HOME
DETAILS
MAL
സഊദിയിൽ ഇന്ന് 912 കൊവിഡ് രോഗമുക്തിയും 1,389 പുതിയ കേസുകളും
backup
May 25 2021 | 12:05 PM
റിയാദ്: സഊദിയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 912 കൊവിഡ് രോഗികൾ രോഗ മുക്തരായതായി സഊദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 14 രോഗികൾ മരണപ്പെടുകയും 1,389 പുതിയ രോഗബാധ സ്ഥിരീകരിക്കുകയും ചെയ്‌തിട്ടുണ്ട്.
നിലവിൽ 9,593 രോഗികളാണ് രാജ്യത്ത് വിവിധ ആശുപത്രികളിൽ ചികിത്സയിലുള്ളത്. ഇവരിൽ 1,348 പേർ ഗുരുതരാവസ്ഥയിലാണ്.
ഇതോടെ രാജ്യത്തെ വൈറസ് ബാധയേറ്റുള്ള മരണം 7,278 ആയും വൈറസ് ബാധിതർ 443,460 ആയും രോഗ മുക്തി നേടിയവരുടെ എണ്ണം 426,589 ആയും ഉയർന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."