HOME
DETAILS

ജി.എസ്.ടി: അഴിച്ചുപണി വേണം

  
backup
May 20 2022 | 19:05 PM

%e0%b4%9c%e0%b4%bf-%e0%b4%8e%e0%b4%b8%e0%b5%8d-%e0%b4%9f%e0%b4%bf-%e0%b4%85%e0%b4%b4%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a%e0%b5%81%e0%b4%aa%e0%b4%a3%e0%b4%bf-%e0%b4%b5%e0%b5%87%e0%b4%a3%e0%b4%82


ഒ രു രാജ്യം ഒരു നികുതി എന്ന മുദ്രാവാക്യം സഫലീകരിക്കാനാണ് 2017 ജൂലൈ ഒന്നിന് കേന്ദ്ര സർക്കാർ ജി.എസ്.ടി ആവിഷ്കരിച്ചത്. ചരക്കുസേവന നികുതിയിൽ ഇന്ത്യയിൽ നടപ്പാക്കിയ ഏറ്റവും വലിയ പരിഷ്കാരമായിരുന്നു അത്. അതുവരെ ഇന്ത്യയിലുണ്ടായിരുന്ന നികുതി വ്യവസ്ഥ സങ്കീർണമായിരുന്നു. ഇതുകാരണം പുതിയ സംരംഭകർക്കും വിവിധ സംസ്ഥാനങ്ങളിലെ വ്യാപാരികൾക്കും വലിയ പ്രയാസമുണ്ടായിരുന്നു.
ഉപഭോക്താക്കൾക്കിടയിലെ നികുതി വ്യവസ്ഥ സുതാര്യമല്ലാത്തത് കുറച്ചുപേർ നികുതി വ്യവസ്ഥയ്ക്കു പുറത്തു നിൽക്കാനും സാധനങ്ങളുടെ വില വർധിക്കാനും കാരണമാകുന്നു എന്നു കണ്ടാണ് പരിഹാരമായി ഒരു രാജ്യം ഒരു നികുതി എന്നതിലേക്ക് കേന്ദ്ര സർക്കാർ സംസ്ഥാനങ്ങളെ ആനയിച്ചത്. അതു പാലിക്കാൻ കേന്ദ്രത്തിനു കഴിയാത്ത സാഹചര്യത്തിൽ കഴിഞ്ഞ ദിവസത്തെ സുപ്രിം കോടതി വിധി ജി.എസ്.ടിയിൽ ഒരു പൊളിച്ചെഴുത്ത് അനിവാര്യമാക്കിയിരിക്കുകയാണ്. ജി.എസ്.ടി കൗൺസിലിന്റെ ശുപാർശകൾ അംഗീകരിക്കാൻ കേന്ദ്രത്തിനും സംസ്ഥാനങ്ങൾക്കും ബാധ്യതയില്ലെന്നും കൗൺസിലിന് വെറുമൊരു ഉപദേശക പ്രാധാന്യമേയുള്ളൂവെന്നും കോടതി വ്യക്തമാക്കിയിരിക്കുകയാണ്.
സഹകരണ ഫെഡറലിസത്തിന്റെ ഉദാത്ത മാതൃകയായിട്ടായിരുന്നു ജി.എസ്.ടിയെ കേന്ദ്ര സർക്കാർ വിശേഷിപ്പിച്ചിരുന്നത്. എന്നാൽ കേന്ദ്രത്തിന്റെ മേൽക്കൈ പ്രകടമാക്കുന്നതായിരുന്നു പല തീരുമാനങ്ങളും. നികുതി പിരിവിന്മേലുള്ള അവകാശങ്ങളിൽ സംസ്ഥാനം കേന്ദ്രത്തിനു 44 ശതമാനം വിട്ടുകൊടുത്തപ്പോൾ കേന്ദ്രം 28 ശതമാനമാണ് വിട്ടുകൊടുത്തത്. വരുമാനം പങ്കുവയ്ക്കുന്നത് 50:50 എന്ന അനുപാതത്തിലും. കേരളത്തെ സംബന്ധിച്ചിടത്തോളം ഇത് വലിയ നഷ്ടമാണ്.


