അടിയന്തര പാസ്പോര്‍ട്ട് പുതുക്കലിന് അപേക്ഷിക്കാം
ദുബൈ: അടിയന്തര പാസ്പോര്‍ട്ട് പുതുക്കല്‍ സേവനത്തിനായി അടുത്ത രണ്ട് ഞായറാഴ്ചകളില്‍ ക്യാമ്പുകള്‍ നടത്തുമെന്ന് ദുബൈയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് അറിയിച്ചു.ദുബൈയിലെയും ഷാര്‍ജയിലെയും നാല് ബി.എല്‍.എസ് ഇന്റര്‍നാഷണല്‍ സര്‍വീസ് ലിമിറ്റഡ് സെന്ററുകളിലാണ് ഞായറാഴ്ചകളില്‍ (22.05.22 , 29.05.22) പാസ്പോര്‍ട്ട് സേവന ക്യാമ്പുകള്‍ സംഘടിപ്പിക്കുക.വൈദ്യ ചികിത്സ, മരണം തുടങ്ങിയ അടിയന്തര കേസുകളുമായി ബന്ധപ്പെട്ടവര്‍, 2022 ജൂണ്‍ 30നകം കാലാവധി നഷ്ടപ്പെടുന്ന പാസ്പോര്ട്ടുള്ളവര്,റദ്ദാക്കിയ വിസ വീണ്ടും സ്റ്റാമ്പ് ചെയ്യുന്നതിന് അടിയന്തിര പാസ്പോര്‍ട്ട് പുതുക്കല്‍, പുതിയ ജോലിക്ക് വിസ ലഭിക്കാന്‍,അക്കാദമിക് ആവശ്യങ്ങള്‍ക്കായി
എന്‍.ആര്.ഐ സര്‍ട്ടിഫിക്കറ്റുകള്‍ നേടല്‍,പൊലിസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതിന് (അടിയന്തര തൊഴില്‍/കുടിയേറ്റ ആവശ്യത്തിന്),ഇന്ത്യയിലേക്കുള്ള പ്രവേശന ആവശ്യത്തിനോ വിദേശ രാജ്യങ്ങളിലെ സ്റ്റുഡന്റ് വിസയ്ക്ക് അപേക്ഷിക്കുന്നതിനോ യാത്ര ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പാസ്പോര്‍ട്ട് പുതുക്കുന്നതിനും അപേക്ഷകള്‍ നല്‍കാം.
അല്‍ ഖലീജ് സെന്റര്‍, ദേരസിറ്റി സെന്റര്‍ എന്നിവിടങ്ങളിലെ ബി.എല്‍.എസ് സെന്ററുകള്‍, ദുബൈയിലെ ബി.എല്‍.എസ് പ്രീമിയം ലോഞ്ച് സെന്റര്‍, ഷാര്‍ജ എച്ച്.എസ്.ബി.സി കെട്ടിടത്തിലെ ബി.എല്‍.എസ് സെന്റര്‍ എന്നിവ പാസ്പോര്‍ട്ട് സേവാ ക്യാമ്പുകളായി പ്രവര്‍ത്തിക്കും.
മെയ് 22, മെയ് 29 തീയതികളില്‍ പ്രത്യേക ക്യാമ്പുകള്‍ രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് 2 വരെ പ്രവര്‍ത്തിക്കും. അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിനുള്ള ടോക്കണുകള്‍ ഉച്ചയ്ക്ക് 1.30 ന് വിതരണം ചെയ്യുമെന്ന് കോണ്‍സുലേറ്റ് അറിയിച്ചു.
80046342 or email at [email protected] or [email protected]
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."