പാക്കിസ്താനുവേണ്ടി ചാരവൃത്തി; നടത്തിയെന്ന് സംശയം മധ്യപ്രദേശില്‍ രണ്ട് യുവതികള്‍ അറസ്റ്റില്‍
ഭോപ്പാല്‍: പാക് ചാരസംഘടനയായ ഐ.എസ്.ഐക്കുവേണ്ടി ചാരവൃത്തി നടത്തിയെന്ന സംശയത്തില്‍ സഹോദരികളായ രണ്ടു യുവതികളെ മധ്യപ്രദേശ് പൊലിസ് അറസ്റ്റ് ചെയ്തു. കൗസര്‍ഖാന്‍, ഹിനാഖാന്‍ എന്നിവരാണ് അറസ്റ്റിലായത്.
മധ്യപ്രദേശിലെ മഹു ജില്ലയിലാണ് സംഭവം. ഇരുവരും സമൂഹമാധ്യമം വഴി ഐ.എസ്.ഐ ഏജന്റുമാരെന്ന് സംശയിക്കുന്ന പാക്കിസ്താന്‍ സ്വദേശികളുമായി ബന്ധം സ്ഥാപിച്ചെന്നും അവര്‍ക്കു വിവരങ്ങള്‍ കൈമാറിയതായി സംശയിക്കുന്നു എന്നുമാണ് പൊലിസ് പറയുന്നത്. ഇരുവരെയും ഗാവ്‌ലി പലാസ്യയിലെ വീട്ടില്‍ തടങ്കലിലാക്കി പൊലിസ് ചോദ്യം ചെയ്തുവരികയാണ്. മധ്യപ്രദേശ് ഭീകരതാ വിരുദ്ധ സംഘവും മിലിറ്ററി ഇന്റലിജന്‍സും ഇരുവരെയും ചോദ്യം ചെയ്യുന്നുണ്ട്.യുവതികളുടെ ഒരു ബന്ധുവിനെയും ചോദ്യം ചെയ്തിരുന്നെങ്കിലും അവരെ വിട്ടയച്ചു. യുവതികളില്‍ മൂത്തയാള്‍ വൈദ്യുതി കമ്പനിയിലും രണ്ടാമത്തെയാള്‍ അധ്യാപികയായും ജോലി ചെയ്യുകയാണ്. ഇവരുടെ പിതാവ് നേരത്തെ സൈന്യത്തില്‍ ജോലി ചെയ്തിരുന്നു. മിലിറ്ററി കണ്‍ടോണ്‍മെന്റിലാണ് കൂടുംബം താമസിക്കുന്നത്. യുവതികള്‍ക്ക് അവിടെയുള്ള മറ്റു സൈനികോദ്യോഗസ്ഥരുമായി പരിചയമുണ്ട്. ഇവരെ ഉപയോഗിച്ച് ഐ.എസ്.ഐ വിവരങ്ങള്‍ ചോര്‍ത്തിയെന്നാണ് പൊലിസിന്റെ സംശയം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."