ഡല്‍ഹിയില്‍ ഒരാഴ്ച കൂടി ലോക്ക്ഡൗണ്‍; കേസുകള്‍ കുറയുന്നത് തുടര്‍ന്നാല്‍ അണ്‍ലോക്കിങ് ആരംഭിക്കും
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ലോക്ക് ഡൗണ്‍ ഒരാഴ്ച കൂടി നീട്ടി. കേസുകള്‍ കുറയുന്നത് തുടര്‍ന്നാല്‍ അണ്‍ലോക്കിങ് ആരംഭിക്കുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. മെയ് 31 പുലര്‍ച്ചെ അഞ്ചു വരെയാണ് ലോക്ക്ഡൗണ്‍ നീട്ടിയിരിക്കുന്നത്.
24 മണിക്കൂറിനിടെ 1600 കേസുകളാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.
ഈ തരംഗം എത്രനാള്‍ തുടരുമെന്ന് നമുക്ക പറയാനാവില്ല. എന്നാല്‍ ജനങ്ങള്‍ സഹകരിച്ച ഒരുമാസം കൊണ്ട് ഒരു കുടുംബം പോലെയാണ് ഡല്‍ഹി കൊവിഡിനെതിരെ പോരാടിയത്. അതും ഓക്സിജന്‍ ക്ഷാമം അനുഭവിക്കുമ്പോള്‍ പോലും. ഇപ്പോള്‍ ചെറിയ രീതിയില്‍ വാക്സിന് ക്ഷാമം അനുഭവപ്പെടുന്നുണ്ട്. എന്നാല്‍ നാമതിനും പരിഹാരം കണ്ടെത്തുമെന്നാണ് എന്റെ വിശ്വാസം- കെജ്രിവാള് പറഞ്ഞു.
കഴിഞ്ഞ മാസമാണ് ഡല്‍ഹിയില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത്.
രാജ്യത്ത് പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണവും മരണവും കുറഞ്ഞതായാണ് ആരോഗ്യമന്ത്രാലയത്തിന്രെ റിപ്പോര്‍ട്ട്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 2,40,842 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 3,741 മരണവും റിപ്പോര്‍ട്ട് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."