'ഇന്ത്യക്ക് അഹങ്കാരം'; ഐ.പി.എല്ലിൽ പാക് താരങ്ങളെ പങ്കെടുപ്പിക്കാത്തതിൽ പ്രതിഷേധവുമായി ഇമ്രാൻ ഖാൻ
ഇസ്ലാമാബാദ്: ഇന്ത്യൻ പ്രീമിയർ ലീഗ് (ഐ.പി.എൽ) ക്രിക്കറ്റ് മത്സരങ്ങളിൽ പാകിസ്ഥാനിൽ നിന്നുള്ള താരങ്ങളെ പങ്കെടുപ്പിക്കാത്തതിൽ പ്രതിഷേധവുമായി മുൻ പാക് പ്രധാനമന്ത്രിയും ക്രിക്കറ്ററുമായ ഇമ്രാൻ ഖാൻ. പ്രഥമ ഐ.പി.എല്ലിൽ പാക് താരങ്ങൾ ഉണ്ടായിരുന്നെങ്കിലും പിന്നീട് മുംബൈ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ പാക് താരങ്ങളെ പങ്കെടുപ്പിച്ചിരുന്നില്ല. ഇതിനെതിരെയാണ് ഇമ്രാൻ ഖാൻ രംഗത്തെത്തിയത്.
ക്രിക്കറ്റ് സൂപ്പർ പവർ എന്ന നിലയിൽ ഇന്ത്യ ഇപ്പോൾ ക്രിക്കറ്റ് ലോകത്ത് പെരുമാറുന്ന രീതിയിൽ വളരെയധികം അഹങ്കാരമുണ്ടെന്ന് ഇമ്രാൻ ഖാൻ പ്രതികരിച്ചു. മറ്റേത് രാജ്യത്തേക്കാളും കൂടുതൽ ഫണ്ട് കണ്ടെത്താൻ കഴിയുന്നതിനാൽ ആര് കളിക്കണം, ആര് കളിക്കേണ്ടയെന്ന് തീരുമാനിക്കുന്ന തരത്തിൽ ഇന്ത്യ അഹങ്കാരവും ഏകാധിപത്യവും കാണിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ടൈംസ് റേഡിയോയ്ക്ക് നൽകിയ അഭിമുഖത്തിലാണ് മുൻ പാക് ക്യാപ്റ്റന്റെ പ്രതികരണം.
അതേസമയം, ഐ.പി.എല്ലിൽ പങ്കെടുക്കാനാകാത്തതിൽ പാക് താരങ്ങൾ നിരാശരാകേണ്ടെന്നും പാകിസ്ഥാനിൽ മികച്ച ക്രിക്കറ്റ് ലീഗുണ്ടെന്നും വിദേശ കളിക്കാരടക്കം കളിക്കാനെത്തുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."