രാജ്യത്ത് ആദ്യമായി 5 ജി വീഡിയോകോള്‍ ചെയ്ത് കേന്ദ്രമന്ത്രി അശ്വനി വൈഷ്ണവ്; വീഡിയോ വൈറല്‍
ചെന്നൈ: രാജ്യത്ത് തദ്ദേശീയമായി വികസിപ്പിച്ച 5ജി നെറ്റ്‌വര്‍ക്കില്‍ നിന്ന് ആദ്യ വീഡിയോ കോള്‍ ചെയ്ത് കേന്ദ്ര വാര്‍ത്താ വിനിമയ മന്ത്രി അശ്വനി വൈഷ്ണവ്. മദ്രാസ് ഐ.ഐ.ടിയില്‍ വെച്ചാണ് രാജ്യത്തെ ആദ്യത്തെ 5 ജി വിഡിയോ, ഓഡിയോ കോളിന്റെ പരീക്ഷണം അശ്വനി വൈഷ്ണവ് നിര്‍വഹിച്ചത്.
തദ്ദേശീയമായി സേവനങ്ങളും ഉത്പന്നങ്ങളും നിര്‍മ്മിക്കുകയെന്ന പ്രധാനമന്ത്രിയുടെ ആത്മനിര്‍ഭര്‍ കാഴ്ചപ്പാടിന്റെ സാക്ഷാത്കാരമാണിതെന്ന് അശ്വിനി വൈഷ്ണവ് പറഞ്ഞു. എന്‍ഡ് ടു എന്‍ഡ് നെറ്റ്‌വര്‍ക്ക് പൂര്‍ണമായും രാജ്യത്ത് തന്നെയാണ് രൂപകല്പന ചെയ്തതെന്നും വികസിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു.
ഈ വര്‍ഷം ഓഗസ്റ്റ്‌സെപ്റ്റംബര്‍ മാസത്തോടെ രാജ്യത്ത് 5G സേവനങ്ങളുടെ വാണിജ്യപരമായ റോള്‍ ഔട്ട് ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവില്‍ ടെലികോം കമ്പനികള്‍ക്ക് 5G സേവനങ്ങളുടെ ട്രയല്‍ നടത്താന്‍ മാത്രമേ അനുമതിയുള്ളൂ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."