സ്പീക്കര്‍ തെരഞ്ഞെടുപ്പ് തുടങ്ങി
തിരുവനന്തപുരം: 15-ാം കേരള നിയമസഭയിലെ സ്പീക്കര്‍ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ് തുടങ്ങി.
99 എം.എല്‍.എമാരുടെ പിന്തുണയുള്ള എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിക്ക് വിജയമുറപ്പാണെങ്കിലും മത്സരത്തില്‍ നിന്ന് പിന്മാറിയിട്ടില്ല യു.ഡി.എഫ്. കുണ്ടറ എം.എല്‍.എ പി.സി വിഷ്ണുനാഥാണ് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി. 41 സീറ്റാണ് യു.ഡി.എഫിനുള്ളത്.
തൃത്താല എം.എല്‍.എയും മുന്‍ എം.പിയുമായ എം.ബി രാജേഷാണ് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി. കേരള നിയമസഭയുടെ ഇരുപത്തിമൂന്നാമത് സ്പീക്കറെയാണ് തെരഞ്ഞെടുക്കുന്നത്. ഡെപ്യൂട്ടി സ്പീക്കര്‍ തെരഞ്ഞെടുപ്പ് പിന്നീട് നടക്കും.
തിങ്കളാഴ്ച എം.എല്‍.എമാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റിരുന്നു. 136 എം.എല്‍.എമാരാണ് പ്രോടെം സ്പീക്കര്‍ പി.ടി.എ റഹീമിന് മുമ്പില്‍ സത്യപ്രതിജ്ഞ ചെയ്തത്. ഭരണപക്ഷത്തെ തുടര്‍ച്ചയായി രണ്ടാം വട്ടവും പിണറായി വിജയന് നയിക്കുമ്പോള്‍ പ്രതിപക്ഷ നിരയെ നയിക്കുന്നത് വി.ഡി സതീശനാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."