ജി.എസ്.ടി നഷ്ടപരിഹാരം നൽകുകയില്ലെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കിയതും കേരളത്തിന് ആഘാതമായിരുന്നു. 2015-16 സാമ്പത്തിക വർഷത്തെ അടിസ്ഥാനമാക്കി ആ വർഷം ഓരോ സംസ്ഥാനത്തിനും ജി.എസ്.ടിയിൽ ലയിപ്പിച്ച നികുതികളിൽനിന്ന് ലഭിച്ച മൊത്തം വരുമാനം എത്രയാണോ അതിനേക്കാൾ ഓരോ വർഷവും ഓരോ സംസ്ഥാനത്തിനും ഏറ്റവും കുറഞ്ഞത് 14 ശതമാനം വർധന ജി.എസ്.ടിയിൽ ഉണ്ടാകണമെന്നും അങ്ങനെ സംഭവിക്കുന്നില്ലെങ്കിൽ കുറവുവന്ന തുക സംസ്ഥാനങ്ങൾക്ക് നഷ്ടപരിഹാരമായി 2022 ജൂൺ 30 വരെയുള്ള അഞ്ചു വർഷക്കാലം നൽകണമെന്നും 2017 ഏപ്രിലിൽ പാസാക്കിയ ചരക്കുസേവന നികുതി (സംസ്ഥാനങ്ങൾക്കുള്ള നഷ്ടപരിഹാരം) നിയമത്തിൽ പറയുന്നുണ്ട്. അതിനാൽ കേരളത്തിൻ്റെ നഷ്ടം നികത്തിത്തരേണ്ടത് കേന്ദ്രത്തിന്റെ ഭരണഘടനാ ബാധ്യതയാണ്. ഇതു നിർവഹിക്കാനാവില്ലെന്നാണ് കേന്ദ്ര സർക്കാർ ഈയിടെ പറഞ്ഞത്.
ജി.എസ്.ടി നടപ്പാക്കിയ അവസരത്തിൽ പ്രതീക്ഷിച്ച ലക്ഷ്യങ്ങളിലെത്താൻ കഴിഞ്ഞില്ലെന്നത് നേരത്തെ തന്നെയുള്ള കേരളത്തിന്റെ പരാതിയാണ്. സംസ്ഥാനങ്ങളുടെ റവന്യൂ വരുമാനം വർധിക്കുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. ഉൽപന്നങ്ങളുടെ വില കുറയുമെന്നും കരുതിയിരുന്നു. രണ്ടും സംഭവിച്ചില്ല.


പല ന്യായങ്ങൾ നിരത്തി കേന്ദ്ര സർക്കാർ പ്രത്യക്ഷ നികുതി കുറയ്ക്കുമ്പോൾ പരോക്ഷ നികുതി വർധിപ്പിക്കുന്നു. നികുതിയിളവുകൾ വിലയിൽ പ്രതിഫലിക്കുന്നുമില്ല. പാചകവാതകവും മണ്ണെണ്ണയും ജി.എസ്.ടിയിൽ കൊണ്ടുവന്നതാണ്. എന്നാൽ വില കുറയുന്നില്ലെന്നു മാത്രമല്ല, അടിക്കടി വർധിപ്പിക്കുകയും ചെയ്യുന്നു.
സഹകരണാധിഷ്ഠിത ഫെഡറലിസവും കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിലുള്ള സഹവർത്തിത്വവും ദൃഢമാക്കുക എന്നായിരുന്നു ജി.എസ്.ടി കൊണ്ട് ഉദ്ദേശിച്ചിരുന്നത്. കൗൺസിൽ ശുപാർശകൾ ശാസനകളുടെ രൂപത്തിലായാൽ തീർച്ചയായും അത് ധനകാര്യ ഫെഡറലിസത്തെ ബാധിക്കും. കോടതിയും ഇതാണ് ചൂണ്ടിക്കാണിച്ചത്. ജി.എസ്.ടി നിയമത്തിൽ കേന്ദ്രത്തിനും സംസ്ഥാനങ്ങൾക്കും തുല്യാവകാശമാണ് ഉള്ളതെന്നിരിക്കെ തീരുമാനങ്ങൾ കേന്ദ്രത്തിന് സംസ്ഥാനങ്ങളുടെ മേൽ അടിച്ചേൽപ്പിക്കാനാവില്ല. കേന്ദ്രം നിരവധി വാഗ്ദാനങ്ങൾ നൽകിയാണ് സംസ്ഥാനങ്ങളെ ജി.എസ്.ടി സംവിധാനത്തിലേക്കു കൊണ്ടുവന്നത്. ശേഷം അവരെ കൈയൊഴിയുകയെന്നത് വിശ്വാസവഞ്ചനയാണ്.


