HOME
DETAILS
MAL
മാനനഷ്ടക്കേസില്‍ രാഹുല്‍ ഗാന്ധിക്ക് പട്ന കോടതിയുടെ നോട്ടിസ്
backup
March 30 2023 | 06:03 AM
പട്ന: മാനനഷ്ടക്കേസില്‍ രാഹുല്‍ ഗാന്ധി ഏപ്രില്‍ 12ന് ഹാജരാകണമെന്ന് പട്ന കോടതിയുടെ നോട്ടിസ്. ബി.ജെ.പി നേതാവ് സുശീല്‍ കുമാര്‍ മോദി നല്കിയ പരാതിയിലാണ് നോട്ടിസ് അയച്ചിരിക്കുന്നത്.
കഴിഞ്ഞയാഴ്ച രാഹുലിനെ രണ്ട് വര്‍ഷം തടവിന് ശിക്ഷിക്കുകയും തുടര്‍ന്ന് എം.പി സ്ഥാനത്തുനിന്ന് അയോഗ്യനാക്കപ്പെടുന്നതിലേക്കും നയിച്ച സൂറത്തിലെ കേസിന് ആധാരമായ വിഷയത്തിലാണ് പട്നയിലെ ഈ കേസും. സൂറത്തിലെ കേസില്‍ രാഹുല്‍ ഇപ്പോള്‍ ജാമ്യത്തിലാണ്. ഗുജറാത്തിലെ ബി.ജെ.പി എം.എല്‍.എ പൂര്‍ണേഷ് മോദിയാണ് സൂറത്തില്‍ കേസ് നല്‍കിയിരുന്നത്.
കര്‍ണാടകയിലെ കോലാറില്‍ 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ രാഹുല്‍ നടത്തിയ പ്രസംഗമാണ് കേസുകള്‍ക്കാധാരം. ''കള്ളന്മാരുടെയെല്ലാം പേരുകളില്‍ എന്തുകൊണ്ടാണ് മോദിയുള്ളത്? നീരവ് മോദി, ലളിത് മോദി, നരേന്ദ്ര മോദി…'' എന്നിങ്ങനെയായിരുന്നു പ്രസംഗം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."