HOME
DETAILS
MAL
അട്ടപ്പാടി മധു കൊലക്കേസ് വിധിപ്രഖ്യാപനം ഏപ്രില്‍ 4 ന്
backup
March 30 2023 | 06:03 AM
മണ്ണാര്‍ക്കാട്: അട്ടപ്പാടി മധു വധക്കേസില്‍ വിധിപ്രഖ്യാപനം ഏപ്രില്‍ നാലിന്. മണ്ണാര്‍ക്കാട് പട്ടികജാതി, പട്ടികവര്‍ഗ കോടതിയാണ് വിധി പറയുക. ഈ മാസം പത്തിനാണ് കേസിലെ അന്തിമവാദം പൂര്‍ത്തിയായത്.
2018 ഫെബ്രുവരി 22 നാണ് അട്ടപ്പാടി ആനവായ് കടുകമണ്ണ ഊരിലെ ആദിവാസി യുവാവ് മധു കൊല്ലപ്പെടുന്നത്. അരി മോഷ്ടിച്ചെന്ന് ആരോപിച്ച് ഒരു സംഘം ആളുകള്‍ മധുവിനെ ക്രൂരമായി മര്‍ദ്ദിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്.
കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 28നാണ് മണ്ണാര്‍ക്കാട് എസ്.സിഎസ്.ടി. പ്രത്യേക കോടതിയില്‍ കേസിന്റെ വിചാരണ തുടങ്ങിയത്. 16 പ്രതികളാണ് കേസിലുള്ളത്. 129 പേരില്‍ 100 സാക്ഷികളെയാണ് കോടതി വിസ്തരിച്ചത്. ഇതില്‍ 24 പേര്‍ കൂറുമാറി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."