ജി.എസ്.ടി കൗൺസിലിന്റെ ശുപാർശകൾ തള്ളിക്കളയാൻ സംസ്ഥാനങ്ങൾക്ക് അവകാശമുണ്ടെങ്കിലും കഴിഞ്ഞ അഞ്ചു വർഷമായി അങ്ങനെ സംഭവിച്ചിട്ടില്ലെന്നും അതിനാൽ സുപ്രിം കോടതി വിധി നിലവിലെ സംവിധാനത്തെ ബാധിക്കുകയില്ലെന്നുമുള്ള കേന്ദ്ര റവന്യൂ സെക്രട്ടറി തരുൺ ബജാജിന്റെ ആത്മവിശ്വാസം കോടതിവിധിക്കു ശേഷവും നിലകൊള്ളണമെന്നില്ല. കേന്ദ്രവുമായി ജി.എസ്.ടിയുടെ പേരിൽ ഉരസൽ വേണ്ടെന്ന നിലപാട് സംസ്ഥാനങ്ങൾ എടുത്തതിനാലായിരിക്കും ഇതുവരെ സംസ്ഥാനങ്ങൾ ജി.എസ്.ടി നിയമനിർമാണം നടത്താതിരുന്നിട്ടുണ്ടാവുക. മറ്റു പല പദ്ധതികൾക്കും കേന്ദ്രസഹായം വേണ്ടിവരുമെന്നതിനാലും സംസ്ഥാനങ്ങൾക്കുള്ള കേന്ദ്രവിഹിതം കുറഞ്ഞുപോകാതിരിക്കാനും കൂടിയായിരിക്കണം കേന്ദ്രവുമായി ഉടക്കിന് തുനിയാതിരുന്നിട്ടുണ്ടാവുക. എന്നാൽ സുപ്രിം കോടതി വിധിക്കു ശേഷവും ഇത്തരമൊരു സമീപനമായിരിക്കും കേന്ദ്രത്തോട് സംസ്ഥാനങ്ങൾ പുലർത്തുകയെന്ന് കരുതാൻ വയ്യ. ആ നിലയ്ക്ക് ജി.എസ്.ടിയിലെ കടുംപിടിത്തവും തീരുമാനങ്ങൾ സംസ്ഥാനങ്ങൾക്കു മേൽ അടിച്ചേൽപ്പിക്കുന്ന നയവും ഉപേക്ഷിക്കാൻ കേന്ദ്ര സർക്കാർ തന്നെ തയാറാകുന്നതാകും ഉചിതം.
ഭരണഘടന പ്രകാരം നിയമനിർമാണത്തിന് കൗൺസിലിന് അധികാരം നൽകിയിട്ടില്ല. സുപ്രിംകോടതി വിധിയോടെ കേന്ദ്രത്തിന്റെ സമ്മതമില്ലാതെ ഒരു തീരുമാനവും കൗൺസിലിൽ പാസാകില്ല എന്ന അലിഖിത വ്യവസ്ഥയാകും ദുർബലമാകുക. കേന്ദ്രത്തിന് മൂന്നിലൊന്ന് വോട്ടവകാശമെന്നതും ഒരു കൂട്ടർക്കു മാത്രം കൗൺസിലിൽ മേൽക്കൈ എന്നതും ഫെഡറൽ സംവിധാനത്തിന് ഭീഷണിയാണ്. ഇതുതന്നെയാണ് കോടതി കണ്ടെത്തിയതും. അതേസമയം, ജി.എസ്.ടി സംബന്ധിച്ചുള്ള വിധിയെ സ്വാഗതം ചെയ്തിരിക്കുകയാണ് കേരളം. വിധി വളരെ പ്രധാനപ്പെട്ടതും രാജ്യത്തെ നികുതിഘടനയിലും കേന്ദ്ര, സംസ്ഥാന ബന്ധങ്ങളിലും ദൂരവ്യാപക സ്വാധീനം ചെലുത്തുമെന്നും ധനമന്ത്രി കെ.എൽ ബാലഗോപാൽ പറഞ്ഞു. ജി.എസ്.ടി കൗൺസിലിന്റെ നികുതിസംബന്ധിച്ചുള്ള ശുപാർശകൾ അടിച്ചേൽപ്പിക്കാൻ കഴിയുന്നവയല്ലെന്നും മറിച്ച് ഉപദേശരൂപത്തിലുള്ളതാണെന്നും ഈ വിധിയിലൂടെ സംസ്ഥാനത്തിന്റെ ഫെഡറൽ അവകാശങ്ങൾ സംരക്ഷിക്കാൻ കഴിയുമെന്നുമാണ് മന്ത്രി പറഞ്ഞത്.
സുപ്രിംകോടതി വിധിയുടെ അടിസ്ഥാനത്തിൽ ജി.എസ്.ടിയിൽ ഒരു പൊളിച്ചെഴുത്തിന് കേന്ദ്ര സർക്കാർ തയാറാകണം. കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിലുള്ള പരസ്പര സഹവർത്തിത്വം അരക്കിട്ടുറപ്പിക്കാൻ അത് അനിവാര്യവുമാണ്. സംസ്ഥാനങ്ങളുടെ താൽപര്യം സംരക്ഷിച്ചുകൊണ്ടുള്ളതും സുതാര്യവുമായ ഒരു നീക്കം ജി.എസ്.ടി വിഷയത്തിൽ കോടതി വിധിയുടെ പശ്ചാത്തലത്തിൽ കേന്ദ്ര സർക്കാരിൽനിന്ന് ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലോകത്തിലെ ആദ്യ ഫുട്‌ബോള്‍ തീം പാര്‍ക്ക് ദുബൈയില്‍; ഉദ്ഘാടന ചടങ്ങില്‍ മുഖ്യാതിഥിയായി റോബര്‍ട്ടോ കാര്‍ലോസ് 

