വെണ്ണലയില്‍ പി.സി ജോര്‍ജിന്റെ വിദ്വേഷ പ്രസംഗം; അറസ്റ്റ് തടയാതെ കോടതി, വാദം 16ലേക്ക് മാറ്റി
കൊച്ചി: വെണ്ണലയില്‍ പി.സി ജോര്‍ജ് നടത്തിയ വിദ്വേഷ പ്രസംഗക്കേസില്‍ അറസ്റ്റ് തടയാതെ കോടതി. എറണാകുളം ജില്ലാ സെഷന്‍സ് കോടതിയാണ് ജാമ്യാപേക്ഷയില്‍ അറസ്റ്റ് തടയാതെ കോടതി വാദം മാറ്റിയത്. പി.സി ജോര്‍ജിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയിലെ വാദം കേള്‍ക്കുന്നത് കോടതി ഈ മാസം 16ലേക്ക് മാറ്റുകയായിരുന്നു. ഇടക്കാല ഉത്തരവെന്ന ആവശ്യവും കോടതി അംഗീകരിച്ചില്ല.
53 എ, 295 എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസ്. വെണ്ണല ശിവക്ഷേത്രത്തില്‍ നടത്തിയ പ്രസംഗത്തില്‍ വര്‍ഗീയ പരാമര്‍ശം നടത്തിയെന്നാണ് പൊലിസിന്റെ കണ്ടെത്തല്‍.
എന്നാല്‍ മറുപടിക്ക് കൂടുതല്‍ സമയം വേണമെന്ന ജോര്‍ജിന്റെ ആവശ്യം പരിഗണിച്ചാണ് വാദം കേള്‍ക്കുന്നത് കോടതി മാറ്റിവച്ചത്.
അതേ സമയം തന്റെ പ്രസംഗത്തില്‍ മതവിദ്വേഷമില്ലെന്നാണ് പി.സി ജോര്‍ജിന്റെ വാദം. പ്രസംഗത്തിന്റെ പൂര്‍ണരൂപം കേട്ടാല്‍ അത് മനസിലാകും. പ്രസംഗത്തിന്റെ ചില ഭാഗങ്ങള്‍ അടര്‍ത്തിയെടുത്താണ് തനിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്നും അദ്ദേഹം കോടതിയെ അറിയിച്ചു.
എന്നാല്‍ ജാമ്യവ്യവസ്ഥ ലംഘിച്ചെന്നും സമാനകുറ്റം ആവര്‍ത്തിക്കുന്ന ജോര്‍ജിനെ കോടതി നിയന്ത്രിക്കണമെന്നുമായിരുന്നു പ്രോസിക്യൂഷന്റെ ആവശ്യം. കഴിഞ്ഞദിവസമാണ് മതവിദ്വേഷ പ്രസംഗത്തിന്റെ പേരില്‍ പിസി ജോര്‍ജിനെതിരെ പാലാരിവട്ടം പൊലിസ് കേസെടുത്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."