാർഥിയായി മത്സരിച്ചെങ്കിലും തോറ്റു. ഡൽഹിയിൽ നടന്ന എല്ലാ സംഘ്പരിവാർ അതിക്രമങ്ങളിലും ബാഗയ്ക്ക് പങ്കുണ്ടായിരുന്നു. സോഷ്യൽ മീഡിയയിലൂടെ ബാഗ നടത്തുന്ന വിദ്വേഷ പ്രചാരണങ്ങൾക്ക് നേരെ ഡൽഹി പൊലിസ് കണ്ണടച്ചു. എന്നാൽ, കെജ്‌രിവാളിനെതിരേ വിദ്വേഷ പ്രചാരണം നടത്തിയതോടെ ബാഗക്കെതിരേ പഞ്ചാബ് പൊലിസ് കേസെടുത്തു. ചോദ്യംചെയ്യലിന് ഹാജരാകാൻ പൊലിസ് അഞ്ചു സമൻസ് അയച്ചെങ്കിലും അതെല്ലാം അവഗണിച്ചു. ഇതോടെയാണ് പഞ്ചാബ് പൊലിസ് ബാഗയെ വീട്ടിലെത്തി അറസ്റ്റ് ചെയ്തത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ചൈനയിൽ അക്രമാസക്തനായി വിദ്യാർത്ഥി; 8 പേ‍രെ കുത്തിക്കൊലപ്പെടുത്തി, 17 പേർക്ക് പരിക്ക്

International
  •  a month ago
No Image

4 മണിക്കൂറിലെ തെരച്ചിലിനൊടുവിൽ ചാടിപ്പോയ പ്രതിയെ പിടികൂടി പൊലിസ്

Kerala
  •  a month ago
No Image

അനധികൃത വാഹന പരിഷ്‌കാരങ്ങള്‍; 13 പരിശോധനാ ചെക്ക്‌പോസ്റ്റുകള്‍ സ്ഥാപിച്ച് ദുബൈ പൊലിസ്

uae
  •  a month ago
No Image

തെലുങ്കർക്കെതിരായ അപകീർത്തി പരാമർശം; നടി കസ്തൂരി അറസ്റ്റില്‍

National
  •  a month ago
No Image

ലോകത്തിലെ ആദ്യ ഫുട്‌ബോള്‍ തീം പാര്‍ക്ക് ദുബൈയില്‍; ഉദ്ഘാടന ചടങ്ങില്‍ മുഖ്യാതിഥിയായി റോബര്‍ട്ടോ കാര്‍ലോസ് 

uae
  •  a month ago
No Image

സ്ത്രീകൾ പൊലിസിനെ ആക്രമിച്ച് പ്രതിയെ രക്ഷപ്പെടുത്തി; വനിതാ പൊലിസില്ലാത്തത് തിരിച്ചടിയായി

latest
  •  a month ago
No Image

അടിയന്തര സാഹചര്യങ്ങളില്‍ തിരച്ചലിനും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും ഇനി ഡ്രോണ്‍ ഉപയോഗിക്കാന്‍ സഊദി 

Saudi-arabia
  •  a month ago
No Image

വനത്തിനുള്ളിലെ എക്സൈസ് പരിശോധനയിൽ പിടികൂടിയത് 465 ലിറ്റർ കോടയും വാറ്റുപകരണങ്ങളും

latest
  •  a month ago
No Image

മാർക്ക് കുറഞ്ഞതിന് അധ്യാപിക ശകാരിച്ചു; പ്രതികാരമായി കസേരയ്ക്കടിയിൽ 'പടക്ക ബോംബ്' പൊട്ടിച്ച് വിദ്യാർത്ഥികൾ

National
  •  a month ago
No Image

തൊഴില്‍, താമസ, അതിര്‍ത്തി സുരക്ഷാനിയമ ലംഘനം; സഊദിയില്‍ ഒരാഴ്ചക്കിടെ പിടിയിലായത് 20,124 നിയമലംഘകര്‍ 

Saudi-arabia
  •  a month ago