uae
  •  a month ago
No Image

സ്ത്രീകൾ പൊലിസിനെ ആക്രമിച്ച് പ്രതിയെ രക്ഷപ്പെടുത്തി; വനിതാ പൊലിസില്ലാത്തത് തിരിച്ചടിയായി

latest
  •  a month ago
No Image

അടിയന്തര സാഹചര്യങ്ങളില്‍ തിരച്ചലിനും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും ഇനി ഡ്രോണ്‍ ഉപയോഗിക്കാന്‍ സഊദി 

Saudi-arabia
  •  a month ago
No Image

വനത്തിനുള്ളിലെ എക്സൈസ് പരിശോധനയിൽ പിടികൂടിയത് 465 ലിറ്റർ കോടയും വാറ്റുപകരണങ്ങളും

latest
  •  a month ago
No Image

മാർക്ക് കുറഞ്ഞതിന് അധ്യാപിക ശകാരിച്ചു; പ്രതികാരമായി കസേരയ്ക്കടിയിൽ 'പടക്ക ബോംബ്' പൊട്ടിച്ച് വിദ്യാർത്ഥികൾ

National
  •  a month ago
No Image

തൊഴില്‍, താമസ, അതിര്‍ത്തി സുരക്ഷാനിയമ ലംഘനം; സഊദിയില്‍ ഒരാഴ്ചക്കിടെ പിടിയിലായത് 20,124 നിയമലംഘകര്‍ 

Saudi-arabia
  •  a month ago
No Image

ചേവായൂർ സർവീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിൽ അട്ടിമറി ജയം സിപിഎം പിന്തുണച്ച കോൺഗ്രസ് വിമതർക്ക്

Kerala
  •  a month ago
No Image

ടേക്ക് ഓഫിന് തൊട്ടുമുമ്പ് വിമാനത്തിന് നേരെ വെടിവെയ്പ്പ്; പരിഭ്രാന്തരായി യാത്രക്കാ‍ർ

International
  •  a month ago
No Image

നോല്‍ കാര്‍ഡ് സംവിധാനം ഡിജിറ്റലാക്കാന്‍ പേയ്‌മെന്റ് എക്‌സലന്‍സ് സെന്‍ന്റര്‍ ആരംഭിച്ച് ആര്‍ടിഎ

uae
  •  a month ago
No Image

ടൈപ്പ് വൺ പ്രമേഹ ബാധിതരായ കുട്ടികൾക്ക് എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകൾക്ക് അധികസമയം അനുവദിക്കണം: മനുഷ്യാവകാശ കമ്മീഷൻ

Kerala
  •  a month ago