HOME
DETAILS
MAL
ലക്ഷദ്വീപില്‍ നടക്കുന്നത് സംഘപരിവാര്‍ അജണ്ടകള്‍ നടപ്പിലാക്കാനുള്ള സംസ്‌കാരിക അധിനിവേശം;നിയമസഭയില്‍ ഐക്യദാര്‍ഢ്യ പ്രമേയം പാസാക്കണമെന്ന് ഷാഫി പറമ്പില്‍
backup
May 25 2021 | 09:05 AM
തിരുവനന്തപുരം: ലക്ഷദ്വീപ് വിഷയത്തില്‍ നിയമസഭ ഐക്യദാര്‍ഢ്യ പ്രമേയം പാസാക്കണമെന്ന ആവശ്യവുമായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റും എം.എല്‍.എയുമായ ഷാഫി പറമ്പില്‍. ഇക്കാര്യം ആവശ്യപ്പെട്ട് മുഖ്യമന്ത്രിയ്ക്കും പ്രതിപക്ഷ നേതാവിനും കത്ത് നല്‍കിയതായി അദ്ദേഹം പറഞ്ഞു.
ലക്ഷദ്വീപില്‍ നടക്കുന്നത് കേന്ദ്ര സര്‍ക്കാരിന്റെ സംഘപരിവാര്‍ അജണ്ടകള്‍ നടപ്പിലാക്കുവാനുള്ള സാംസ്കാരിക അധിനിവേശമാണ്. ആ ഫാഷിസ്റ്റ് പ്രക്രിയയുടെ ഒരു ഉപകരണം മാത്രമാണ് ലക്ഷദ്വീപിലെ അഡ്മിനിസ്‌ട്രേറ്ററെന്നും ഷാഫി ഫേസ്ബുക്കിലെഴുതിയ കുറിപ്പില്‍ പറയുന്നു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:
ലക്ഷദ്വീപിൽ നടക്കുന്നത് കേന്ദ്ര സർക്കാരിന്റെ സംഘപരിവാർ അജണ്ടകൾ നടപ്പിലാക്കുവാനുള്ള സാംസ്കാരിക അധിനിവേശമാണ്. ആ ഫാഷിസ്റ്റ് പ്രക്രിയയുടെ ഒരു ഉപകരണം മാത്രമാണ് ലക്ഷദ്വീപിലെ അഡ്മിനിസ്ട്രേറ്റർ.
ലക്ഷദ്വീപിലെ ജനതയ്ക്ക് വേണ്ടി ശബ്ദമുയർത്തേണ്ടുന്നത് ഓരോ ജനാധിപത്യ ബോധമുള്ള ഇന്ത്യക്കാരന്റെയും ഉത്തരവാദിത്വമാണ്.
ഫാഷിസ്റ്റ് വിരുദ്ധ പോരാട്ടത്തിന്റെ ഉദാത്തമായ വേദിയാണ് കേരള നിയമസഭ. മുൻ കാലങ്ങളിലെ പോലെ ഈ ഫാഷിസ്റ്റ് അതിക്രമത്തിനെതിരെയുള്ള യോജിച്ച ശബ്ദവും കേരള നിയമസഭയിൽ നിന്ന് മുഴങ്ങുവാൻ, ഒരു ഐക്യദാർഢ്യ പ്രമേയം പാസാക്കുവാൻ ബഹുമാനപ്പെട്ട സ്പീക്കർക്കും, മുഖ്യമന്ത്രിക്കും, പ്രതിപക്ഷ നേതാവിനും കത്ത് നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."